ലൈംഗികകർമ്മത്തിനിടെ യോനിയിൽ കൂടി ഗ്യാസ് പോകുന്നു

5219

Veena JS

വല്ലാത്ത അവസ്ഥയാണ് എന്നും പറഞ്ഞാണ് അവൾ തുടങ്ങുന്നത്. എന്നോടൊക്കെ വല്ലോം പറയാൻ നാണം തോന്നുന്നവരോട് എനിക്ക് വലിയ ബഹുമാനമാണ്. നമ്മടെ ഉളുപ്പില്ലാത്ത വർത്താനം ഇതുവരെ കേട്ടിട്ടില്ലെന്ന തോന്നൽ ആഞ്ഞടിച്ചങ്ങു വരും.

“എന്തായാലും പറ” എന്ന് ശക്തിപ്പെടുത്തിയപ്പോ സംഭവം ഇതാണ്. ലൈംഗികകർമം (ഇനി സംസ്കാരഭരിതഭാഷ മതി. ഫയർ ഒക്കെ വായിച്ചു കിറുങ്ങിയിരിക്കുവാണല്ലോ 🤢)… ആ കർമത്തിനിടയിൽ ഗ്യാസ് പോകുന്ന ശബ്ദം വരുന്നത്രെ. അതും യോനിയിൽ നിന്ന്. മേല്പറഞ്ഞ സാധനത്തിനു മണമൊന്നും ഇല്ലാ. പക്ഷേ കുറച്ചുനേരം നീണ്ടുനിൽക്കും.

വിവാഹത്തിന്റെ ആദ്യവർഷങ്ങളിൽ “ഈ കുഴപ്പം” ഇല്ലായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോ ഭർത്താവിന് doggy പൊസിഷൻ ചെയ്യണം. ഭാര്യക്കും സമ്മതം. അങ്ങനെ ചെയ്ത് കഴിഞ്ഞപ്പോൾ ദാണ്ടെ ശബ്ദം വരുന്നു. ആകെപ്പകച്ചുപോയ നിമിഷങ്ങൾ മണിക്കൂറുകൾ പിന്നെ ദിവസങ്ങൾ. ഇതെവിടെന്നു എന്ന്‌ ആദ്യമൊന്നും മനസിലായില്ല. കുറെ ശ്രദ്ധിച്ചപ്പോൾ യോനിയിൽ നിന്നാണെന്നു മനസിലായി. വായുകുമിളകൾ അനർഘളനിർഗളം വരുവാണത്രേ. “പക്ഷേ മണമില്ല” എന്നവൾ ആവർത്തിച്ചു പറഞ്ഞു. വല്ലാത്ത അപകർഷതാബോധം ഉണ്ടെന്നു പിന്നീട് മനസിലായി.

വളരെ നോർമൽ ആയ vaginal tenesmus/queefing ആണ് ആണിത്. യോനിയുടെ മസിലുകൾ നന്നായി relax/അയഞ്ഞ ശേഷം ലിംഗപ്രവേശനമോ മറ്റു രീതിയിലുള്ള പെനെട്രേഷനോ (വിരൽ, ഡിൽഡോ എന്നിവ) നടക്കുമ്പോൾ ഇടയിൽക്കൂടെ വായു ഉള്ളിലേക്ക് കയറാൻ സാധ്യതയുണ്ട്. ചില പൊസിഷനുകളിൽ ചിലർക്ക് ഈ വായൂപ്രവേശനം കൂടുതലായിരിക്കും. ഉള്ളിൽ ട്രാപ് ചെയ്യപ്പെട്ട വായു പെനെട്രേഷൻ കഴിഞ്ഞ ശേഷം പുറത്തുവരുന്ന ശബ്ദമാണ് queefing. ഇത് ചിലപ്പോൾ കുറച്ച് നേരം നീണ്ടു നിൽക്കാം. ഇത് കേട്ട് ഞെട്ടി മറ്റൊരു പൊസിഷനിലേക്ക് മാറിയാലും ശബ്ദം കുറച്ച് കൂടുകയോ നേർത്തതോ ആവാം. താമസിയാതെ നിൽക്കുകയും ചെയ്യും.

Queefing പേടിക്കാനേയില്ല. സെക്സ് ചെയ്യാത്തപ്പോൾ ആണെങ്കിൽ ചില പ്രത്യേക പൊസിഷനിൽ കുറച്ചു നേരം ഇരുന്നോ നിന്നോ മാറുമ്പോഴും queefing നടന്നേക്കാം.
വളരെ നോർമൽ ആയ ഒരു കാര്യം നിങ്ങളുടെ ജീവിതത്തിൽ എത്തിച്ചേർന്നു എന്ന് മനസിലാക്കുക. Kegel’s വ്യായാമം ചെയ്യാൻ സമയമായി(ചിലപ്പോഴൊക്കെ) എന്നും കണക്കാക്കാം. അയഞ്ഞ യോനീഭിത്തികളെ ദൃഢപ്പെടുത്താൻ വ്യായാമം വേണം. ദൃഢപ്പെടുന്ന യോനീഭിത്തികൾ ആവുമ്പോൾ queefing കുറഞ്ഞേക്കാം. കുറഞ്ഞില്ലേലും പേടിക്കണ്ടെന്നേ. അതങ്ങ് ആസ്വദിക്കൂ.

യോനിയും കുടലിന്റെ ചില ഭാഗങ്ങളും യോജിക്കുന്ന പ്രത്യേകഅവസരങ്ങളിൽ (ഫിസ്റ്റുല) മണമുള്ള ഗ്യാസ് ആവും ഉണ്ടാവുക. വളരെ അപൂർവമായി സംഭവിക്കാവുന്ന ഇത് ദീർഘനേരമെടുത്തുള്ള പ്രസവം, മറ്റു പെൽവിക് ശസ്ത്രക്രിയകൾ എന്നിവക്ക് ശേഷം വന്നേക്കാം. മേല്പറഞ്ഞ രോഗഅവസരങ്ങളിലാണെങ്കിൽ ആധുനികവൈദ്യശാസ്ത്രം പിന്തുടരുന്ന ഡോക്ടറെ കാണുക.

#HappySex
#HappyQueefing
#ഗുദബളിvsയോനിബളി(TakeitEasyPlease)

Not off topic: ഇതാണ് മോനെ പടക്കം, വെടി എന്നൊക്കെ പറയണത്. കേട്ട് പേടിക്കണ്ട. അത്രേ പറയാനുള്ളു. അവന്റെയൊക്കെ ഒരു അമിട്ടും വെടീം പടക്കോം.