‘വെള്ളരിപട്ടണം’ ട്രെയിലർ

മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ‘വെള്ളരിപട്ടണം’ കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ്.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണം’ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. അലക്‌സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

Leave a Reply
You May Also Like

“എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും നിങ്ങൾ പോരാടും, നിങ്ങൾ ചെയ്യും, യുദ്ധം തുടരുക… കാരണം നിങ്ങൾ ഒരു ഉരുക്കു സ്ത്രീയാണ്

വിവാഹത്തിന് ശേഷവും നിരവധി യുവനടിമാരെ വെല്ലുവിളിച്ച് മുന്നേറുന്ന നടിയാണ് സാമന്ത. എന്നാൽ താരമിപ്പോൾ മയോസിറ്റിസ് എന്ന…

മുക്തയുടെ മകൾ കണ്മണി എന്ന കിയാര സിനിമയിൽ അരങ്ങേറുകയാണ്

SP Hari മുക്തയുടെ മകൾ കണ്മണി എന്ന കിയാര സിനിമയിൽ അരങ്ങേറുകയാണ് പദ്മകുമാർ സംവിധാനം ചെയ്യുന്ന…

ബിഗ്രേഡ് സിനിമകളിൽ നായകപദവി നേടി ഒരുകാലത്ത് കത്തിനിന്ന നടൻ, ലക്ഷ്മി രാജ് അല്ലൂരി..!

 Moidu Pilakkandy ലക്ഷ്മി രാജ് അല്ലൂരി..! ബിഗ്രേഡ് സിനിമകളിൽ നായകപദവി നേടി ഒരുകാലത്ത് കത്തിനിന്ന നടൻ.…

പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ്

‘ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ശ്രീനാഥ് ഭാസി ,ലാൽ, സൈജു…