വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏതാനും നിയമവശങ്ങൾ പറയാമോ ?

അറിവ് തേടുന്ന പാവം പ്രവാസി

പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യുന്നതിന് എന്തെങ്കിലും നിയമതടസ്സങ്ങളുണ്ടോ?

കാലാവധി കഴിഞ്ഞ വാഹനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു ഗതാഗതയോഗ്യമാണെന്നു തീർച്ചപ്പെടുത്തി യാണു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. നിലവിലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. കാലാവധി പൂർത്തിയാ കുന്നതിന് 60 ദിവസം മുൻപുവരെ മുൻകൂറായി റജിസ്ട്രേഷൻ പുതുക്കാൻ അവസരമുണ്ട്. റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കു 3000 രൂപയാണു ഫൈൻ. റജിസ്ട്രേഷൻ കാലാവധി കഴി‍ഞ്ഞാൽ പിന്നീട് പുതുക്കുന്നതുവരെയുള്ള ഫീസ് (₨ 250-500) കൂടി അടയ്ക്കണം.

നിലവിൽ പഴയ വാഹനത്തിന്റെ റജിസ്ട്രേഷൻ പുതുക്കുന്നതിനു നിയമ തടസ്സങ്ങളില്ലെങ്കിലും സീറോ പൊല്യൂഷൻ ആണു സർക്കാർ ലക്ഷ്യമിടുന്നത്. പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചതായുള്ള സർട്ടിഫിക്കറ്റ് നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ ടാക്സിൽ ഇളവ് നൽകുന്നതുൾപ്പെടെയുള്ള നിയമങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. മാത്രമല്ല, കാലാവധി പൂർത്തിയായ വാഹനങ്ങളുടെ പുനർ റജിസ്ട്രേഷനു വൻ തുക ഫീസ് ചുമത്താനും ആലോചനയുണ്ട്.

വാഹനം വിൽക്കുമ്പോൾ പേരുമാറ്റം വന്നിട്ടുണ്ടോ എന്നെങ്ങനെ ഉറപ്പുവരുത്താം?

കേന്ദ്ര സർക്കാരിന്റെ വാഹൻ വെബ് സൈറ്റ് വഴി ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലെയും വാഹനങ്ങളുടെ വിവരങ്ങൾ അറിയാനാകും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റേണ്ടതു വിൽക്കുന്നയാളുടെ ചുമതലയാണ്. പേരു മാറാത്തപക്ഷം വാഹനം എന്തെങ്കിലും നിയമക്കുരുക്കിൽപ്പെട്ടാൽ വിറ്റയാളും ഉത്തരവാദിയാകേണ്ടിവരും. സെയിൽസ് എഗ്രിമെന്റ് ഡീഡിനു (കരാർ) നിയമസാധുതയില്ല.

വിന്റേജ് വാഹന റജിസ്ട്രേഷൻ ചട്ടങ്ങൾ എന്തൊക്കെയാണ്?

വിന്റേജ് വാഹനമെന്ന പ്രത്യേക വിഭാഗം നിലവിലെ നിയമത്തിൽ ഇല്ല. കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ റജിസ്ട്രേഷൻ നിബന്ധനകളാണു വിന്റേജ് വാഹനങ്ങൾക്കും. 50 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണു വിന്റേജ് മോഡലുകളായി പരിഗണിക്കുന്നത്.താമസിയാതെ വിന്റേജ് വാഹനങ്ങൾക്കായി പ്രത്യേക നിയമം പ്രാബല്യത്തിൽ വന്നേക്കും.

പേരുമാറ്റത്തിന് അപേക്ഷിക്കുമ്പോൾ എന്തൊക്കെ രേഖകൾ വേണം?

ഫോം 29–30, ആർസി ബുക്ക്, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ്, വാഹനത്തിന്റെ പേരിൽ സാമ്പത്തികബാധ്യത (വായ്പ) ഉണ്ടെങ്കിൽ ആ സ്ഥാപനത്തിൽ നിന്നുള്ള എൻഒസി, വിൽക്കുന്നയാളുടെ അഡ്രസ് പ്രൂഫ് തുടങ്ങിയവ സഹിതം അപേക്ഷ നൽകണം. റജിസ്ട്രേഷൻ തുകയുടെ പകുതിയാണ് ഫീസ് (കാർ – 350, ഇരുചക്രവാഹനങ്ങൾ – 150). അപ്പോൾ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. വാഹൻ വബ്സൈറ്റ് വഴി പേരുമാറ്റം സ്ഥിരീകരിക്കാം.

ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?

