അതിരന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് സംവിധാനംചെയ്ത ചിത്രമാണ് ‘ദ ടീചര്’അമലാ പോള് നായികയാകുന്ന ഈ ത്രില്ലർ ചിത്രത്തന്റെ കഥയും സംവിധായകൻ വിവേകിന്റേത് തന്നെയാണ്. ചിത്രം പറയുന്ന പ്രമേയം കാലികമായ പ്രസക്തിയുള്ളതാണ്. മുതിർന്ന വിദ്യാർത്ഥികളുടെ റേപ്പിന് ഇരയാകുന്ന ഒരു അധ്യാപികയുടെ അതിജീവനവും പ്രതികാരവും ആണ് സിനിമ പറയുന്നത്. അമല പോൾ തന്റെ വേഷം അതിഗംഭീരമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചു. തന്നെ റേപ്പ് ചെയ്ത ക്രിമിനലിന്റെ ബീജത്തെ വഹിക്കണമോ നശിപ്പിക്കണമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. നല്ലൊരു ശതമാനംപേരും നശിപ്പിക്കണം എന്ന അഭിപ്രായമാണ് എങ്കിലും അതിനെ വഹിക്കണം, ആ കുഞ്ഞിനെ പ്രസവിക്കണം എന്ന ഭിപ്രായം ആയാൽ പോലും അതും സ്ത്രീയുടെ വിവേചനാധികാരം എന്ന് പറയുകയാണ് ഇവിടെ നായികാ കഥാപാത്രം. അതുതന്നെയാണ് വീണ ജെ എസ് പങ്കുവച്ച കുറിപ്പിന്റെയും വിഷയം. വായിക്കാം…
ടീച്ചർ സിനിമ -Veena JS
Spoiler ahead.
തന്നെ പീഡിപ്പിച്ച അഡൾട്ട് വിദ്യാർഥികളോട് ടീച്ചർ പകരം ചെയ്യുന്നതാണ് ക്ലൈമാക്സ്. റേപ്പിനു ഇരയായി അവർ ഗർഭിണി ആകുന്നുണ്ട്. “കണ്ടവന്റെ ഗർഭം എന്റെ തലയിൽ വെക്കാനായിരുന്നു ഉദ്ദേശ്യം അല്ലേടി” എന്ന് അവളുടെ ഭർത്താവ് അവളോട് അലറുന്നുണ്ട്. എന്നാൽ അവസാനം ആയപ്പോഴേക്കും അവളെ നഷ്ടപ്പെടാൻ അയാൾക്ക് പറ്റുന്നില്ല.
അവളാകട്ടെ അയാളെ ഇനി വേണ്ട എന്ന് പറയുന്നു. പ്ലീസ് എന്ന് പറയുന്ന ഭർത്താവിനോട് “ഞാൻ ഈ ഗർഭം അബോർഷൻ ചെയ്യുന്നില്ല” എന്നവൾ പറയുന്നു. അയാൾ ഒരു പ്രത്യേകമുഖഭാവത്തോടെ “ഏഹ്” എന്ന്!!!!
പീഡിപ്പിച്ചവന്റെ ഗർഭം തുടരുന്ന ഒരു ഗ്ലോറിഫിക്കേഷൻ ആണ് സിനിമയിൽ നടക്കുന്നതെന്ന് ഒരു പോസ്റ്റ് കാണുകയുണ്ടായി. ഒരു പുരുഷൻ എഴുതിയ പോസ്റ്റ് ആണ്. പക്ഷെ എന്റെ സ്ത്രീ കാഴ്ചപ്പാട് എന്താണെന്ന് വെച്ചാൽ,
“അവളുടെ ശരീരത്തിൽ അവൾ തീരുമാനിക്കുന്നത് മാത്രമേ നടക്കൂ” എന്ന് കേൾക്കുംവരെയേ ഉള്ളൂ ഭർത്താവിന്റെ ഒലിപ്പീര്സ്നേഹമൊക്കെ എന്ന് കാണിക്കുന്നതായാണ്. അവളുടെ തീരുമാനം ശരിയായിരുന്നു എന്നത് അവൾ ഒന്നൂടെ ഊട്ടിയുറപ്പിക്കുന്നതായാണ് എനിക്ക് തോന്നിയത്. എന്ന് മാത്രമല്ല, പീഡനത്തിന് ഇരയായി ഗർഭം സംഭവിച്ചാൽ അത് അബോർഷൻ ചെയ്യുക തന്നെ വേണം എന്ന വാശിയൊന്നും അത്ര നല്ലതല്ല. അവിടെയും ഒരു സ്ത്രീയുടെ തീരുമാനം മാത്രമാണ് വലുത്. ക്രിമിനൽ മെന്റാലിറ്റി ഉള്ള ആളിന്റെ ബീജത്തെ തുടരണോ വേണ്ടയോ എന്നത് പോലും അവളുടെ ശരീര സ്വയംനിർണയഅവകാശത്തിൽപെട്ടത് മാത്രമാണ്. തിരക്കഥാകൃത്തു വന്ന് ആ ഗർഭത്തെ ഗ്ലോറിഫൈ ചെയ്താൽ അയാൾക്കിട്ട് പൊട്ടിക്കുകയും വേണം 😜
ക്രിമിനൽ ആയ ആളുടെ കുട്ടികൾ ആണെങ്കിൽ പോലും നല്ല സാഹചര്യങ്ങൾ ലഭ്യമാക്കിയാൽ കുഞ്ഞിന്റെ ജീവിതം വളരെയധികം അർത്ഥമുള്ളതാക്കിമാറ്റാം. ജീനുകൾക്കും സമൂഹത്തിനും ഒരാളുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ഉണ്ട് എങ്കിലും സമൂഹം കൊടുക്കുന്ന ഒരു സപ്പോർട്ട് വഴി ജീനിനെ തളക്കാവുന്നതേ ഉള്ളൂ 🙂
നിങ്ങൾ ആണേൽ റേപ്പ്ന് ഇരയായി ഉണ്ടായ ഗർഭം തുടരുമോ? എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ എന്റെ ഉത്തരം ഇതായിരിക്കും. –> ഇല്ലാ. കാരണം റേപ്പ്നെ അതിജീവിക്കൽ എന്നത് ഒരു ആജീവനാന്ത പ്രക്രിയ ആണ്. അപ്പോൾ അതിനെ ഓർമിപ്പിക്കുന്ന ഒന്നുംതന്നെ എന്റെ കണ്മുന്നിൽ ഉണ്ടാകാൻ ഞാൻ താല്പര്യപ്പെടില്ല. എന്നാൽ അത്തരം ഗർഭം തുടരണം എന്ന് തീരുമാനിക്കുന്ന ഓരോ സ്ത്രീയോടും ഞാൻ ഐക്യപ്പെടും. കാരണം, ജീവിക്കാനുള്ള കാരണങ്ങൾ ഓരോ സ്ത്രീയുടെയും കാര്യത്തിൽ അത്രമേൽ വ്യത്യാസങ്ങളുള്ളതാണ്, പ്രത്യേകതകളുള്ളതാണ്.