Truth
ഭർത്താവ് ഗൾഫിലുള്ള സ്ത്രീകളും സമൂഹത്തിന്റെ സീസിടീവി കണ്ണുകളും
വിവാഹം കഴിഞ്ഞാൽ സ്വന്തം വീടില്ലാ’തെ ആകുന്നത് സ്വാഭാവികമാകുന്ന നാട്ടിൽ,
കല്യാണത്തിന് മുന്നേതന്നെ “ഭാവിയിൽ എവിടെയാകും ജീവിതം?” എന്ന് സംസാരിക്കുന്ന എത്രപേരുണ്ടോ എന്തോ?? ഭർത്താവിന്റെ കൂടെയാണ് ജീവിക്കുന്നരുതെങ്കിലും
747 total views, 3 views today

ഭർത്താവ് ഗൾഫിലുള്ള/ദൂരെയുള്ള സ്ത്രീകളെ അറിയാമോ 😊
‘വിവാഹം കഴിഞ്ഞാൽ സ്വന്തം വീടില്ലാ’തെ ആകുന്നത് സ്വാഭാവികമാകുന്ന നാട്ടിൽ,
കല്യാണത്തിന് മുന്നേതന്നെ “ഭാവിയിൽ എവിടെയാകും ജീവിതം?” എന്ന് സംസാരിക്കുന്ന എത്രപേരുണ്ടോ എന്തോ?? ഭർത്താവിന്റെ കൂടെയാണ് ജീവിക്കുന്നരുതെങ്കിലും, രണ്ടുദിവസത്തേക്ക് സ്വന്തം വീട്ടിലേക്ക് ഒറ്റയ്ക്ക് കേറിവരുന്ന സ്ത്രീയെ ഭീതിയോടെയാണ് പലരും കാണുന്നതും. അവൾക്ക് ഭർതൃവീടിനെ സന്തോഷിപ്പിക്കാൻ ആയില്ലേ എന്ന്.എന്റെ ഒരു കൂട്ടുകാരി കല്യാണം കഴിഞ്ഞു ഭർത്താവ് തിരികെ ഗൾഫിലേക്ക് പോയതിന്റെ പിന്നാലെ സ്വന്തം വീട്ടിലേക്ക് പോയപ്പോഴും അവസ്ഥക്ക് മാറ്റമില്ല. “ഇങ്ങനെയുണ്ടോ ഒരു പെണ്ണ്?” എന്ന് പെണ്ണിന്റെ അയൽവക്കവും, “സ്വന്തം വീട്ടിൽ പോയാൽ എന്തും ആകാമല്ലോ” എന്ന് ഭർത്താവിന്റെ അയൽവക്കവും.
അയൽവക്കക്കാർക്ക് മാത്രം സാധിക്കുന്ന കുത്തിത്തിരുപ്പുകൾ ഉണ്ട്. പ്രത്യേകകഴിവാകും അതിന്. ടെറസിന്റെ മണ്ടയിൽ പോയി നിന്ന് അടുത്ത വീട്ടിലെ പുതുപ്പെണ്ണ് ഫുൾടൈം ഫോൺ “തോണ്ടുന്നു” “തോണ്ടിയ ശേഷം മുകളിലേക്ക് നോക്കിച്ചിരിക്കുന്നു” എന്നതുവരെ വാർത്തയാക്കുന്ന അയൽപ്പക്കങ്ങൾ ഉണ്ട്. അടിപൊളി അമ്മായിഅമ്മ/അപ്പനെ കിട്ടുന്ന സ്ത്രീകൾക്ക് പോലും ഇത്തരം ടീമിനെ പേടിച്ചു പുറത്തിറങ്ങാൻ പേടിയാണ്.
സ്വന്തം വീടിന്റെ അയൽപ്പക്കവും ഇതേ CCTV മോഡ് ആകാം.ഭർത്താവിന്റെ വീട്ടിലോ/കുടുംബത്തിലോ വല്ല പരിപാടിയും നടക്കുകയാണേൽപ്പിന്നെ പറയുകയും വേണ്ട. വകയിലെ മാമന്റെ മോളുടെ ഭർത്താവിന്റെ അപ്പന്റെ ആണ്ടാണെങ്കിലും രണ്ടാഴ്ച മുൻപ് ഭർത്താവിന്റെ വീട് കേറാത്ത പെണ്ണ് മോശക്കാരിയാണ്.
