Share The Article

എഴുതിയത്  : Veena JS

ക്രിസ്തുമതവിശ്വാസികളായ ഡോക്ടർമാരോടാണ് ചോദ്യം. നിങ്ങൾക്ക് ഇതിൽ ഉത്തരവാദിത്തം ഇല്ലെന്ന് തോന്നുന്നുണ്ടോ? ഉത്തരവാദിത്തം ഇല്ലെന്ന് ഉത്തരം പറയുന്ന ഡോക്ടർമാർ പഠിച്ച മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്മെന്റ്ന് അവിടെ എന്താ പരിപാടി എന്നും ചോദിക്കുന്നു. മെഡിക്കൽ നൈതികത നശിപ്പിച്ചതിന്!!

വിവാഹിതയാകാൻ പോകുന്ന ഒരു പെൺകുട്ടിയെ കണ്ടു. ക്രിസ്തുമതവിശ്വാസി.
Premarital counsellingന് ഇപ്പോ കോപ്പർ ടിയെപ്പറ്റി എന്താ പറയണേ എന്ന് ചോദിച്ചപ്പോ same holy @$#&$
“പരമാവധി പ്രത്യുല്പാദനം” എന്ന നയമാണത്രെ എന്ന്‌ കഴിഞ്ഞയാഴ്ച കോഴ്സ് ലഭിച്ച ഒരു സ്ത്രീ പറയുന്നു. “വലിയ കോഴ്സ് പഠിക്കുകയാണെന്ന് കരുതി ഇപ്പോള്‍ ദൈവം തരുന്ന കുഞ്ഞിനെ വേണ്ടന്ന് വെക്കരുതെന്ന് എനിക്ക് പ്രത്യേകിച്ച് ഉപദേശവും കിട്ടി” എന്നവർ പറഞ്ഞു 

“സിസ്റ്റേഴ്സും അച്ചന്‍മാരും ആണ് ക്ളാസ് എടുത്തത്. അല്മായരായ മൂന്ന് പുരുഷന്‍മാരും ക്ളാസ് എടുത്തു. ഗൈനക്കോളജിസ്റ്റ് ആയ സിസ്റ്ററിന്‍റെ വളരെ ചുരുങ്ങിയ സമയത്തേക്കുള്ള ക്ളാസ് ഉണ്ടായിരുന്നു. മറ്റ് ചിലര്‍ നഴ്സുമാര്‍ ആയിരുന്നു. മൂന്ന് പുരുഷന്‍മാരില്‍ ഒരാള്‍ കോളജ് അധ്യാപകനും മറ്റൊരാള്‍ അഞ്ചു മക്കളുടെ പിതാവും അടുത്തയാള്‍ പ്രത്യേകിച്ച് യോഗ്യതകളൊന്നുമില്ലാതെ ലൈംഗികവിദ്യാഭ്യാസ ക്ളാസ് ‘പച്ച മലയാളത്തില്‍’ എടുക്കുന്നയാളുമാണ്.

കോണ്‍ട്രാസെപ്ഷന്‍ സഭ പ്രോത്സാഹിപ്പിക്കുന്നില്ലാത്തതിനാല്‍ അതിനെക്കുറിച്ച് ക്ളാസ് ഇല്ല. നാചുറല്‍ കോണ്‍ട്രാസെപ്ഷന്‍ ആണ് പറയുന്നത്- ഡേറ്റ് കാല്‍കുലേറ്റ് ചെയ്തും വജൈനല്‍ സ്രവം പരിശോധിച്ചുമുള്ള സേഫ് പിരിയഡും വിത്ഡ്രോവല്‍ മെതേഡും. പ്രസവശേഷം സേഫ്പിരിയഡ് എങ്ങനെ കണ്ടെത്തുമെന്നോ ഓവുലേഷന്‍ ഉണ്ടായിരിക്കാമെന്നോ പറഞ്ഞിട്ടില്ല. Artificial medically assisted കോണ്‍ട്രാസെപ്ഷന്‍ എല്ലാം സ്ത്രീകളുടെ സ്ത്രീത്വവും പുരുഷന്‍റെ പൗരുഷവും ഇല്ലാതാക്കുമെന്നും inferiority complex ഉണ്ടാക്കുമെന്നും gynec പറഞ്ഞു.

Sterilization/family planning opt ചെയ്തവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്നും.

premarriage course ന് പൊതുവെ couples ഒരുമിച്ച് പോകണമെന്ന് നിര്‍ബന്ധിക്കുന്നതുകൊണ്ടും മിക്കവാറും അറേഞ്ച്ഡ് മാര്യേജും പങ്കാളി കൂടെയുള്ളതുകൊണ്ടും informed ആയവര്‍ പോലും തിരിച്ച് ഒന്നും മിണ്ടില്ല. പോരാത്തതിന് പല കഥകള്‍ ഉണ്ടാക്കി പറഞ്ഞ് കോണ്‍ട്രാസെപ്ഷനും അബോര്‍ഷനും ചൂസ് ചെയ്തവര്‍ക്ക് പിന്നീട് മുഴുവന്‍ കഷ്ടകാലമാണ്, വിധി വേട്ടയാടല്‍, വൈകല്യമുള്ള കുഞ്ഞുങ്ങള്‍ മുതലായ ഭീഷണികളുമുണ്ട്.

Also contraception/family planning കുടുംബ കലഹം ഉണ്ടാക്കും എന്നാണ് കണ്ടുപിടുത്തം. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അധികമായി അധ്വാനിക്കണ്ട, അവര്‍ വളര്‍ന്ന് വന്നുകൊള്ളും, കുറെ മക്കളുണ്ടെങ്കില്‍ മൂത്തകുട്ടി ഇളയ കുട്ടിയെ നോക്കിക്കോളും etc” she adds

 

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.