“ഒറ്റയാൻ” വീഡിയോ ഗാനം

നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന “കെ എൽ-58 S-4330 ഒറ്റയാൻ” എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി.സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂപ് അനിരുദ്ധൻ സംഗീതം പകർന്ന് അഫ്സൽ,റിജിയ എന്നിവർ ആലപിച്ച ” വെള്ളിമേഘ തേരിലേറി….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി, തൽഹത് ബാബ്സ്, അരിസ്റ്റോ സുരേഷ്, മട്ടനൂർ ശിവദാസ്,
ഗീതിക ഗിരീഷ്, കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,അഞ്ജു അരവിന്ദ്, സരയൂ ,നീന കുറുപ്പ്, കണ്ണൂർ ശ്രീലത, ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം കനക രാജ് നിർവ്വഹിക്കുന്നു. മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.എഡിറ്റിംഗ്-പി സി മോഹനൻ. പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്, കല-വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി, വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി, സ്റ്റിൽസ്-അജിത് മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്ടർ-ഷിംസി വിനീഷ്, പ്രമോദ് പയ്യോളി,ജിനിൻ മുകുന്ദൻ, കൊറിയോഗ്രാഫർ-അർച്ചന റാം, പി ആർ ഒ-എ എസ് ദിനേശ്.

https://youtu.be/eTLv7Xj6nPE?t=40

You May Also Like

വൈര എന്റർടൈൻമെൻസിന്റെ പാൻ ഇന്ത്യ മൂവി ‘മട്ക’യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി

വൈര എന്റർടൈൻമെൻസിന്റെ പാൻ ഇന്ത്യ മൂവി ‘മട്ക’യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി ഹൈദരാബാദിൽ !…

‘ദി മെനു’ വളരെ ശാന്തമായ അന്തരീക്ഷത്തിൽ മുമ്പോട്ട് പോകുന്ന സിനിമ വളരെ പെട്ടെന്നാണ് ഹൊറർ ത്രില്ലിംഗ് മോഡിലേക്ക് രൂപാന്തരപ്പെടുന്നത്

Unni Krishnan TR Rated R for strong/disturbing violent content, language throughout and…

വയറിനുള്ളിൽ കുഞ്ഞിനെ വച്ച്, തലകീഴായി യോഗ ചെയ്യുന്ന ‘വെമ്പുലി’യുടെ ഭാര്യ നടി പൂജ ! വൈറൽ വീഡിയോ..!

വയറിനുള്ളിൽ കുഞ്ഞിനെ വച്ച്, തലകീഴായി യോഗ ചെയ്യുന്ന ‘വെമ്പുലി’യുടെ ഭാര്യ നടി പൂജ ! വൈറൽ…

ചന്ദ്രമുഖി 2 ഒരു ദുരന്തം എന്ന് പറഞ്ഞവർക്കെതിരെ ഉറഞ്ഞുതുള്ളി കങ്കണ

ചന്ദ്രമുഖി 2 ന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളെയും…