കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ആസിഫ് അലിയുടെ നായികയായി എത്തി മലയാളികളുടെ പ്രിയ താരം ആയി മാറിയ നടി ആണ് വീണ നന്ദകുമാർ. ഭീഷ്മപർവ്വത്തിലും താരം പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ജെസി എന്നായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. 2017ല്‍ കടങ്കഥ എന്ന ചിത്രത്തില്‍ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എല്ലാം മറയില്ലാതെ തുറന്നുപറയുന്ന താരമാണ് വീണ. രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ വീണ പങ്കുവച്ചത് ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതും സദാചാരവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്.
“ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര്‍മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്ബോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്” എന്ന് വളരെ പോസിറ്റിവ് ആയി പറയുന്ന വീണ സോഷ്യൽ മീഡിയയിലെ ആരാധകർക്ക് വേണ്ടി പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. വീണയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.