എന്നിട്ടെന്തേ മനുഷ്യൻ ഇപ്പോൾ പരിണമിക്കാത്തത് ?

80

veena

എന്റെ ആദ്യ കമ്പ്യൂട്ടറിന് മെമ്മറി 512എംബി ആയിരുന്നു. ഇന്ന് 2ജിബിയിൽ കുറഞ്ഞ മെമ്മറിയുള്ള കമ്പ്യൂട്ടറുകൾ വിപണിയിൽ കാണാനേ ഇല്ല. കാരണം കമ്പ്യുട്ടർ ഉപയോഗിക്കുന്നവരുടെ സാങ്കേതികമായ ആവശ്യങ്ങൾ (ആവാസവ്യവസ്ഥ) വർധിച്ചു. 512 എംബി ഉള്ളവ അതിജീവിച്ചില്ല. ആവാസവ്യവസ്ഥ മാറിയതോടെ കമ്പ്യൂട്ടറുകൾ പരിണമിച്ചു കൂടുതൽ മെമ്മറി ഉള്ളവയായി മാറി എന്നുപറയാം. പരിണാമം എന്നത് എവിടെയും എപ്പോഴും സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പഴയതിൽനിന്നും പുതിയവ ഉരുത്തിരിഞ്ഞു വരുന്ന പ്രക്രിയ. എന്നുവച്ചാൽ ജീവനുള്ളവയും ഇല്ലാത്തവയും എല്ലാം പരിണമിക്കും. വസ്തുക്കളും ആശയങ്ങളും പരിണമിക്കും.

60 ലക്ഷം വർഷം മുമ്പ് കുരങ്ങുവർഗ്ഗങ്ങളിലുണ്ടായ പരിണാമത്തിന്റെ ഒരു ശാഖ ഇന്നത്തെ ചിമ്പാൻസിയിലെക്കും മറ്റൊന്ന് മനുഷ്യനിലേക്കും നയിച്ചു. മനുഷ്യനിലേക്ക് നയിച്ച ശാഖയിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റം ഏകദേശം ഇരുകാലിൽ എഴുന്നേറ്റു നിൽക്കുവാൻ പറ്റിയവ ഉണ്ടായി എന്നതാണ്. ഇവക്ക് ഇരുകാലിൽ നിവർന്നു നിൽക്കാൻ മാത്രമല്ല മരം കയറാനും കഴിഞ്ഞിരുന്നു.
മരങ്ങൾ കുറവായ പ്രദേശങ്ങളിൽ ജീവിക്കേണ്ടിവന്നപ്പോൾ നിവർന്നുനിന്ന് വീക്ഷിക്കാനും, ഇരുകാലിൽ ഓടാനും (ഉദാഹരണത്തിന് ശത്രുജീവികളിൽനിന്നും രക്ഷപ്പെടാൻ) കൂടുതൽ കാര്യങ്ങൾ ചെയ്യുവാനും കഴിവുള്ള ജീവികൾ അതിജീവിച്ചു. മാത്രമല്ല അവയ്ക്ക് രണ്ടു കൈകൾ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിച്ചു.

