മാമച്ചന്റെ സഹനടനാകാൻ ആരും തയ്യാറായില്ലെന്ന് സംവിധായകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
269 VIEWS

1995 -ൽ ഇറങ്ങിയ പുത്രൻ എന്ന സിനിമയിലൂടെ സിനിമാ ലോകത്തേയ്ക്കു കാലെടുത്തുവച്ച നടനാണ് ബിജുമേനോൻ . ചാനലിൽ വലിയ ജനപ്രീതിനേടിയ ‘മിഖായേലിന്റെ സന്തതികൾ’ എന്ന ടെലിവിഷൻ പരമ്പരയുടെ രണ്ടാംഭാഗമാണ് പുത്രൻ എന്ന പേരിൽ സിനിമയായി ഇറക്കിയത് . അതിലൂടെ ബിജുമേനോൻ എന്ന താരത്തിന്റെ ഉദയമായിരുന്നു. പിന്നീടങ്ങോട്ട് അനവധി, നായകൻ, വില്ലൻ, ഉപനായകൻ വേഷങ്ങളിലൂടെ ബിജുമേനോൻ മുന്നോട്ടുതന്നെ സഞ്ചരിച്ചു. മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ജനപ്രീതിയുള്ള നടനാണ് ഇന്ന് ബിജുമേനോൻ.

ഒരു ഇടവേളയ്ക്കു ശേഷം നായകനായി ബിജുമേനോൻ എത്തിയ സിനിമയാണ് ‘വെള്ളിമൂങ്ങ’. മാമച്ചൻ എന്ന രാഷ്ട്രീയ നേതാവിന്റെ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും കഥപറയുന്ന വെള്ളിമൂങ്ങ സൂപ്പർഹിറ്റായി എന്ന് മാത്രമല്ല ബിജുമേനോന്റെ കരിയറിന് വീണ്ടുമൊരു കുതിപ്പും നൽകി. ആ സിനിമയെ കുറിച്ചുള്ള ചിലകാര്യങ്ങളാണ് സംവിധായകൻ ജിബു ജേക്കബ് പങ്കുവച്ചത്.

ഈ ചിത്രത്തിലെ മാമച്ചൻ എന്ന കഥാപാത്രത്തിന്റെ സഹതാരങ്ങളായി അഭിനയിക്കാൻ താരങ്ങളെ കിട്ടാൻ ബുദ്ധിമുട്ടി എന്നാണ് സംവിധായകൻ പറഞ്ഞത്. ബിജുമേനോൻ നായകനായി അഭിനയിച്ചാൽ സഹതാരമായി അഭിയിക്കാൻ സാധിക്കില്ല, അല്ലെങ്കിൽ തുല്യപ്രധാന്യമുള്ള കഥാപാത്രം തന്നെ വേണമെന്നാണ് അവർ പറഞ്ഞത്. ഒടുവിൽ അജു വർഗ്ഗീസ് ആണ് കഥ കേട്ടശേഷം സമ്മതംമൂളിയത്. എന്നാൽ മറ്റുചിലർ പറഞ്ഞത് ഈ ചിത്രത്തിൽ മമ്മൂട്ടി ആണെങ്കിൽ നന്നാകും എന്നായിരുന്നു. എന്നാൽ മമ്മൂട്ടിയെ ഇങ്ങനെയുള്ള വേഷങ്ങളിൽ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് . ഓർഡിനറിയിലെ ബിജുമേനോനെ റോൾ കണ്ടിട്ടാണ് മാമച്ചൻ ആകാൻ ബിജുമേനോനെ തന്നെ ക്ഷണിച്ചതെന്നും ആസിഫലിയുടെ കഥാപാത്രം ചെയ്യാനും ആദ്യം ആളെ കിട്ടിയില്ല എന്നും സംവിധായകൻ പറഞ്ഞു. . ചിത്രത്തിൽ ബിജുമേനോനോടൊപ്പം അജു വർഗ്ഗീസ്, നിക്കിഗാൽറാണി , സിദ്ദിഖ്, ലെന, ആസിഫലി ,ടിനിടോം , വീണാനായർ , കലാഭവൻ ഷാജോൺ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി