പോലീസ് വേഷത്തിൽ ഷെയിൻ നിഗവും സണ്ണിവെയ്‌നും കൊമ്പുകോർക്കുന്ന വേലയുടെ സെക്കന്റ് ടീസർ റിലീസായി

നവംബർ 10 ന് തിയേറ്ററുകളിലേക്കെത്തുന്ന വേലയുടെ സെക്കന്റ് ടീസർ റിലീസായി. ഷെയിൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. ഹിറ്റ് സംഗീത സംവിധായകൻ സാം സി എസ്സാണ് വേലയുടെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പിന്നിൽ. പാലക്കാടും പരിസര പ്രദേശത്തും ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ്. വേലയുടെ ട്രെയ്ലറും ഗാനങ്ങളും യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും ചിത്രത്തിലെ ശ്രെദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് വിതരണവും നിർവഹിക്കുന്നു.വേലയുടെ ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ.

You May Also Like

ധനുഷ് – ശേഖർ കമ്മൂല ചിത്രം D51 അനൗൺസ് ചെയ്തു

ധനുഷ് – ശേഖർ കമ്മൂല ചിത്രം D51 അനൗൺസ് ചെയ്തു ആരാധകർ കാത്തിരുന്ന ധനുഷിന്റെ 51ആം…

കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതാണ്ടയുടെ രണ്ടാം ഭാഗം ജിഗർതാണ്ട ഡബിൾ എക്സ് ടീസർ

എസ്‍.ജെ. സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്ന, കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതാണ്ടയുടെ രണ്ടാം ഭാഗം…

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ ഹാലൂസിനേഷനും ഓഡിറ്ററി…

വെള്ളിത്തിരയിൽ ഇപ്പോൾ സംഭവിക്കുന്നത് പൃഥ്വിരാജിന്റെ തേരോട്ടമാണ്

വെള്ളിത്തിരയിൽ ഇപ്പോൾ സംഭവിക്കുന്നത് പൃഥ്വിരാജിന്റെ തേരോട്ടമാണ്. തിയേറ്ററുകളിൽ ആളുകൾ എത്തുന്നില്ല എന്ന പരാതികൾക്കിടയിലാണ് പൃഥ്വിരാജിന്റെ രണ്ടു…