fbpx
Connect with us

Featured

കണക്കുകളില്ലാത്ത കാലം വരുന്നൂ

കോൺഗ്രസുകാരെ മൊത്തം അഴിമതിക്കാരും കൊള്ളരുതാത്തവരും ആക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ട് പിടിച്ചവർക്ക് ഇപ്പോഴത്തെ മോശം സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒന്നും പറയാനില്ല എന്നതാണ്

 173 total views

Published

on

വെള്ളാശേരി ജോസഫ്

കോൺഗ്രസുകാരെ മൊത്തം അഴിമതിക്കാരും കൊള്ളരുതാത്തവരും ആക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ട് പിടിച്ചവർക്ക് ഇപ്പോഴത്തെ മോശം സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒന്നും പറയാനില്ല എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. 45 വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്; ‘നോമിനൽ’ GDP വളർച്ചാ നിരക്ക് 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; ‘ഹൗസ്‌ഹോൾഡ് കൺസമ്ബ്ബ്‌ഷൻ’ 4 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ – ഇതൊക്കെയാണ് സാമ്പത്തിക രംഗത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മറുവശത്ത് ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നു; സാമ്പത്തിക തട്ടിപ്പ് നടത്തിയവർ കൂട്ടത്തോടെ കേന്ദ്ര സർക്കാരിൻറ്റെ അനുഗ്രഹാശിസുകളോടെ രാജ്യം വിടുന്നൂ. അവരെയൊക്കെ നിയമത്തിൻറ്റെ മുന്നിൽ കൊണ്ടുവരും എന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല.

പണ്ട് കോൺഗ്രസ് നെത്ര്വത്ത്വത്തിൽ ഡോക്റ്റർ മൻമോഹൻ സിങ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഇവിടെ മാധ്യമങ്ങൾക്കും, കോടതികൾക്കും എന്തായിരുന്നു ശൗര്യം? കോൺഗ്രസുകാരെ മൊത്തം അഴിമതിക്കാരും കൊള്ളരുതാത്തവരും ആക്കാൻ ആം ആദ്മി പാർട്ടിക്കാരും, കമ്യൂണിസ്റ്റുകാരും കൈകോർത്തു. ഇപ്പോൾ അവരുടെ ഒക്കെ ശബ്ദം കേൾക്കാനേ ഇല്ലാ. ഗ്രാമീണ മേഖലയിൽ ഉപഭോഗച്ചെലവും, ഭക്ഷണത്തിന് ചെലവാക്കുന്ന തുകയും ഗണ്യമായി കുറഞ്ഞു എന്ന് വെളിവാക്കുന്ന നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തു വിടാത്തതിൽ ആർക്കും ഒരു അമർഷവും ഇല്ലാ.

“CAG പറഞ്ഞു” – എന്ന് പറഞ്ഞാണ് 2G-യിൽ വലിയ കോലാഹലം ഡോക്റ്റർ മൻമോഹൻ സിങ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഇവിടെ സൃഷ്ടിച്ചത്. CAG ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപ നഷ്ടം ‘സ്റ്റെയിറ്റിനു’ സംഭവിച്ചു എന്ന് കണ്ടെത്തിയത് ‘Data supplied by statutory institutions” – എന്നാണ് CAG വിനോദ് റായിയുടെ റിപ്പോർട്ടിനെ ന്യായീകരിച്ച് പലരും പറഞ്ഞത്. പക്ഷെ സത്യത്തിൽ എന്താണ് സംഭവിച്ചത്? CAG റിപ്പോർട്ടിൽ റെവെന്യു നഷ്ടമല്ല; മറിച്ച് ‘പൊട്ടൻഷ്യൽ നഷ്ടം’ ആണ് ചൂണ്ടി കാണിച്ചത്. ബി.ജെ.പി. അന്ന് പറഞ്ഞത് പോലെ ഒരു ലക്ഷത്തിൽ മിച്ചം കോടിയുടെ അഴിമതി ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെങ്കിൽ ഇത്ര കാലമായിട്ടും അവരെന്താണ് അത് കണ്ടു പിടിക്കാതിരുന്നത്? ഒരു ലക്ഷത്തിൽ മിച്ചം കോടിയൊന്നും ഒളിപ്പിക്കുവാൻ ആർക്കും അത്ര എളുപ്പത്തിലൊന്നും സാധ്യമല്ലല്ലോ. ബി.ജെ.പി. ഭരിക്കാൻ തുടങ്ങിയിട്ട് അഞ്ചര വർഷം കഴിഞ്ഞില്ലേ? കോൺഗ്രസിനെതിരെയുള്ള ബി.ജെ.പി.-യുടെ ഏറ്റവും വലിയ ആയുധമായിരുന്ന ആ കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ട വിധി വന്നതോടെ ആ ആരോപണം ചീറ്റി പോകുകയും ചെയ്തു. പത്രക്കാർ CAG വിനോദ് റായിയോട് കോടതി വിധി വന്നതിനു ശേഷം മാപ്പു പറയുമോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കും കൃത്യമായ ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.

