ഉർവശിയും സത്യരാജും ആർജെ ബാലാജിയും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം ആൺ വീട്ട്ലാ വിശേഷം (Veetila vishesham) ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കി. രാജ്കുമാർ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ (Badai Ho) റീമേക്ക് ആണ് ചിത്രം. ഇത് കെപിഎസി ലളിതയുടെ അവസാന ചിത്രം കൂടിയാണ്. ആർജെ ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് സംവിധാനം. അപർണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സംഗീതം ഗിരീഷ് ഗോപാലകൃഷ്ണൻ. എഡിറ്റിങ് സെൽവ. ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും. പ്രായമായ അമ്മ വീണ്ടും ഗർഭിണിയാകുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നും പ്രായപൂർത്തിയായ രണ്ട്ആ ൺമക്കൾ ഇതെങ്ങനെ സ്വീകരിക്കുമെന്നും നാട്ടുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നുമൊക്കെയാണ് സിനിമയുടെ പ്രമേയം .