‘വീര രാജ വീര’ ; പൊന്നിയിൻ സെൽവൻ 2 ലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം കേരളത്തിൽ വിതരണം ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഗാനത്തിലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വീര രാജ വീര എന്ന ഗാനത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരുന്നത്. ആദ്യം മുതൽ അവസാനം വരെ പൂർണമായും സംഗീത പ്രേമികൾക്ക് വിരുന്ന് നൽകുന്ന രീതിയിലാണ് ഗാനം പോകുന്നത്.

ശങ്കർ മഹാദേവൻ, ചിത്ര, ഹരിണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം വമ്പൻ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ദിവസങ്ങൾ എണ്ണുകയായിരുന്നു ആരാധകർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ് രണ്ടാം ഭാഗവും ചിത്രം കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്.

ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ശരത് കുമാർ, പ്രഭു, ജയറാം, ലാൽ, കിഷോർ, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. പി ആർ ഒ – ശബരി

Leave a Reply
You May Also Like

മുകേഷ്, ഇന്നസെന്റ് തുടങ്ങിയവർ അഭിനയിക്കുന്ന ഫിലിപ്പിന്റെ ഔദ്യോഗിക ടീസർ

ഫിലിപ്പിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി ,മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ് തുടങ്ങിയവർ…

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി രജനീകാന്ത്.

കണ്ണിൽ ചോരയില്ലാത്ത വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയെങ്കിലും ജീവിതത്തിൽ വളരെ സൗമ്യനും സത്യസന്ധനുമായിരുനു

19-11-2022 പ്രശസ്ത നടൻ എം.എൻ.നമ്പ്യാർ ഓർമ്മയായിട്ട് 14 വർഷം (2008 നവംബർ-19) പ്രണാമം സനിൽ കോടംവിള…

എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒരുതരം മാജിക്‌ ഉണ്ട് പിൻഗാമി എന്ന സിനിമക്ക്

രാഗീത് ആർ ബാലൻ എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒരുതരം മാജിക്‌ ഉണ്ട് പിൻഗാമി എന്ന…