ആർത്തവ സമയത്തു സെക്സ് ആകാമോ എന്ന പോസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവച്ചിരുന്നു. അതാകട്ടെ ജയജയജയജയ ഹേ എന്ന ചിത്രത്തിലെ ഒരു രംഗത്തെ ഉദ്ധരിച്ചാണ് ശ്രീലക്ഷ്മി പറഞ്ഞത്. ശ്രീലക്ഷ്മി പറയുന്നത് ആർത്തവ സമയത്തു സെക്സ് ആകാം എന്നാണ്. അതിനു വിരുദ്ധമായി ചിന്തിക്കുന്നവർ കുലപുരുഷുക്കൾ എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. കിടക്കയിൽ രക്തം വീഴാതിരിക്കാൻ ഒരു എക്സ്ട്രാ തുണി ഇട്ടാൽ മതിയെന്നൊക്കെയാണ് ശ്രീലക്ഷ്മി പറയുന്നത്. എന്നാൽ ഇതിനെ ഖണ്ഡിച്ചുകൊണ്ടു രംഗത്ത് വന്നിരിക്കുകയാണ് വീണ ജെ എസ്. വീണയുടെ സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങനെ..
പീരിയഡ് സമയത്ത് ഹോർണി ആകാമോ???
ആകാമല്ലോ. അത് വളരെ പേർസണൽ ആണ്.
വീണ ജെ എസ്
അങ്ങനെ ഹോർണി ആയാൽ ആർത്തവസമയത്ത് സെക്സ് ആകാമോ?ആ പറഞ്ഞത് പേർസണൽ മാത്രം അല്ല. പരസ്പരസമ്മതത്തോടെയുള്ള അവസ്ഥ ആകണം അത്. ആൺപങ്കാളി ആയതുകൊണ്ട് എന്തും ചെയ്യണം എന്ന് ആവശ്യപ്പെടാൻ പാടില്ല. പീരീഡ്സ് ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്നവന്മാർ എല്ലാം കുലപുരുഷുക്കൾ ആകണമെന്നില്ല എന്ന് മനസിലാക്കണം.വൃത്തി എന്നൊരു സാധനമുണ്ട്. അതിനെ എപ്പോഴും അശുദ്ധിസങ്കല്പവുമായി പിടിച്ചുകെട്ടുന്നത് വിവരക്കേടാണ്. അശുദ്ധിയും വൃത്തിയായി ഇരിക്കാനുള്ള ആഗ്രഹവും ഒന്നാണോ? ആകണമെന്നില്ല. ചിലർ അശുദ്ധി എന്നതിനെ ജാതീയപരമായ, ദൈവപരമായ സങ്കല്പങ്ങളിലേക്ക് വലിച്ചുകെട്ടി ജാതികൊണ്ടും ജൻഡർകൊണ്ടും “താഴ്ത്തിപ്പെട്ട” ആളുകളെ ഉപദ്രവിക്കാറുണ്ട്. അശുദ്ധി കല്പിക്കൽ ഒരിക്കലും മനുഷ്യത്വപരമല്ല.
എന്നാൽ വൃത്തി എന്നത് പേർസണൽ ആണ്. രക്തം ഒട്ടുമേ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാകും. അവരെ നോക്കി, “ഓഹ് നിനക്ക് അശുദ്ധികോൺസെപ്റ്റ് ആയോണ്ടല്ലേ ബന്ധപ്പെടാൻ ഇഷ്ടക്കേട്” എന്ന് പറഞ്ഞ സ്ത്രീകളെ അറിയാം 🙂. ആർത്തവരക്തത്തിന്റെ മണം ഇഷ്ടമില്ലാത്ത ആണുങ്ങൾ ഉണ്ടാകാം. ആ മണം ഇഷ്ടമില്ലാത്ത സ്ത്രീകൾ വരെയുണ്ട്. അപ്പോഴാണ് ആർത്തവം തികച്ചും അന്യമായ ആൺശരീരങ്ങൾ!!!!!
അവരെ നോക്കി, “എനിക്ക് എന്റെ ചോര മണക്കുന്നില്ലാലോ, നിന്റെ അശുദ്ധികോൺസെപ്റ്റ് കൊണ്ടല്ലേ നിനക്ക് മണം തോന്നുന്നത്” എന്ന് ചോദിച്ച സ്ത്രീകളും ഉണ്ട്. എന്ന് മാത്രമല്ല, ഇതൊക്കെ പറഞ്ഞ ശേഷം ആൺപങ്കാളി സെക്സിനു ഓക്കെ ആയിട്ട്, സെക്സ് നടന്നു രക്തം കഴുകിമാറ്റാൻ ടോയ്ലെറ്റിലേക്ക് ഓടിയപ്പോൾ അവനെ നോക്കി “എന്ത് അശുദ്ധിയാടാ നിനക്ക്?” എന്ന് തമാശ പറഞ്ഞെന്ന് സ്വയം അവകാശപ്പെട്ട ഒരു സ്ത്രീയെയും ഞങ്ങൾ കുറച്ചു സ്ത്രീസുഹൃത്തുക്കൾക്ക് അറിയാം.