ഇനി ഇതേ പെണ്ണ് കുറച്ചു കാലത്തേക്ക് ഭർത്താവിന്റെ കൂടെ താമസിക്കാൻ ഗൾഫിൽ പോയാലും അതിനും മുറുമുറുക്കുന്ന ടീം ഇന്നുമുണ്ട്. ‘ഭർതൃമതിയായിരിക്കെ കാമുകന്റെ കൂടെ ഒളിച്ചോടി’യെന്ന് മാധ്യമങ്ങൾ പറയുന്നതിനേക്കാൾ വൃത്തികെട്ട രീതിയിൽ, കണ്ടോ അവൾ അവന്റെ പ്രായമായ അച്ചനേം അമ്മനേം വിട്ട് സുഖിക്കാൻ പോയി എന്ന് പറയുന്നവരും ധാരാളം. ഭർത്താവുമായി സുഖിക്കാൻ പോലും ചില സ്ത്രീകൾക്ക് അതിരുകൾ ഉണ്ട്.
ഗൾഫുകാരെ കല്യാണം കഴിച്ച ഭാര്യമാർക്ക് മറ്റുഭാര്യമാരേക്കാൾ കൂടുതൽ സീമന്തരേഖയിൽ ചോപ്പ് ചാർത്തണം, ചാർത്തിയേതീരൂ എന്നീ നിയമങ്ങളും ഉണ്ട്. “എന്താ കുങ്കുമം ഇടാത്തെ???”
“എന്താ താലി സാരിടെ ഉള്ളിൽ ഇട്ടേക്കുന്നത്”
“സാരി ഉടുത്താൽ മതി”
എന്നൊക്കെ ‘ഗൾഫുകാരുടെ ഭാര്യമാർ’ ആകും ഏറ്റവും കേൾക്കുന്നതും.
ഭർത്താവ് സ്വന്തം ഭാര്യയ്ക്ക് അയക്കുന്ന കാശിന്റെമേലുള്ള മറ്റുള്ളവരുടെ ഒരു ഡെഡിക്കേറ്റഡ് spy വർക്കിനെ പറ്റി പറഞ്ഞാൽ തീരാത്തത് കൊണ്ട് പറയുന്നില്ല. നൂറ്റാണ്ട് ഏതാണോ ആവോ ഇത്???
ഗൾഫുകാരെ കല്യാണം കഴിക്കരുത് എന്നല്ല പറഞ്ഞത്. പക്ഷേ ഇമ്മാതിരി വിലക്കുകളെ അറിഞ്ഞു അതെങ്ങനെ അതിജീവിക്കാം, ആ അതിജീവനത്തിൽ ഭർത്താവ് ആക്റ്റീവ് ആയി പങ്കെടുക്കുമോ സഹായിക്കുമോ എന്നൊക്കെ കൃത്യമായി ചോദിച്ചറിഞ്ഞ ശേഷമേ വിവാഹം ആകാവൂ എന്ന് മാത്രമാണ് പറഞ്ഞത്.
കാരണം പലപ്പോഴും ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന🤣 ലവന്മാർ പോലും ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ല. “അതൊക്കെ നീ നൈസ് ആയി തീരുമാനിച്ചോ മോളൂസേ” എന്ന് പറഞ്ഞു നൈസായി സ്കൂട്ടാവുന്ന ഇതേ ലവന്മാർതന്നെ, സ്വന്തം ബന്ധുജനങ്ങളുടെ കൂട്ടക്കരച്ചിൽ കേൾക്കുന്ന മാത്രയിൽ അതേ മോങ്ങലുമായി വന്നു “മോളൂസേ ഞങ്ങൾ ലോലകുടുംബമാണ്. അതിനനുസരിച്ചു മാത്രം മതി” എന്ന് പറയാൻ നല്ല സാധ്യത ഉണ്ട്. 😊
NB: വധു/ ഭാര്യ പിന്നെ ഗൾഫിൽ ആകാറില്ലാലോ 😊
ആയാലും ഭർത്താവിനെ കൊണ്ടുപോകാൻ ഭാരിച്ച ഉത്തരവാദിത്തം സമൂഹംതന്നെ കൊടുക്കുമല്ലോ.
See Mini Vish ‘s comment
കൂട്ടിനാളില്ലാതെ ഓട്ടോറിക്ഷയിൽ പോയാൽ , ഓട്ടോക്കാരനോട് സംസാരിച്ചാൽ ഒക്കെ പ്രശ്നമാണ്. പിന്നെ കാണുന്നവൻമാരൊക്കെ വിചാരിക്കുന്നത് ഈ പെണ്ണുങ്ങൾ ശാരീരികാവശ്യത്തിന് മുട്ടി നിൽക്കുകയാണെന്നാ….
748 total views, 4 views today