‘ഡിമാൻഡ് ആൻഡ് സപ്ളൈ’ ആണ് ഏതൊരു രാജ്യത്തിൻറ്റേയും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ഇപ്പോൾ രാജ്യത്തിൻറ്റെ വളർച്ചാ നിരക്ക് ബി.ജെ.പി. – യും, സംഘ പരിവാറുകാർ സ്ഥിരം പ്രചരിപ്പിക്കുന്നത്‌പോലെ ഔന്നത്യത്തിലാണോ? അല്ലെന്നു വേണം പറയാൻ. ആധുനിക സമൂഹങ്ങളിൽ ഏറ്റവും അവശ്യമായ വൈദ്യൂതിയുടെ ഉൽപ്പാദനം 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റീട്ടെയിൽ രംഗത്തെ വിലക്കയറ്റത്തോടൊപ്പം ഡിമാൻഡ് ഇല്ലാത്ത അവസ്ഥ വരികയും, അതോടൊപ്പം തന്നെ തൊഴിലില്ലായ്മ നിരക്കുകൾ ഉയരുകയും ചെയ്യുമ്പോൾ ‘സ്റ്റാഗ്ഫ്‌ളേഷൻ’ എന്ന അവസ്ഥയിലേക്ക് രാജ്യം എത്തും എന്നാണ് പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടേയും കണക്കുകൂട്ടൽ. എന്നുവെച്ചാൽ കൺസ്യൂമർ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു; പക്ഷെ തൊഴിലും വരുമാനവും ഇല്ലാത്തതുകൊണ്ട് രാജ്യത്തെ പൗരൻമാർക്ക് ഉൽപന്നങ്ങൾ വാങ്ങിക്കാൻ പറ്റാത്ത അവസ്ഥ. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുവാൻ മറ്റെന്ത് വേണം? ഡോക്റ്റർ മൻമോഹൻ സിങ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ വളരെയധികം ശൗര്യം കാണിച്ച മാധ്യമങ്ങളൊക്കെ ഇതിനെ കുറിച്ചൊക്കെ എന്തേ ചർച്ച ചെയ്യാത്തത്? വീരശൂര പരാക്രമികളായിരുന്ന മാധ്യമ പടയുടെ ശൗര്യമെല്ലാം ചോർന്നു പോയോ?

