fbpx
Connect with us

Featured

സമ്പദ് വ്യവസ്ഥ കീഴ്പോട്ടാണെങ്കിൽ ഒരു നാടകവും ഓടത്തില്ലാ എന്നു തന്നെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത്

ഇന്ത്യയിലെ ദാരിദ്ര്യം മാറ്റുന്നതിനെ കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ആണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഉള്ളത്. ഇന്ത്യയെ ചൈനയോ ദക്ഷിണ കൊറിയയോ ആക്കാൻ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സമ്മതിക്കില്ല

 199 total views,  1 views today

Published

on

വെള്ളാശേരി ജോസഫ്

ഇന്ത്യയിലെ ദാരിദ്ര്യം മാറ്റുന്നതിനെ കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ആണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഉള്ളത്. ഇന്ത്യയെ ചൈനയോ ദക്ഷിണ കൊറിയയോ ആക്കാൻ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സമ്മതിക്കില്ല. ഒരു സാധാരണ പൗരൻറ്റെ പെർ ക്യാപ്പിറ്റാ ഇൻകം’ അതല്ലെങ്കിൽ ആളോഹരി വരുമാനം 10 – 20 വർഷങ്ങൾക്കുള്ളിൽ തന്നെ നാലും അഞ്ചും ഇരട്ടിയായി വർധിക്കുമ്പോൾ മാത്രമേ ദാരിദ്ര്യം മാറുകയുള്ളൂ. ദക്ഷിണ കൊറിയയിൽ സംഭവിച്ചതും അതാണ്. പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട ആ ‘വെൽത് ക്രിയേഷന്’ ഇന്ത്യയിലെ ഈ രണ്ടു കൂട്ടരും എന്നും എതിരായിരുന്നു. ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ഇടതുപക്ഷം മൂഢമായ വിപ്ലവ സങ്കൽപ്പങ്ങൾ പറഞ്ഞു എതിർത്തു; വലതുപക്ഷത്തിനാകട്ടെ ‘സ്വദേശി’ സങ്കൽപ്പങ്ങളായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജെർമനിയും, ജപ്പാനും രാഷ്ട്ര പുനഃനിർമാണ പ്രക്രിയ നടത്തിയാണ് പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായി മാറിയത്. ഇന്ത്യയിൽ അങ്ങനെയുള്ള ഒരു രാഷ്ട്ര പുനഃനിർമാണ പ്രക്രിയ കാണാനുണ്ടോ? വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ – ഇവരൊക്കെ അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചാണ് പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട ‘വെൽത് ക്രിയേഷൻ’ സംജാതമാക്കിയത്. L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി – അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഈ രണ്ടു രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിൽ അങ്ങനെയുള്ള ഏതെങ്കിലും അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഉണ്ടോ? നരേന്ദ്ര മോഡി സർക്കാർ പണ്ട് ‘മെയ്ക്ക് ഇൻ ഇൻഡ്യാ’ പ്രഖ്യാപനം നടത്തിയിരുന്നു. ‘മെയ്ക്ക് ഇൻ ഇൻഡ്യാ’ പദ്ധതി ഓടത്തില്ലാ എന്ന് പൂർണ ബോധ്യമായപ്പോൾ ഇപ്പോൾ ‘അസ്സെംബ്ളിങ് ഇൻ ഇൻഡ്യാ’ പദ്ധതിയായി ‘മെയ്ക്ക് ഇൻ ഇൻഡ്യാ’ മാറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ!!!

