‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഷിബു പുലര്‍കാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരി കണ്ടാമുറി, ജ്യോതിഷ് ബാബു, ജിതേഷ് ബാബു, സുബയ്യന്‍ പറവൂര്‍, വിനോദ് കലാഭവന്‍, സഞ്ജയ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ‘ഇന്ദീവരം പോലെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്. ബിബിന്‍ ജോര്‍ജ് എഴുതിയ ഗാനത്തിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയത് ഷിബു പുലര്‍ക്കാഴ്ച തന്നെയാണ്.വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, പുതുമുഖതാരം ഐശ്യര്യ അനില്‍കുമാര്‍ എന്നിവരാണ് ചത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും. വിഷ്ണു ഉണ്ണികൃഷ്ണന്‍ – ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി ‘മദനോത്സവം’ ടീസർ
” മദനോത്സവം”ടീസർ സൈന മൂവീസിലൂടെ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ,