രണ്ടോ അതിലധികമോ ലൈംഗികപങ്കാളികൾ ഉള്ളവരുടെ ഭാര്യമാരിൽ കാൻസർ റിസ്ക് കൂടുതൽ

1248

രണ്ടോ അതിലധികമോ ലൈംഗികപങ്കാളികൾ ഉള്ളവരുടെ ഭാര്യമാരിൽ കാൻസർ റിസ്ക് കൂടുതൽ

Veena JS writes

Human Papilloma Virus ആണ് വില്ലൻ. 
ശരീരത്തിന്റെ ലൈംഗികഅവയവങ്ങളിലും ചുറ്റിലുമായുമുള്ള തൊലിപ്പുറത്തുമുള്ള ഇൻഫെക്ഷനുകളിൽ ലോകത്തിൽ ഒന്നാം സ്ഥാനം.

ആണുങ്ങളിൽ ഇൻഫെക്ഷൻ ഉണ്ടായാലും അത് കുറച്ചുദിവസം കഴിഞ്ഞാൽ മാറും.
രോഗം മാറുന്നതിനു മുന്നേയുള്ള സമയത്ത് ആണുങ്ങൾ infective ആണ്.
ഇൻഫെക്ഷൻ പകരാൻ ലിംഗയോനീബന്ധം നടക്കണമെന്നില്ല . ലൈംഗികഭാഗങ്ങൾ തമ്മിൽ ഉരസുന്നത് പോലും രോഗം സംക്രമിക്കാൻ കാരണമാകുന്നു. അതായത്, കോണ്ടത്തിനുപോലും റോൾ ഇല്ലെന്നു സാരം ! ഹോമോസെക്ഷ്വൽ ലൈംഗികബന്ധരീതികളിലൂടെയും ഈ രോഗം പടരാം.

പുരുഷന്മാരിൽ തുടരെത്തുടരെയുള്ള HPV ഇൻഫെക്ഷൻ ലിംഗത്തിന്റെയും മൂത്രനാളികളിലെയും കാൻസറിലേക്കു നയിക്കുന്നു.

എന്നാൽ സ്ത്രീകളിൽ ഈ infection എത്തിയാൽ അത് പൂർണമായും മാറില്ല.
പകരം, അത് ഗർഭാശയഗളത്തിലും ഗർഭാശയസ്തരത്തിലും യോനിയിലും ഉള്ള കോശങ്ങളെ infect ചെയ്തു ക്യാൻസറിലേക്കുള്ള മാറ്റങ്ങൾക്ക് തുടക്കമിടുന്നു !

Cervical കാൻസർ/ഗർഭാശയ ഗളഅർബുദത്തിൽ ആൺപങ്കാളികളുടെ ലൈംഗിക സ്വഭാവത്തിനുള്ള പങ്ക് എന്ന പഠനം 1993ൽ ICMR ഡൽഹിയിൽ ആണ് നടത്തിയത്.

പലപ്പോഴും, cervical cancer എന്നത്, ഒരുപാട് ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകൾക്ക് വരുന്നത് എന്ന രീതിയിൽ വളച്ചൊടിക്കപ്പെട്ടിണ്ടോ എന്ന് സംശയമുണ്ട്.

Male sexual behavior in etiogenesis of cervical cancer എന്ന തലക്കെട്ടിൽ ഉള്ള പഠനങ്ങളുടെ ദൗർലഭ്യം അതുകൊണ്ടുകൂടെയാണെന്നു തോന്നുന്നു.

(ഗൂഗിൾ ചെയ്തതിൽ വച്ചും, വായിച്ച പുസ്തകങ്ങളിലെ വിവരങ്ങൾ വച്ചുമുള്ള statement)

cervical cancer വന്ന സ്ത്രീകളുടെ ഭർത്താക്കന്മാരിൽ ICMR നടത്തിയ പഠനം എത്തിച്ചേർന്ന നിഗമനങ്ങൾ നോക്കുക.
ഈ പഠനത്തിനുള്ള സ്ത്രീകളിൽ ഓരോരുത്തർക്കും തന്റെ ഭർത്താവ് മാത്രമായിരുന്നു ലൈംഗികപങ്കാളി.

1. രണ്ടോ അതിലധികമോ ലൈംഗികപങ്കാളികൾ ഉള്ള പുരുഷന്മാരുടെ ഭാര്യമാരിൽ കാൻസർ risk കൂടുതൽ.
മൂന്നിലധികമെങ്കിൽ risk കൂടുന്നു. വിവാഹത്തിന് മുൻപുള്ള ബന്ധങ്ങളെക്കാളും, വിവാഹത്തിനു ശേഷമുള്ള വിവാഹേതരബന്ധങ്ങളാണ് പ്രശ്നം കൂട്ടുന്നത്.
വിവാഹത്തിനു മുന്നേ കിട്ടുന്ന ഇൻഫെക്ഷൻ ഭേദമായ ശേഷമാണു വിവാഹമെങ്കിൽ/അടുത്ത partner എങ്കിൽ രോഗം പകരുന്നില്ല.
പക്ഷേ, അതിനുശേഷമുള്ള infection, ആ കാലയളവിൽ അയാൾക്കുള്ള എല്ലാ ലൈംഗികപങ്കാളികളിലേക്കും എത്തുന്നു.

2 ലൈംഗികബന്ധത്തിന് മുൻപും ശേഷവും അഗ്രചർമ്മം പുറകോട്ടു നീക്കി വൃത്തിയാക്കുന്നത് രോഗസംക്രമണം കുറക്കുന്നു എന്ന നിഗമനത്തിൽ എത്തി.

3 ഇരുപതു വർഷത്തിലധികം ബീഡി വലിച്ച ആണുങ്ങളുടെ പങ്കാളിക്ക് കാൻസർ risk കൂടുന്നു.

4പ്രസവശേഷമുള്ള ആറാഴ്ചകളിൽ ലൈംഗികബന്ധത്തിൽ നിന്നും മാറിനിൽക്കുന്നത് കാൻസറിൽ നിന്നും സംരക്ഷിക്കുന്നു.
ഗർഭാശയ/ഗളസ്തരങ്ങൾ ആരോഗ്യകരമായ പൂർവസ്ഥിതിയിലേക്ക് എത്തുന്നത് കാരണമാണിത്.

So what can we do ???

കുട്ടികൾക്ക് മുഴുവൻ safe sex പറഞ്ഞുകൊടുത്തത്കൊണ്ട് മാത്രമായോ ?

Safe sex education കിട്ടാത്തവരിൽ/ലഭ്യമാക്കാൻ പറ്റാത്തവരിൽ കാൻസർ വന്നോട്ടെ എന്ന് വെക്കുമോ ?

സ്ത്രീയുടെയും പുരുഷന്റെയും ജീവിതക്രമം, ലൈംഗികസ്വഭാവങ്ങൾ എന്നിവ സ്ത്രീയുടെ ശരീരത്തിന് മാത്രമാണ് പോറലേൽപ്പിക്കുന്നെങ്കിൽ അതിനെതിരെ നമ്മൾ പോരാടേണ്ടതല്ലേ ??

ചിലവുകൂടിയതാണെങ്കിലും, ഫലപ്രദമായ വാക്‌സിനുള്ളപ്പോൾ എന്തിന് നേരത്തെയുള്ള screening മാത്രം പ്രോത്സാഹിപ്പിക്കുന്നു ??

Arun Puthenparambil പറഞ്ഞപോലെ പ്രകൃതിയുടെ സദാചാരപൊലീസിങ് ആണ് cervical cancer.
അത് തടയാൻ നമ്മൾ ശ്രമിക്കണം. പുരുഷനിൽ ഒരു തവണ ഏൽക്കുന്ന അണുബാധ പൂർണമായും മാറുമ്പോൾ, സ്ത്രീയിൽ ആദ്യതവണ ഏൽക്കുന്ന ഇൻഫെക്ഷൻ പോലും മാരകമായി മാറാനുതകുന്നു.

9-13 വയസ്സുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകേണ്ടത്.
അത് രോഗത്തിൽനിന്നും കൂടുതൽ സുരക്ഷ നൽകുന്നു. 45 വയസ്സുവരെ എടുക്കാവുന്ന വാക്‌സിനും ഉണ്ട്.

സ്ത്രീകളിലെ കാൻസർ മരണകാരണങ്ങളിൽ രണ്ടാമത്തേതാണ് cervical cancer എന്ന് മറക്കാതിരിക്കുക.

ഇന്ത്യയിൽ ഒരു വർഷം ഒരുലക്ഷത്തിലധികം സ്ത്രീകളിൽ ഗർഭാശയഗളകാൻസർ സ്ഥിരീകരിക്കപ്പെടുന്നു, അറുപതിനായിരം സ്ത്രീകൾ ഈ കാൻസർ കാരണം “കൊല്ലപ്പെടുന്നു”.

Its high time we should take a long campaigning against cervical cancer and fight for HPV vaccine available at our government hospitals at low cost