രക്തം കാണുമ്പോൾ ബോധം കെടുന്ന ആണുങ്ങളും ഉണ്ടാകും. കുറ്റംപറയാൻ പറ്റുമോ????? പാറ്റയെയും പല്ലിയെയുമൊക്കെ പേടിയുള്ള പോലെയൊരു അവസ്ഥയാണ് അത്. ഫോബിയ എന്ന് പറയും. എന്ന് വെച്ച് ആർത്തവരക്തം നോക്കിയും മണത്തും ആ ഫോബിയ മാറ്റണം എന്ന് പറയാൻ ഒക്കുമോ 🙄
Medically speaking, ആർത്തവസമയത്തെ സെക്സ് എന്നത് ആർക്ക്, എന്ത് ഹോർണി എന്ന് പറഞ്ഞാലും മറ്റുദിവസങ്ങളിലെ സെക്സ് പോലെ അത്രക്കങ്ങു ആരോഗ്യപരമല്ല. പ്രത്യേകിച്ചും ഒന്നിലധികം പങ്കാളികൾ ഉള്ളവർക്ക്. സ്ത്രീശരീരത്തിനും പുരുഷശരീരത്തിനും ആർത്തവമുള്ള intersex ശരീരങ്ങൾക്കും എല്ലാം ഇത് ബാധകമാണ്. കോണ്ടം ഉപയോഗിച്ചാലും അല്പമൊക്കെ രക്തം ശരീരവുമായി സമ്പർക്കത്തിൽ വരും. അണുബാധ ഉണ്ടാകാം.
ആർത്തവസമയം സെക്സ് വേണോ വേണ്ടയോ എന്നത് പങ്കാളികൾ തീരുമാനിക്കുക. ഒരാൾക്കെങ്കിലും അതിന് ബുദ്ധിമുട്ടുണ്ട് എങ്കിൽ ചെയ്യാതിരിക്കുക എന്നത് മാന്യത.എന്ന് മാത്രമല്ല, ആർത്തവസമയത്ത് രതിമൂർഛയിൽ എത്തുന്നവിധമുള്ള penetrative സെക്സ് ചെയ്യുന്നവരിൽ “retrograde blood flow” കാരണം endometriosis എന്ന ക്ലേശകരമായ അവസ്ഥ വരാനുള്ള സാധ്യത, ആ സമയത്ത് non penetrative സെക്സിലൂടെ രതിമൂർഛ എത്തുന്നവരെക്കാളും സെക്സ് ചെയ്യാത്തവരെക്കാളും കൂടുതൽ ആണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നുമുണ്ട് 🙂
ചുരുക്കിപ്പറഞ്ഞാൽ, periods സമയത്ത് sex ചെയ്താൽ ഒന്നും സംഭവിക്കില്ല, ബെഡ്ഷീറ്റ്ൻ്റേ പുറത്ത് ഒരു എക്സ്ട്രാ തുണി ഇട്ടാൽ മാത്രം മതി എന്നൊക്കെയല്ലാതെ വേറെ ഒരു വ്യത്യാസവും ഇല്ലാ എന്ന അവകാശപ്പെടൽ ഒക്കെ മണ്ടത്തരമാണ്. periods സമയത്തെ സെക്സ്/ ഇൻ്റിമസി/ cuddling എന്നിവ period cramps ഒഴിവാക്കാൻ ഏറെ സഹായകരമാണ് എന്നതൊക്കെ വളരെ പേർസണൽ ആയ അനുഭവങ്ങൾ ആണ്. ചിലർക്ക് മാത്രം സംഭവിക്കുന്നത്. അത് generalize ചെയ്യുന്നത് ശാസ്ത്രീയമല്ല.ആക്ച്വലി പറഞ്ഞാൽ, ഇങ്ങനെയാണ് ചുരുക്കിപ്പറയേണ്ടത്..> You can be horny all the time as you want. എന്നുംവെച്ച് എല്ലാത്തിലും കേറി സയൻസല്ലാത്ത സാധനം പറയാൻ നിൽക്കരുത്. 😜