Advertisement

ഇന്ത്യയെ ലോകത്തിൻറ്റെ ‘മാനുഫാക്ചറിങ്ങ് ഹബ്ബാക്കും’; ആഭ്യന്തര കമ്പനികളേയും ആഭ്യന്തര ഉൽപന്നങ്ങളേയും പ്രോൽസാഹിപ്പിക്കും; ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമ്മിക്കും; ആഗോള തലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ സ്വീകാര്യത കൂട്ടും – അങ്ങനെ ഒരുപിടി വാഗ്ദാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ – പദ്ധതിയിലൂടെ മുന്നോട്ട് വെച്ച കേന്ദ്ര സർക്കാരിന് ഇപ്പോൾ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും മിണ്ടാട്ടമില്ല. നോട്ട് നിരോധനം, ജി. എസ്. ടി. – മുതലായ സെൽഫ് ഗോളുകൾ അടിച്ച് ഒള്ള തൊഴിലും കൂടി കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തി. ‘Job ക്രിയേഷൻ’ രംഗത്ത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ കുറച്ചു കാലമായി ചെയ്യുന്നത്. തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് മുൻ ബി.ജെ.പി. ഗവൺമെൻറ്റിൻറ്റെ കാലയളവിൽ, 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കിയില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാനും മലയാളിയുമായ പി. സി. മോഹനൻ രാജി വെക്കുന്നതിൽ വരെ എത്തി അന്ന് കാര്യങ്ങൾ.

നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 – ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന CMIE – യുടെ പ്രവചനം അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നതായിരുന്നു പിന്നീട് വന്ന നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട്. 1972 – 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് 2017 -18 കാലഘട്ടത്തിൽ രാജ്യത്ത് ഉണ്ടായത്. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് ഉണ്ടായി എന്ന് രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കിയപ്പോൾ മാധ്യമങ്ങളൊക്കെ ഇതിനെ കുറിച്ച് എന്താണ് ചർച്ച ചെയ്യാതിരുന്നത്?

കേന്ദ്ര സർക്കാരിന് എന്തായാലും ഇപ്പോൾ ഇത്തരം കണക്കുകളൊന്നും വേണ്ടാ. സത്യത്തിനും ധർമത്തിനും യാതൊരു വിലയുമില്ലാത്ത കലികാലത്തിൽ അല്ലെങ്കിലും ‘ഹാർഡ് സ്റ്റാറ്റിസ്റ്റിക്സ്’ ഒക്കെ ആർക്ക് വേണം? പി. സി. മഹലനോബിസ് എന്ന കേംബ്രിഡ്ജിൽ പഠിച്ച പ്രശാന്ത് ചന്ദ്ര മഹലനോബിസ് ആയിരുന്നു ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻറ്റെ പിതാവ്. 1931-ൽ കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും അദ്ദേഹം തന്നെ. 10 വർഷത്തിനുള്ളിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗവേഷണ-ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂഷനുകളിൽ ഒന്നായി മാറി. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (NSSO), സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO) – ഇവയൊക്കെ പി. സി. മഹലനോബിസിൻറ്റെ സംഭാവനകളാണ്. NSSO -യും, CSO-യും ഉണ്ടായിരുന്നതുകൊണ്ടാണ് രാജ്യത്തിന് കണക്കുകളുടെ കാര്യത്തിൽ നല്ല നിലവാരമുണ്ടായിരുന്നത്. പക്ഷെ ഇന്ന് ഇത്തരം ഇൻസ്‌റ്റിറ്റ്യൂഷനുകളുടെ സംഭാവനകളെ ഒക്കെ ആര് വിലമതിക്കുന്നു? രാജ്യത്തിൻറ്റെ ഉപഭോഗച്ചെലവ് 40 വർഷത്തിനിടയിൽ ഏറ്റവും കുറവെന്ന് കണ്ടെത്തിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻറ്റെ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് ഉപേക്ഷിക്കാനാണ് ഒടുവിലായി കേന്ദ്ര സർക്കാർ നീക്കം. ഗ്രാമീണ മേഖലയിൽ ഉപഭോഗച്ചെലവും, ഭക്ഷണത്തിന് ചെലവാക്കുന്ന തുകയും ഗണ്യമായി കുറഞ്ഞു എന്ന് വെളിവാക്കുന്ന നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സുഖിക്കുന്നില്ലാ. ഇനി നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ തന്നെ പിരിച്ചുവിടുമോ എന്നാണ് ഭാവിയിൽ കാണേണ്ടത്.

 174 total views,  1 views today

Advertisement
Advertisement
Entertainment9 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment9 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment9 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment10 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment10 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment10 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment11 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment12 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »