“വീണ മീട്ടിയ വിലങ്ങുകൾ “(1990)

Lenkesh K Balachandran

മണ്ണിൽ ഫിലിംസിന്റെ ബാനറിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത റഹ്മാൻ ചിത്രമാണ് “വീണ മീട്ടിയ വിലങ്ങുകൾ”.ഒരു സന്ദേശം കൂടി, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്, മൂന്ന് മാസങ്ങൾക്ക് മുൻപ്, ആൺകിളിയുടെ താരാട്ട് -എന്നീ മമ്മൂട്ടി ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയില്ലാതെ റഹ്മാനെ നായകനാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത സിനിമയായിരുന്നു “വീണ മീട്ടിയ വിലങ്ങുകൾ”. 1921-ന്റെ വിജയത്തിന് ശേഷം മണ്ണിൽ ഫിലിംസ് പ്രതീക്ഷയോടെ എടുത്ത ഈ സിനിമ വിജയം കണ്ടില്ല.. മധു, ജയഭാരതി, ഉർവ്വശി, മോനിഷ, സുകുമാരൻ, ജോസ്, ഗണേഷ്, വത്സല മേനോൻ തുടങ്ങി നിരവധി താരങ്ങൾ ഈ പടത്തിൽ വേഷമിട്ടു… കൊച്ചിൻ ഹനീഫ തന്നെയാണ് ഈ പടത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്.. ഈ സിനിമയ്ക്ക് ശേഷം കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത “വാത്സല്യം”(1993)എന്ന മമ്മൂട്ടി ചിത്രം ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടി… തുടർന്ന് “ഭീഷ്മാചാര്യ”(1994)എന്ന സിനിമ സംവിധാനം ചെയ്തെങ്കിലും അതും വേണ്ടത്ര ശ്രദ്ധ നേടിയില്ല…. അങ്ങനെ ഏഴ് സിനിമകൾ സംവിധാനം ചെയ്ത്കൊണ്ട് അഭിനയ ലോകത്തേക്ക് ശ്രദ്ധ തിരിച്ച കൊച്ചിൻ ഹനീഫ നല്ലൊരു നടൻ എന്ന നിലയിൽ പിന്നീട് പ്രേക്ഷകഹൃദയം കീഴടക്കി.

Leave a Reply
You May Also Like

കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന സോണി ലിവ് ഒറിജിനൽ സീരീസ് ‘Kaiyum Kalavum’ ഒഫീഷ്യൽ ട്രെയിലർ

കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന സോണി ലിവ് ഒറിജിനൽ സീരീസ് ‘Kaiyum Kalavum’  ഒഫീഷ്യൽ ട്രെയിലർ, നവംബർ…

വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയും മരിക്കാൻ പോകുന്ന ആൺകുട്ടിയും തമ്മിൽ പ്രണയം ജനിക്കുന്നത് എന്തിനാണ്..!

“ടൈറ്റാനിക് എന്ന സിനിമ ഒരു ഉജ്ജ്വലമായ ആശയമല്ലാതെ മറ്റൊന്നുമല്ല. എന്നിരുന്നാലും, സിനിമയിലെ കഥാപാത്രങ്ങളെ പ്രണയത്തെ ചുറ്റിപ്പറ്റി…

പ്രണയവും കലാലയ രാഷ്ട്രീയവും പ്രമേയമാക്കുന്ന “Lovefully yours വേദ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം നിർവഹിച്ച “Lovefully yours വേദ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്…

വൈലൻറ് ആകുന്ന മലയാളി യുവത്വം ; കാരണം സിനിമയും സീരീസും എന്ന് പറഞ്ഞാൽ തെറ്റാകുമോ…?

വൈലൻറ് ആകുന്ന മലയാളി യുവത്വം ; കാരണം സിനിമയും സീരീസും എന്ന് പറഞ്ഞാൽ തെറ്റാകുമോ…? B…