ആ ജീവികളിൽനിന്നും ആധുനിക മനുഷ്യനിലേക്ക് പെട്ടന്ന് ഒരു മാറ്റം സംഭവിച്ചതല്ല. ജീനുകളിൽ ഉണ്ടായ മാറ്റങ്ങൾ ക്രമം ഇല്ലത്തതാകയാൽ പലതരം മാറ്റങ്ങൾ, അതായത് പലതരം ജീവികൾ ഉണ്ടായി. അതിൽ മനുഷ്യസമാനമായ ശാഖയിൽ ഉള്ള വിഭാഗങ്ങൾ ആയിരുന്നു ഒസ്ട്ട്രാലോ-പിതാകാസ്, പാരന്ത്രോപ്പാസ്, ഹോമോ എന്നിവ. ഇതിൽ പെടുന്ന പത്തുപതിനേഴുതരം മനുഷ്യജീവികൾക്ക് തെളിവുകളായി ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ ഫോസിൽ തെളിവുകൾ അവശേഷിപ്പിക്കാതെ പോയ അല്ലെങ്കിൽ നമുക്ക് ഇതുവരെ ഫോസിൽ കണ്ടെത്താൻ കഴിയാത്ത വർഗ്ഗങ്ങളും ഉണ്ടായിരുന്നിരിക്കാം.ഇതിൽ ഹോമോ എന്ന വിഭാഗം ഏകദേശം 8 ലക്ഷം വർഷം മുൻപ് മാത്രം പരിണമിച്ചു വന്നവയാണ്. ഹോമോ വിഭാഗത്തിൽ വരുന്ന ചില വർഗ്ഗങ്ങൾ ആയിരുന്നു നിയാണ്ടർത്താൽ, ഫ് ളോരെസീൻസിസ്, സാപ്പിയൻസ് എന്നിവ. മരം കയറാനുള്ള കഴിവ് ഇല്ലാതിരുന്ന ഈ ഹോമോ വർഗ്ഗത്തിന് ശരീരത്തെ മൂടുന്ന രോമങ്ങളും ഇല്ലായിരുന്നു. മറിച്ചു വിയർപ്പുഗ്രന്ധികൾ കായികമായി ദീർഘനേരം ഇടപെടുന്നതിൽ സഹായിച്ചു.

മസ്തിഷ്കത്തിന്റെ വലിപ്പത്തിലുണ്ടായ വളർച്ചയാണ് ഹോമോ വിഭാഗത്തിൽപെട്ട ജീവികൾക്കു എടുത്തു പറയേണ്ട കാര്യം. ഈ വിഭാഗത്തിന്റെ മുൻപ് തന്നെ ഏകദേശം 26 ലക്ഷം വർഷങ്ങൾ മുൻപ് ഉണ്ടായിരുന്ന കുരങ്ങുമനുഷ്യർ വരെ കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കിയിരുന്നു. ഹോമോ വർഗ്ഗത്തിന്റെ തുടക്കത്തിൽ തന്നെ തീയും കൂർപ്പിച്ച കമ്പുകളും മറ്റും ആയുധങ്ങളായി ഉപയോഗിച്ചിരുന്നു.ഓരോ വർഗ്ഗവും പെട്ടന്ന് ഇതൊന്നും പഠിക്കുന്നതല്ല. കുരങ്ങുജീവികളിൽ തുടങ്ങിയുള്ള അറിവ് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും തലമുറകൾ കഴിയുംതോറും പുതിയ അറിവുകൾ കുന്നുകൂടുകയും ചെയ്തു. മസ്തിഷ്കവളർച്ച വന്നതോടെ ഈ അറിവുകളുടെ അളവും ശേഖരണവും വർദ്ധിച്ചു എന്ന് മാത്രം.

ഹോമോ വിഭാഗത്തിലെ ഏറ്റവും അവസാനമുണ്ടായ സാപ്പിയൻസ് വർഗ്ഗം അതായത് ‘ആധുനിക മനുഷ്യർ’ ഏകദേശം രണ്ട് ലക്ഷം വർഷം മുൻപ് ആഫിക്കയിൽ ഉത്ഭവിച്ചുവെന്നാണ് ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നത്. കാലാകാലങ്ങളായി ഭൂമിയിൽ വന്ന കടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും മറ്റും ഹോമോ വിഭാഗക്കാർ, പ്രത്യേകിച്ചും കൂടുതൽ മസ്തിഷ്ക ശേഷിയുള്ള (മസ്തിഷ്ക്ക വലിപ്പമുള്ള) ആധുനിക മനുഷ്യജീവികൾ അതിജീവിച്ചു. ഈ ഘട്ടത്തിൽ കായികശക്തി ബുദ്ധിക്കു വഴിമാറി എന്ന് പറയാം. കാലക്രമേണ ഹോമോ വിഭാഗത്തിലെ നിയാണ്ടർത്തലുകളും ഫ് ളോരെസീൻസിസും വംശനാശത്തിലേക്ക് നയിക്കപ്പെട്ടു. അങ്ങനെ കൂടുതൽ ബുദ്ധിയുള്ള ആധുനിക മനുഷ്യജീവികളെ മാത്രം പരിണാമത്തിലൂടെ പ്രകൃതി തിരെഞ്ഞെടുത്തു.