ലൈസൻസ് നഷ്ടമായാൽ ഓൺലൈൻ വഴി ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കണം. തിരിച്ചറിയൽ രേഖ, സത്യവാങ്മൂലം എന്നിവയും ഒപ്പം വേണം. ഫീസ് അടയ്ക്കണം. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിച്ചശേഷം ഒറിജിനൽ തിരിച്ചുകിട്ടിയാൽ, ഒറിജിനൽ ലൈസൻസ് ആർടിഒ ഓഫിസിൽ തിരിച്ചേൽപ്പിക്കണം.ഡ്യൂപ്ലിക്കേറ്റിനു മാത്രമേ വാല്യു ഉള്ളൂ.

വാഹനത്തിന്റെ ആർസി ബുക്ക് നഷ്ടമായാൽ എന്ത് ചെയ്യും?

വാഹനത്തിന്റെ ആർസി ബുക്ക് നഷ്ടമായാൽ ഓൺലൈൻ വഴി ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. ആർസി ബുക്ക് നഷ്ടമായെന്നു കാണിച്ചു പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കട്ടിങ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സത്യവാങ് മൂലം, വായ്പഉണ്ടെങ്കിൽ ആ സ്ഥാപനത്തിൽനിന്നുള്ള എൻഒസി, ആർസി ബുക്കിന്റെ കോപ്പി, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയും ഇതോടൊപ്പം വേണം. നിശ്ചിത ഫീസ് നൽകണം.

വാഹനത്തിൽ ഓൾട്ടറേഷൻ അനുവദിക്കുമോ?

വാഹനത്തിന്റെ യഥാർഥ രൂപം മാറ്റുന്നതു കുറ്റകരമാണ്. വാഹനത്തിന്റെ ഏതെങ്കിലും പാർട്ട് മാറേണ്ടി വന്നാൽ നിർമാതാക്കൾ നിർദേശിക്കുന്ന അതേ പാർട്ട് വച്ചുതന്നെ റീപ്ലെയിസ് ചെയ്യാം.

വാഹനം മോഷ്ടിക്കപ്പെട്ടാൽ എന്ത് ചെയ്യണം?

മോഷണം നടന്നാൽ വാഹൻ സൈറ്റ് വഴി മോഷണം രേഖപ്പെടുത്താം. ഏത് ആർടിഒ ഓഫിസിലാണോ മോഷണം രേഖപ്പെടുത്തുന്നത് അവർ ആ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യും. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട വാഹനം രാജ്യത്തെ വിടെയും വിൽക്കാനോ, റജിസ്റ്റർ ചെയ്യാനോ കഴിയില്ല. ബ്ലാക്ക് ലിസ്റ്റിൽനിന്നു മാറ്റണമെങ്കിൽ ഏത് ഓഫിസിലാണോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തത്, ആ ഓഫിസിൽനിന്നു തന്നെ ക്ലിയറൻസ് ചെയ്യിക്കണം.

വാഹനം പൊളിക്കാൻ നൽകുമ്പോൾ എന്ത് ചെയ്യണം?

പഴയ വാഹനം പൊളിക്കാൻ നൽകുന്നതിനു മുൻപ് ആർടിഒ ഓഫിസിൽ വാഹനത്തിന്റെ പെർമിറ്റ്, ആർസി ബുക്ക് എന്നിവ സറണ്ടർ ചെയ്യണം. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട റുടെ സാന്നിധ്യത്തിലാകണം വാഹനം പൊളിക്കേണ്ടത്. ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ വാഹനം പൊളിച്ചതിനുള്ള തെളിവിനായി ആർടിഒ ഓഫിസിൽ സൂക്ഷിക്കും. വാഹനം പൊളിച്ചതിനുള്ള തെളിവിനായി This vehicle does not exist certificate നൽകും.

You May Also Like

ഒരു വ്യക്തി/പ്രതി കുറ്റസമ്മതം നടത്തുന്നത് എന്തു കൊണ്ടായിരിക്കും? അതുകൊണ്ടു ശിക്ഷിക്കാമോ ?

ഒരു വ്യക്തി/പ്രതി കുറ്റസമ്മതം നടത്തുന്നത് എന്തു കൊണ്ടായിരിക്കും? ഉത്തരം-കുറ്റസമ്മതം നടത്തുന്നതാണ് തനിക്ക് നല്ലതെന്ന് ബോധ്യപെടുമ്പോള്‍. അതിന് കാരണങ്ങള്‍ പലതാവാം. ചിലപ്പോള്‍

‘ജയ് ഭീം ‘ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്, സംഭവബഹുലമായ ആ കഥ വായിക്കാം

ജ്ഞാനവേൽ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച ജയ് ഭീം എന്ന സിനിമ വളരെ ശക്തമായ പ്രമേയത്തെയാണ്…

വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ ?

വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ ? അറിവ് തേടുന്ന പാവം പ്രവാസി…

പദ്മിനി എന്ന സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു പുരുഷന് ഒരു സമയം രണ്ടു ഭാര്യമാർ ആകാമോ ?

പദ്മിനി എന്ന പുതിയ മലയാള സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു…