‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
51 SHARES
607 VIEWS

അഭിനേതാക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ചിത്രത്തിൽ ഇവർ തന്നെയാണ് വളരെ വ്യത്യസ്തമായ രീതിയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് നായിക. ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്ന് റിലീസ് ചെയ്ത വെടിക്കെട്ടിന്റെ ടീസർ നിമിഷങ്ങൾക്കകം തന്നെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ രസകരമായ സംഗതി എന്തെന്നുവച്ചാൽ , അടുത്തകാലത്ത് വൈറലായ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗിൽ പറഞ്ഞിരിക്കുന്ന അതേ താരങ്ങളാണ് വെടിക്കെട്ടിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് -രതീഷ് റാം, ചിത്രസംയോജനം- ജോൺകുട്ടി, കലാ സംവിധാനം – സജീഷ് താമരശ്ശേരി. വരികൾ എഴുതിയത് – ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവർ ചേർന്നാണ്. സംഗീതം – ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ.

പശ്ചാത്തല സംഗീതം -അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ -പ്രിജിൻ ജെ.പി, പ്രൊഡക്ഷൻ കൺട്രോളർ -സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് -കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം -ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ -രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ -ഫീനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ – എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ -ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് -സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ -ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം -ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ -സുജയ് എസ് കുമാർ, ഗ്രാഫിക്സ് -നിധിൻ റാം, ഡിസൈൻ -ടെൻപോയിൻ്റ്, സ്റ്റിൽസ് -അജി മസ്ക്കറ്റ്, പി.ആർ.ഒ -പി. ശിവപ്രസാദ്. എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