ആധുനിക മനുഷ്യർ ആഫ്രിക്കയിൽനിന്നും മറ്റു ഭൂഖണ്ടങ്ങളിലേക്ക് കുടിയേറിയവരാണ്. ഏകദേശം പന്ത്രണ്ടായിരം വർഷം മുൻപ് കൃഷി എന്ന ആശയം കണ്ടെത്തിയപ്പോൾ മാത്രമാണ് മനുഷ്യർ ഒരു സ്ഥലത്ത് സ്ഥിരതാമസക്കാരയത്. ആ കാലഘട്ടത്തിൽതന്നെ മൃഗങ്ങളെ ഇണക്കി വളർത്താമെന്നും അവർ കണ്ടെത്തി.പാൽ കുടിക്കാൻ പറ്റിയ മൃഗങ്ങളെ വളർത്താനും പാൽ കുടിക്കാനും തുടങ്ങിയതോടെ ആ മനുഷ്യരിൽ പരിണാമത്തിലൂടെ ഒരു പ്രധാന മാറ്റം കൂടി സംഭവിച്ചു. പ്രായം ചെന്നാലും പാൽ കുടിക്കാൻ പറ്റിയ ഒരു ജീവിയായി മനുഷ്യൻ പരിണമിച്ചു. പാലിലെ ലക്ടോസിനെ ദഹിപ്പിക്കുന്ന എൻസൈം പൊതുവേ എല്ലാ ജീവികളിലും ചെറുപ്പത്തിലെ കാണുകയുള്ളൂ. പാൽ കുടിക്കുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ ഈ പരിണാമത്തിനു ആക്കം കൂട്ടി. അങ്ങനെ അവരും അവരുടെ ജീനുകൾ ഉള്ള സന്താനങ്ങളും പെരുകി. മനുഷ്യനെ ആശ്രയിച്ചു ജീവിച്ചു വന്ന പട്ടി, പൂച്ച എന്നീ ജീവികൾക്കും വലുതായാലും പാൽ കുടിക്കാൻ കഴിയും എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. (ഇപ്പോളുള്ള ചില മനുഷ്യർക്ക് ഈ എൻസൈം വലുതാകുമ്പോൾ ഇല്ല).ചിലർ പാല് കുടിച്ചു വോമിറ്റിംഗ് ചെയ്യും.

