ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി പൊന്നിയിൻ സെൽവൻ രണ്ടാംഭാഗവും മുന്നേറുകയാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്.. ഇപ്പോഴിതാ മണിരത്നം ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘വീര രാജ വീര’ എന്ന ഗാനമാണ് റീലീസായിരിക്കുന്നത്. ഇളങ്കോ കൃഷ്‍ണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശങ്കര്‍ മഹാദേവൻ, കെ എസ് ചിത്രം, ഹരിണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ജയം രവിയും ശോഭിത ധൂലിപാലയുണ് ഗാനരംഗത്ത് ഉള്ളത്. നേരത്തെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടപ്പോള്‍ തന്നെ ഇത് വൻ ഹിറ്റായിരുന്നു.
ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ശരത് കുമാർ, പ്രഭു, ജയറാം, ലാൽ, കിഷോർ, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. പി ആർ ഒ – ശബരി