Veena JS
ഒരു സുഖകരമായ അനുഭവം പ്രതീക്ഷിച്ചുകൊണ്ട് ആരും അറ്റന്ഷന് പ്ലീസ് എന്ന സിനിമ കാണരുത് (Netflix). ഏറ്റവും ഡിസ്റ്റർബ്ഡ് ആകാൻ തയ്യാറായിക്കൊണ്ട് മാത്രം കാണേണ്ടുന്ന, എന്നാൽ തീർച്ചയായും കാണേണ്ടുന്ന ഒരു സിനിമയാണ് ഇത്.
“എന്റെ കൂടെയുള്ള എന്റെ കൂട്ടുകാർക്ക് പോലും എന്റെ ജാതി തെറിയാണ്”.
ഈ സിനിമയിലെ ഡയലോഗ് ആണ്. ഇനിയുമുണ്ട് കുത്തിക്കേറുന്ന സംസാരങ്ങൾ.
“നിന്റെ കറുപ്പ് മാറാൻ എണ്ണ തേച്ചു നോക്ക്” എന്നെന്നോട് പറഞ്ഞ മാഷിന്റെ കളറും കറുപ്പായിരുന്നു. 🙂
നോർമൽ ആക്കപ്പെട്ട മുൻവിധികൾ എങ്ങനെ ഒരു സമൂഹത്തിന്റെ ശാപം ആകുന്നു എന്ന് സിനിമ വ്യക്തമായി കാണിക്കുന്നുണ്ട്.
വിഷ്ണു ഗോവിന്ദൻ നിങ്ങൾ ഒരു അപാരനടൻ ആണ്. പ്രേക്ഷകരെ പേടിപ്പിച്ചും വിഷമിപ്പിച്ചുമൊക്കെ നിങ്ങൾ ഇവിടെയുള്ള ഒരു വലിയകൂട്ടം മനുഷ്യരുടെ അവസ്ഥകൾ മനസിലാക്കിത്തരുന്നുണ്ട്.സാമ്പത്തികസംവരണം കൊണ്ടുവരാൻ ഐക്യപ്പെടുന്ന ആളുകളെ ഈ സിനിമ ചൂണ്ടുവിരലിൽ നിർത്തുന്നുണ്ട്. നന്ദി
“പരിയേറും പെരുമാൾ” സൂപ്പർ സിനിമയാണെന്ന് സിനിഫൈൽ ആയ, ജാതി കൊണ്ട്നടക്കുന്ന അജിത് പറയുമ്പോൾ,
“നീ അത് പറയണ്ട” എന്ന് അജിത്തിനോട് ജിതിൻ പറയുന്നതും ശ്രദ്ധേയമാണ്.
ശെരിക്കും പറഞ്ഞാൽ, അറ്റെൻഷൻ പ്ലീസ് എന്നത് ഇവിടെയുള്ള ഓരോരുത്തരും ഈ സിനിമയുടെ തീമിനെ മുൻനിർത്തി സ്വയം പറയേണ്ട/ചെയ്യേണ്ട കാര്യം ആണ്.
തീയറ്ററിൽ കാണേണ്ടുന്ന സിനിമ ആണ്. അത് സാധിക്കാത്തത്തിൽ വിഷമം ഉണ്ട്. പ്രിയപ്പെട്ട ജോബിൻ ( Jobin Paul) , ആനന്ദ് മന്മദൻ ( Anand Manmadhan ) ഒക്കെയുള്ള സിനിമ ആയതുകൊണ്ട് വളരെ ആഗ്രഹം ഉണ്ടായിരുന്നു ഈ സിനിമ കാണാൻ. Thanks and salute to the whole team. Thank you so much Jithin Issac Thomas ഇതെഴുതി ഗംഭീരമായി സംവിധാനം ചെയ്തതിന്.ഈ സിനിമ നിർമിച്ചവർക്കും ഒരുപാട് നന്ദി.