അഞ്ജലി മേനോന്റെ വണ്ടർ വുമണെ കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. വീണ ജെ എസ് -ന്റേതാണ് കുറിപ്പ്. വായിക്കാം
Veena JS
വണ്ടർ (ഇല്ലാത്ത) വുമൺ സിനിമയെ പറ്റിയാണ്. സിനിമയുടെ പോസ്റ്റർ ഇറങ്ങിയപ്പോ ഒട്ടും ഇഷ്ടപ്പെടാഞ്ഞ കാര്യം ആണ് ആ വലിയ വട്ടം. ഇതേ വട്ടം കാരണം വട്ടപ്പൂജ്യമായെന്ന് കരുതുന്ന ഭൂരിഭാഗം സ്ത്രീകളുടെ ജീവിതത്തെയാണ് ഓർമ വന്നത്. എലൈറ്റ് ക്ലാസ്സിലെ സ്ത്രീകളുടെ പ്രശ്നമെന്താ പ്രശ്നമല്ലേ, അത് സിനിമയിൽ വരേണ്ടതല്ലേ എന്ന് വിചാരിക്കുന്നവർ ഉണ്ടാകും. എന്നാൽ എലൈറ്റ് ക്ലാസ്സ് സ്ത്രീകളെ കണ്ടിട്ട്, “കണ്ടോ, പ്രൊഫഷനും പേർസണൽ ലൈഫും എന്ത് കിടിലം ആയാ കൊണ്ട് നടക്കുന്നത്. കണ്ട് പഠിക്ക് ” എന്ന് മിഡ്ഡിൽ/ലോവർ ക്ലാസ്സ് സ്ത്രീകളോട് സമൂഹം ആവശ്യപ്പെടുന്ന ഘട്ടങ്ങൾ ആണ് മിക്കവാറും ഉള്ളത്. ആക്റ്റിവിസ്റ്റുകൾ ഇത്തരം സിനിമ എടുത്താലുള്ള അപകടം ഇതാണ്. ഒരു വാർണിങ് എങ്കിലും ഇതേ സംബന്ധിച്ച് ഇടാതെ കിണികിണി പറയുമ്പോൾ അപകടം കൂടുന്നുണ്ട്.
നിത്യമേനൻ കഴിഞ്ഞാൽ സിനിമയിൽ ചെപ്പക്കുറ്റിക്ക് പൊട്ടിക്കാൻ തോന്നിയത് പദ്മപ്രിയയുടെ കഥാപാത്രത്തെയാണ്. ഭർത്താവ് കോപ്പൻ കിണികിണി പറയുമ്പോൾ “അതിന് ഞാൻ ഇരിക്കാ ല്ലേ” എന്ന്!!!!!! എന്തിന് ഇരിക്കണം. എണീച് പോടേ. അവന് കൊച്ചിനെ ഒണ്ടാക്കുന്ന പരിപാടി ചെയ്യാമെങ്കിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന രണ്ടുമൂന്ന് ദിവസം ലീവ് എടുക്കാനും പറ്റണം. അല്ലെങ്കി ജോലി കളഞ്ഞു വീട്ടിൽ ഇരിക്കണം 😜. എന്താ പറ്റില്ലേ???? ലക്ഷക്കണക്കിന് സ്ത്രീകൾ അങ്ങനെ വീട്ടിൽ ഇരിക്കുന്നത് കാണുമ്പോൾ ആളുകൾക്ക് ഇത്ര സങ്കടം വരുന്നില്ലലോ 🙂
അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാണ്. ഇത്രേം കോഞ്ഞാട്ട ഐറ്റം ഒക്കെ സ്ക്രീനിൽ കാണിച്ചിട്ട് വണ്ടർ വുമൺ എന്ന് പേരിടാനുള്ള ആ ചങ്കൂറ്റം.ഒക്ടോബർ 28 ന് വണ്ടർ ബിഗിൻസ് എന്നും പറഞ്ഞു പാർവതി തിരുവോത് പോസ്റ്റിട്ടപ്പോൾ സത്യത്തിൽ ഞാൻ വല്ലാതെ സന്തോഷിച്ചിരുന്നു. കാരണം, അവിവാഹിതയായ ആയ ഒരു സ്ത്രീ ബോൾഡ് ആയി വന്നു തന്റെ ബോഡി ഓട്ടോണമി കാണിച്ചു എന്ന് ഞാൻ വിചാരിച്ചു. കുറേക്കഴിഞ്ഞാണ് അതൊരു സിനിമാറിലേറ്റഡ് ആണെന്ന് മനസ്സിലാക്കുന്നത്. അതായത് ചിലരുടെയെങ്കിലും പ്രതീക്ഷയെ (പ്രതീക്ഷിച്ചത് തന്നെ തെറ്റാണ് 🤣) തെറ്റിച്ചുകൊണ്ടും ഭൂരിഭാഗത്തിന്റെ കിണികിണിയെ പ്രതീക്ഷിച്ചും ഉള്ള ഒരു പോസ്റ്ററിടൽ. ആഹാ. അടിപൊളി.
NB: സിനിമയെ പറ്റി പഠിച്ചിട്ടില്ല. സോ, പോസ്റ്റ് തെറ്റാണെങ്കിൽ ക്ഷമിക്കണം.