‘ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെൻറ്റ്’ അതല്ലെങ്കിൽ മൂലധന നിക്ഷേപത്തിലൂടെ ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കപ്പെടുന്നില്ലാ. ഇന്ത്യയിൽ 90 ശതമാനത്തിലേറെ തൊഴിൽ സൃഷ്ടിച്ചിരുന്ന അസംഘടിത മേഖല നോട്ട് നിരോധനം, ജി.എസ്.ടി. – തുടങ്ങിയ നടപടികളിലൂടെ പ്രതിസന്ധിയിലുമായി. ഇന്നിപ്പോൾ ഒരു നൂറ് പോസ്റ്റിന് അപേക്ഷ ക്ഷണിച്ചാൽ ലക്ഷങ്ങൾ അപേക്ഷിക്കുന്ന സാഹചര്യം ആണ് ഈ രാജ്യത്തുള്ളത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ജാനുവരിയിൽ 12 ലക്ഷം പേരാണ് 8000 പോലീസ് കോൺസ്റ്റബിൾമാരുടെ ജോലിക്ക് അപേക്ഷിച്ചത്. അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തർ പ്രദേശ് പൊലീസിലെ ‘മെസേഞ്ചർ’ പോസ്റ്റിന് അപേക്ഷിച്ച വാർത്തയാണ് കുറച്ചു നാൾ മുമ്പ് പുറത്തു വന്നത്. 2018 മാർച്ച് 30 – ലെ ‘ഇന്ത്യ ടി. വി.’ റിപ്പോർട്ട് പ്രകാരം റെയിൽവേയിലെ ഏതാണ്ട് ഒരു ലക്ഷം ജോലിക്ക് അപേക്ഷിച്ചത് 2 . 12 കോടി ആൾക്കാരാണ്. 2 കോടി 12 ലക്ഷം ജനം ജോലിക്ക് അപേക്ഷിക്കണം എന്നുവെച്ചാൽ അത്രയധികം തൊഴിലില്ലായ്മ ഇന്ത്യയിൽ ഉണ്ടെന്നു സാരം. 2 കോടി 12 ലക്ഷം യുവാക്കക്കൾ ജോലിക്ക് എന്തിന് അപേക്ഷിക്കണം, കേവലം 62 പ്യൂൺ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം – എന്നൊക്കെ ചോദിക്കുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ മനസിലാക്കേണ്ടത്.

ഒരു വർഷം ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് 2014 – ൽ മോദി വാഗ്ദാനം ചെയ്തത്. 135 കോടിയിലധികം വരുന്ന ഇന്ത്യൻ ജനസംഖ്യയിലെ മൂന്നിൽ രണ്ട് വരുന്ന യുവാക്കളെ അന്ന് ആ വികസന വാഗ്ദാനം കാര്യമായി ആകർഷിച്ചു. മറ്റെന്തിനാക്കാളും ഉപരി ആ വികസന വാഗ്ദാനമാണ് ഇന്ത്യൻ ജനതയെ ആകർഷിച്ചതും, മോഡിയെ അധികാരത്തിൽ എത്തിച്ചതും. പക്ഷെ ഇപ്പോൾ കേൾക്കുന്നതെന്താണ്? 2017 -18 കാലഘട്ടത്തിൽ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കിയത്. ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍ രഹിതരാണ് എന്നും ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 – ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് പ്രവചിച്ചിരുന്നു. അത് വളരെ കൂടുതലാണെന്നു വിമർശിച്ചിരുന്നവർക്ക് നാഷണൽ സാമ്പിൾ സർവേയുടെ ലേബർ റിപ്പോർട്ട് പുറത്തിറങ്ങിയതോടെ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായി.

Advertisement

അനേകം പേർക്ക് ജോലി പോകുന്ന വാർത്തകൾ പതിയെ പതിയെ ഇന്ത്യയിലെ പൊതുസമൂഹം തിരിച്ചറിയുകയാണ്. മതവും രാജ്യസ്നേഹവും ഒക്കെ അടുപ്പത്ത് കഞ്ഞിക്കലത്തിൽ അരിയില്ലെങ്കിൽ ഓടത്തില്ലാ. മതവും രാജ്യസ്നേഹവും ഒന്നും ആർക്കും കഞ്ഞി വിളമ്പി തരത്തില്ലല്ലോ. അതുകൊണ്ട് ‘മോഡി പ്രഭാവം’ പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. ഡൽഹിയിൽ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി. 5329 പൊതുയോഗങ്ങളും റോഡ് ഷോകളും ആണ് നടത്തിയത്. ബി.ജെ.പി. – യുടെ പ്രമുഖരെല്ലാം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു. പല വീടുകളിലും സംഘ പരിവാർ പ്രവർത്തകർ നേരിട്ട് ചെന്നു. വാതിൽ തുറക്കുമ്പോൾ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാൽ തൊട്ടു തൊഴുതു; പലരുടേയും കാലിൽ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബി.ജെ.പി. ഡൽഹിയിൽ വോട്ട് അഭ്യർത്ഥിച്ചത്. പക്ഷെ ഈ നാടകങ്ങളൊന്നും സമ്പദ് വ്യവസ്ഥ കീഴ്പോട്ടാണെങ്കിൽ ഓടത്തില്ലാ എന്നു തന്നെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത്.

 

 200 total views,  2 views today

Advertisement
Advertisement
Entertainment14 mins ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment27 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment2 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science13 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment13 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment14 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment15 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured20 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »