മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
88 SHARES
1051 VIEWS

ഭക്ഷണവും അന്ധവിശ്വാസവും
(ശ്യാം ശശിധരൻ എഴുതുന്നു )

“സസ്യഭുക്കായി ജനിക്കുന്ന മനുഷ്യൻ മാംസഭുക്കായി തീരുന്നു. അതോടെ അസുഖങ്ങളുടെ കലവറയാവുന്നു ശരീരം”
പലർക്കും ഉള്ള ഒരു അന്ധവിശ്വാസം ആണ് ഈ പറഞ്ഞത്:

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് ആളുകൾക്ക് അറിയില്ല എന്നതാണ് വസ്തുത. സ്ക്കൂളിൽ എല്ലാവരും പഠിച്ചതാണ്. പക്ഷെ പരീക്ഷ കഴിഞ്ഞാൽ അതൊക്കെ മറക്കും എന്നിട്ട് നിലവിൽ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളൊക്കെ തലയിൽ കയറ്റി വെക്കും. അങ്ങനെ സ്ക്കൂൾ പഠിപ്പ് ഒരു പാഴ്‌വേലയാക്കും. സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് ഉദ്യോഗമോ ജോലിയോ കിട്ടും. പഠിച്ചത് മറന്ന് അന്ധവിശ്വാസികളായി ജീവിയ്ക്കാനാണ് ആളുകൾക്ക് താല്പര്യം.

മാംസാഹാരമോ സസ്യാഹാരമോ ആയിക്കോട്ടെ നമ്മൾ എന്ത് ഭക്ഷിച്ചാലും അതൊക്കെ ചെറുകുടലിൽ വെച്ച് ദഹിച്ച് എന്നു വെച്ചാൽ ലഘുതന്മാത്രകളായി വിഘടിക്കപ്പെട്ട് മാത്രമേ കുടലിലെ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുകയുള്ളൂ. രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് ആഹാരഘടകങ്ങൾ ശരീരത്തിന്റെ അകത്ത് കടക്കുന്നത്. നമ്മുടെ കുടലിന്റെ ഉൾഭാഗം ശരീരത്തിന്റെ അകമല്ല. അതൊരു കുഴലാണ്. അന്നനാളം എന്ന് പറയും. ശരീരത്തിന്റെ ഉൾഭാഗത്ത് കൂടി കടന്നു പോകുന്ന വായ മുതൽ മലദ്വാരം വരെയുള്ള ഒരു പിരിയൻ പൈപ്പ് എന്ന് പറയാം.

നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ പ്രോട്ടീൻ ദഹിച്ച് അമിനോ ആസിഡുകളായും അന്നജം ദഹിച്ച് ഗ്ലൂക്കോസ് ആയും കൊഴുപ്പുകൾ ദഹിച്ച് ഫാറ്റി ആസിഡുകളായും പിന്നെ ജീവകങ്ങളും ധാതു ലവണങ്ങളും വെള്ളവും ആണ് ചെറുകുടലിൽ വെച്ച് വളരെ നേരിയ ക്യാപില്ലറികളിലൂടെ രക്തത്തിൽ കടക്കുന്നത്. ഒരു പ്രോട്ടീൻ തന്മാത്ര നേരിട്ട് രക്തത്തിൽ കടക്കുന്നു എന്ന് വിചാരിക്കുക, അത് നമുക്ക് അലർജിയുണ്ടാക്കും. ഒരു സ്റ്റാർച്ച് തന്മാത്ര നേരിട്ട് രക്തത്തിൽ കടക്കുന്നു എന്ന് വിചാരിക്കുക അതും നമുക്ക് അലർജിയുണ്ടാക്കും. അത്രമാത്രം പ്രൊട്ടക്റ്റഡ് ആണ് ശരീരം. നമ്മുടെ ശരീരം വളരെ സങ്കീർണ്ണമായ ഒരു യന്ത്രമാണ്. സയൻസ് ആണ് ഈ യന്ത്രത്തെ കുറിച്ച് അറിവുകൾ നമുക്ക് നൽകുന്നത്. സ്ക്കൂളിൽ പഠിച്ചത് ഓർത്ത് വെച്ചിരുന്നെങ്കിലോ, തുടർന്ന് വായിച്ചിരുന്നെങ്കിലോ എല്ലാവർക്കും ഒരു സാമാന്യവിവരം ഉണ്ടാകുമായിരുന്നു.

നമ്മൾ ഇറച്ചി കഴിക്കുന്നു, അതിൽ പ്രോട്ടീൻ ഉണ്ട്. പയറ് വർഗ്ഗങ്ങളും കഴിക്കുന്നു, ഉദാഹരണത്തിനു ഇഡ്ഡലി,ദോശ,കടല പുഴുക്ക് എന്നിവ.അതിലും പ്രോട്ടീൻ ഉണ്ട്. എന്നാൽ ഇറച്ചിയിലെയും പയറിലെയും പ്രോട്ടീൻ ദഹിച്ച് അമിനോ ആസിഡുകളായിട്ടാണ് രക്തത്തിൽ കടക്കുക. ആ അമിനോ ആസിഡുകൾ ഇറച്ചിയിൽ നിന്ന് വന്നതാണോ പയറിൽ നിന്ന് വന്നതാണോ എന്ന് രക്തത്തിനോ ശരീരത്തിനോ അറിയില്ല. പിന്നെ ഈ മാംസഭുക്ക് സസ്യബുക്ക് എന്നൊക്കെ പറയുന്നതിൽ എന്ത് അർത്ഥം?

ഭക്ഷണത്തിൽ പ്രോട്ടീൻ വേണം. ആ പ്രോട്ടീൻ ദഹിച്ച് അമിനോ ആസിഡുകളായി രക്തത്തിൽ കടക്കുന്നു. ആ അമിനോ ആസിഡുകളെ രക്തം ഓരോ കോശങ്ങളിലും എത്തിക്കുന്നു. രക്തം ആ അമിനോ ആസിഡുകൾ ഉപയോഗിച്ച് നമ്മുടെ പ്രോട്ടീൻ നിർമ്മിക്കുന്നു. പുതിയ കോശങ്ങൾ ഉണ്ടാകാൻ പ്രോട്ടീൻ വേണം. ഓരോ സ്പീഷീസ് ജീവിയുടെയും സസ്യത്തിന്റെയും പ്രോട്ടീൻ വ്യത്യസ്തമായിരിക്കും. പ്രോട്ടീന്റെ വ്യത്യാസമാണ് ഓരോ ജീവിയുടെയും സസ്യത്തിന്റെയും വ്യത്യാസത്തിനു അടിസ്ഥാനം.

അത്കൊണ്ട് ഭക്ഷണം ഒന്നേയുള്ളൂ. സസ്യം എന്നും മാംസം എന്നും വ്യത്യാസം ഇല്ല. ശരീരത്തിനു പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ, വെള്ളം എന്നിവ ഭക്ഷണത്തിൽ നിന്ന് കിട്ടണം എന്ന് മാത്രം. ആളുകളുടെ അഭിരുചിയും ശീലങ്ങളും അനുസരിച്ച് ഭക്ഷിക്കട്ടെ. പക്ഷെ അടിസ്ഥാന പോഷകങ്ങളായ മേല്പറഞ്ഞ അഞ്ച് ഘടകങ്ങളും ഭക്ഷണത്തിൽ ഉറപ്പ് വരുത്തണം എന്ന് മാത്രം. മാംസത്തിൽ പ്രോട്ടീൻ ഉണ്ട്. മാംസം കഴിക്കാത്തവർ നിത്യേന പയറ് വർഗ്ഗങ്ങൾ കഴിച്ചാലും മതി.

ഭക്ഷണം ഒന്നേയുള്ളൂ എന്ന് പറഞ്ഞത് പോലെയാണ് കൃഷിയുടെ കാര്യവും. കൃഷി ഒന്നേയുള്ളൂ. ജൈവം എന്നും രാസം എന്നും രണ്ട് ഇല്ല. എന്തുകൊണ്ടെന്നാൽ സസ്യങ്ങൾക്കും മരങ്ങൾക്കും മണ്ണിൽ നിന്ന് കിട്ടേണ്ടത് നൈട്രജൻ,പൊട്ടാസിയം. ഫോസ്‌ഫറസ്സ്.മഗ്‌നീഷ്യം,ഇരുമ്പ്.കാൽസിയം, സൾഫർ തുടങ്ങി 13 മൂലകങ്ങൾ മാത്രമാണ്. അത് മണ്ണിൽ ഇല്ലെങ്കിൽ ഇട്ടുകൊടുക്കണം. അത്രയേയുള്ളൂ. അങ്ങനെ ഇട്ടുകൊടുക്കുമ്പോൾ രാസവളം ആണ് സസ്യങ്ങൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുക. കണക്കാക്കി ഇട്ടുകൊടുത്താൽ അതെല്ലാം വലിച്ചെടുത്ത് സസ്യങ്ങൾ നമുക്ക് ആഹാരം ഉണ്ടാക്കി തരും. ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും സസ്യങ്ങളാണ് ആഹാരം ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.