റിയാസിന്റെയും വീണയുടെയും വിവാഹത്തെ പരിഹസിക്കുന്ന സംഘികൾ സ്വന്തം നേതാക്കളുടെ മക്കളുടെ മതേതര വിവാഹത്തെ കുറിച്ച് പഠിക്കൂ

220

കേരളത്തെ ഒരു തരത്തിലും നെഗറ്റീവായ് ബാധിക്കുന്ന ഒരു വിഷയമല്ല വീണാ വിജയൻ എന്ന വ്യക്തിയും മുഹമ്മദ് റിയാസ് എന്ന വ്യക്തിയും തമ്മിലുള്ള വിവാഹം. മറിച്ച് ഇതിന്മേലും‌ അവരുടെ മതം കണ്ടുള്ള ചർച്ചകൾ നടത്തുന്നതാണ് സമൂഹത്തെ നെഗറ്റീവായ് ബാധിക്കുക. അത് തുടങ്ങിക്കഴിഞ്ഞതായ് കണ്ടു.

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും സിപിഎം യുവനേതാവ് മുഹമ്മദ് റിയാസും തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്ന വർത്തയ്ക്കടിയിൽ മതഭ്രാന്തന്മാരുടെ വിളയാട്ടമാണ്. സംഘികൾ ആണ് എല്ലാ വൃത്തികേടുകളും മുന്നിൽ എന്നപോലെ ഇതിലും മുന്നിൽ. എന്നാൽ ഇവരുടെ നേതാക്കളുടെ മക്കളും ചില നേതാക്കളും മതത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞിട്ടാണ് മറ്റു മതസ്ഥരെ വിവാഹം കഴിച്ചതു. ഓരോന്ന് കണ്ടാൽ തോന്നും കേരളത്തിലെ സംഘികളാണ് കൊടിയ മതഭ്രാന്തന്മാർ എന്ന്.

ഇനി മതം പറഞ്ഞുള്ള ചർച്ചകൾ നിർബന്ധമാണെങ്കിൽ, ജാതിമതസ്വത്വത്തിൽ നിന്നു കൊണ്ട് ഇരുവരും ഏർപ്പെട്ട ആദ്യ വിവാഹങ്ങൾ പരാജയപ്പെട്ടപ്പോൾ പുനർവിവാഹത്തിന് ജാതിയോ മതമോ ഒരു വിഷയമാകുന്നില്ല എന്നത് നിങ്ങൾ ചർച്ചയാക്കൂ.. രണ്ടു വ്യക്തികളുടെ ഇഷ്ടങ്ങളെ ബഹുമാനിക്കൂ.അവർ സ്നേഹിക്കട്ടെ , ബഹുമാനിക്കട്ടെ, വിവാഹം കഴിക്കട്ടെ, നന്നായ് ജീവിക്കട്ടെ, ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ വേർപിരിയട്ടെ… അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ‌.നിങ്ങൾക്കെന്താണ് ?

എൽകെ അദ്വാനിയുടെ മകൾ പ്രതിഭ തന്റെ സവർണ്ണ ഹിന്ദു ആയ ഭർത്താവിനെ ഉപേക്ഷിച്ച് മുസ്ലീമിനെ കല്ല്യാണം കഴിച്ചില്ലേ.. ?
സംഘി : അദ്വാനിജിക്ക് സമ്മതമായിരുന്നു.

മുരളി മനോഹർ ജോഷിയുടെ മകൾ രേണു ജീവിച്ചാൽ മുസ്ലീമിനൊപ്പമേ ജീവിക്കു എന്ന് പറഞ്ഞപ്പോൾ ജോഷി മകളെ നൽകിയത് ഷാനവാസ് ഹുസൈനല്ലേ …… ?
സംഘി : അത് ജോഷിയല്ലേ..?

വലിയ സവർണ്ണവാദി സുബ്രമണ്യം സ്വാമിയുടെ മകൾ BBC ന്യൂസ് റീഡർ സുഹാസിനി മുസൽമാനെയല്ലേ വരിച്ചത് ?? നദീം ഹൈദറിനെ
സംഘി : അത് സുബ്രമണ്യം സാമിയോട് ചോദീരടാ കമ്മീ..

കൊടിയ വർഗ്ഗീയ ഭ്രാന്തൻ VHP നേതാവ് അശോക് സിംഗാൾ മറുത്തൊരക്ഷരം പറയാതെ മകൾ രേണുവിനെ മുസ്ലിമായ നഖ്വിക്ക് നൽകിയില്ലേ …..
സംഘി : അത് അശോക് സിംഗാൾജിയുടെ ഇഷ്ടം.

പാർസിയായ സുബിൻ ഇറാനിയാണ് സ്മൃതി ഇറാനിയുടെ ഭർത്താവ്.
സംഘി : അത് പണ്ടല്ലേ നടന്നത് ?

ബിജെപിയുടെ നേതാവും, അഭിഭാഷകനും, ഇപ്പോഴത്തെ മിസോറാം ഗവർണ്ണറുമായ,പി.എസ്.ശ്രീധരൻ പിള്ള വിവാഹം കഴിച്ചിരിക്കുന്നത്, കൃസ്ത്യൻ മതവിശ്വാസിയായ റീത്തയെയാണ്

സംഘി : ഒരുമാതിരി അപവാദം പായുന്നത്, ഞങ്ങളുടെ പിള്ളേച്ചൻ ഉത്തമ ഹിന്ദുവാണ്

പിന്നെ എന്തിനാടാ സംഘികളേ രണ്ട് മതത്തിലുള്ളവർ കല്ല്യാണം കഴിക്കുമ്പോൾ ഇവർക്കൊന്നുമില്ലാത്ത കുരു നിനക്കൊക്കെ പൊട്ടി ഒലിക്കുന്നത്…?