മനുഷ്യനിൽ വളരെ മുമ്പുതന്നെ ഉണ്ടായ ഒരു പ്രധാന മാറ്റം ആണ് ചർമ്മത്തിന്റെ നിറവ്യത്യാസം. സൂര്യപ്രകാശം കുറഞ്ഞ സ്ഥലങ്ങളിൽ ജീവിച്ചിരുന്നവരിൽ കാലക്രമേണ ഇളംനിറം ഉള്ളവർ മാത്രം അവശേഷിച്ചു. കാരണം അവർക്ക് കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്തു വിറ്റാമിൻ ഡി ആവശ്യത്തിനു ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. വളരെ കൂടുതൽ സുര്യപ്രകാശം ലഭിച്ചിരുന്ന സ്ഥലത്ത് ജീവിച്ച മനുഷ്യർ ഇരുണ്ട നിറക്കാരായി. കാരണം അമിതമായ വിറ്റാമിൻ ഡി ഉൽപ്പാദനംകാരണം ഇളംനിറക്കാർ കാലക്രമേണ നശിച്ചുപോയി. വിറ്റാമിൻ ഡി പൊതുവിൽ ഉള്ള ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടല്ല പരിണാമത്തിന്റെ ഭാഗമായത്; മറിച്ചു പ്രധാനമായും പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ടുകൂടിയാണ്. അതായത് ഗർഭസ്ഥശിശുവിന്റെ എല്ലുകളുടെയും മറ്റും വളർച്ചക്ക് വിറ്റാമിൻ ഡി അത്യാവശ്യമാണ്. (ഇക്കാരണത്താൽ തന്നെയാണ് പൊതുവേ സ്ത്രീകൾ പുരുഷന്മാരേക്കാളും ഇളംനിറം ഉള്ളവരായിരിക്കുന്നത്)
ഞാൻ മുകളിൽ പറഞ്ഞ ‘കാലക്രമേണ’ എന്ന വാക്കിനർത്ഥം ഒരു പക്ഷെ ആയിരക്കണക്കിന് വർഷങ്ങൾ എന്നായിരിക്കും. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ തലമുറ നോക്കി മനുഷ്യനിൽ എന്ത് പരിണാമമാണ് വന്നിരിക്കുന്നത് എന്ന് പരിശോധിച്ചാൽ പ്രത്യേകിച്ച് ഒന്നും കാണാൻ കഴിയില്ല. ‘എന്നിട്ടെന്തേ മനുഷ്യൻ ഇപ്പോൾ പരിണമിക്കാത്തത്’ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കാണുമല്ലോ.
പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതുകൊണ്ട് മറ്റെല്ലാ ജീവികളെയുംപോലെ സഹജമായ സ്വഭാവങ്ങൾ ഉള്ള മറ്റൊരു ജീവി തന്നെയാണ് മനുഷ്യനും. ഒരു മനുഷ്യകുഞ്ഞിനെ നോക്കിയാൽ ജീനുകൾ നിർണ്ണയിക്കുന്ന, മറ്റു ജീവികൾ കാണിക്കുന്ന വിധമുള്ള സ്വഭാവങ്ങൾ കാണാൻ കഴിയും. അതിലൊന്നാണ് ചെറിയ കുട്ടികൾ കിട്ടിയതെന്തും വായിൽ ഇടുന്നത്. ജീവിക്കാനുള്ള ശ്രമം തന്നെയാണ് ഇതിനു പിറകിൽ. കുട്ടികൾ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നതും വളർന്നു തുടങ്ങുമ്പോൾ ഉള്ള അവരുടെ അസൂയ, വാശി തുടങ്ങിയ വികാരങ്ങൾ എല്ലാം അതിജീവനത്തിന്റെ ഭാഗം തന്നെയാണ്.
ലോകത്തെ മിക്കവാറും എല്ലാ സ്ഥലങ്ങളിലെയും കുട്ടികൾ ഒളിച്ചുകളിക്കുന്നതും (hide and seek) ഒരുപക്ഷെ, പ്രകൃതിസഹജമായ സ്വഭാവം കൊണ്ടുതന്നെയാവണം. വളരുംതോറും അവരുടെ സ്വഭാവം സാമൂഹികബന്ധങ്ങൾ നിറഞ്ഞ അവസ്ഥയിലേക്ക് മെല്ലെ മാറുന്നു.
എന്നാൽ, ജീനുകൾ പ്രകടമാക്കുന്ന സഹജമായ സ്വഭാവം വലിയ മനുഷ്യരിൽ വേർത്തിരിച്ചറിയാൻ വിഷമമാണ്. കാരണം മനുഷ്യന്റെ ജീവിതം അനേകം സങ്കീർണ്ണമായ സമുഹിക ഇടപെടലുകളും ആചാരങ്ങളും കൊണ്ട് നിറഞ്ഞതാണ്
Morning
translation and extra writing by veena
Credit . Genetic systems ( book)
Credit. How to human evolution(book)
credit Joseph Antony
credit Google