നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തില്‍ ബാലകൃഷ്ണ ഒരു രാഷ്ട്രീയ നേതാവായാണ് എത്തുന്നതെന്നാണ് സൂചന. ഗോപിചന്ദ് മലിനേനി ആൺ സംവിധാനം. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന് ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമന് എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റിഷി പഞ്ചാബിയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. 2023 ജനുവരി 12 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഇപ്പോൾ ചിത്രത്തിലെ മാ ബാവ മനോഭവലു റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് തമൻ ആണ് ഈ ഈണം നൽകിയത്. ബാലയ്യയുടെ പ്രസരിപ്പുള്ള പ്രകടനത്തിനൊപ്പം ഹണിറോസ് ആണ് ഗാനരംഗത്തിൽ എത്തുന്നത്.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം