കളർഫുൾ ലുക്കിൽ പുറം തിരിഞ്ഞ് നിൽക്കുന്ന നായകൻ; വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ഏറെ പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിയ ഹ്രസ്വചിത്രം ‘കാക്ക’, റിലീസിന് തയ്യാറെടുക്കുന്ന ‘പന്തം’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം പ്രഖ്യാപനം ചെയ്തിരിക്കുകയാണ്. അജു അജീഷ്‌ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോ- പ്രൊഡ്യൂസർ സാംകൃഷ്ണ. അജു അജീഷ്‌, ഷിനോജ്‌ ഈനിക്കൽ, ഗോപിക കെ ദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടേയും മറ്റ് വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ക്യാമറ – ജിജു സണ്ണി, എഡിറ്റർ- ഗ്രെയ്‌സൻ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ്‌ വെണ്ണല, മ്യൂസിക്‌ & ബി.ജി.എം- എബിൻ സാഗർ, ആർട്ട്‌ ഡയറക്ടർ-സുബൈർ പാങ്ങ്‌, സൗണ്ട്‌ ഡിസൈൻ-റോംലിൻ മലിച്ചേരി, ലിറിക്സ്‌-അനീഷ്‌ കൊല്ലോളി & സമീൽ വണ്ടൂർ ,മേക്കപ്പ്‌- ജോഷി ജോസ്‌ & വിജീഷ്‌ കൃഷ്ണൻ,പോസ്റ്റർ ഡിസൈൻസ്‌- ഗോകുൽ.എ.ഗോപിനാഥൻ, പി.ആർ.ഒ- പി.ശിവപ്രസാദ്‌ , സ്റ്റിൽസ്- യൂനുസ് ഡാക്സോ & ബിൻഷാദ് ഉമ്മർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

ഏലിയൻ ജീവിയുടെ മുന്നിൽ അമ്പും വില്ലും മഴുവുമായി മനുഷ്യർ …

ArJun AcHu പ്രിഡേറ്റർ സിനിമകളെ പറ്റി പ്രത്യേകിച്ച് ഒരു ആമുഖം വേണമെന്നു തോന്നുന്നില്ല. 1987ൽ അർണോൾഡ്…

ലോകത്തിന്റെ ചരിത്രഗതിയെ തന്നെ മാറ്റിമറിച്ച ഒരു മഹായുദ്ധത്തിന്റെ ഭീകരവും, ഭീതിദവും, ആഴവും പരപ്പും വ്യക്തമാക്കുന്നതുമായ ദൃശ്യങ്ങൾ ഇതിന് മുമ്പ് എവിടെയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടില്ല

വേൾഡ് വാർ II – ഫ്രം ദി ഫ്രന്റ്ലൈൻസ് Vani Jayate രണ്ടാം ലോക മഹായുദ്ധത്തിന്റെ…

‘ആദിപുരുഷ്’ ഒരു വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ ട്രെയിലർ മെയ് 9 ന് റിലീസ് ചെയ്യുമെന്ന് ടീം അറിയിച്ചു. ആരാധകർ…

കെഎസ്ആർടിസി ബസ്സിൽ മൊട്ടിട്ട പ്രണയം; ‘റഹേൽ മകൻ കോര’യിലെ ‘മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ…’ എന്ന ഗാനം ശ്രദ്ധേയമാകുന്നു

കെഎസ്ആർടിസി ബസ്സിൽ മൊട്ടിട്ട പ്രണയം; ‘റഹേൽ മകൻ കോര’യിലെ ‘മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ…’ എന്ന…