Interviews
വെളിപാടുമായി വന്ന കള്ളൻ
ബിജു കൃഷ്ണൻ സംവിധാനം ചെയ്ത ‘വെളുത്ത പാതിര’ എന്ന ഷോർട്ട് ഫിലിം ഒരു കള്ളന്റെ വഴിയിലൂടെയാണ് കാമറ ചലിക്കുന്നത്
244 total views

രാജേഷ് ശിവ
ബിജു കൃഷ്ണൻ സംവിധാനം ചെയ്ത ‘വെളുത്ത പാതിര’ എന്ന ഷോർട്ട് ഫിലിം ഒരു കള്ളന്റെ വഴിയിലൂടെയാണ് കാമറ ചലിക്കുന്നത്. കഥയിലേക്ക് പോകുന്നതിനു മുൻപ് ഞാനൊന്ന് ബൈബിളിലേക്കു പോയിട്ട് വരാം.
യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരെ കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. യേശുവിന്റെ മഹത്വവും സ്വന്തം അപരാധവും തിരിച്ചറിഞ്ഞ് യേശുവിനോട് കരുണ യാചിച്ചതിന്റെ ഫലമായി സ്വർഗ്ഗസമ്മാനത്തിന്റെ വാഗ്ദാനം നേടിയതായി ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്ന ആളാണ് നല്ല കള്ളൻ അഥവാ മനസ്തപിച്ച കള്ളൻ . യേശുവിന്റെ വലതുഭാഗത്ത് ക്രൂശിക്കപ്പെട്ടിരുന്നയാളാണ് ആ മാനസാന്തരപ്പെട്ട കള്ളൻ. ഇടത്തുവശത്തു ക്രൂശിക്കപ്പെട്ടവനായിരുന്നു മാനസാന്തരപ്പെടാത്ത കള്ളൻ . ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ് ഈ കള്ളന്മാരെ കുറിച്ച് വലുതായി പറയുന്നതു. നല്ല കള്ളനെ ഡിസ്മാസ് എന്നും മനസ്തപിക്കാത്ത കള്ളനെ ഗെസ്റ്റാസ് എന്നും വിളിക്കുന്നു.
ജന്മാന്തരങ്ങളുടെ ഇടവേളകൾ കഴിഞ്ഞപ്പോഴും മനസാന്തരപ്പെടാതെ മോഷണം നടത്തിക്കൊണ്ടിരുന്ന ഗെസ്റ്റാസ് പല പേരുകളിൽ അവതരിച്ചുകൊണ്ടിരുന്നു. അല്ലെങ്കിൽ അവനെ മനസാന്തരങ്ങളുടെ പറുദീസയിൽ എത്തിക്കാൻ ദൈവത്തിനു പുനർജ്ജന്മങ്ങൾ വേണ്ടിവന്നു. ചെയുന്ന മോശമായ തൊഴിലിൽ അവരറിയാതെ നന്മകൾ ഭവിച്ചുകൊണ്ടിരുന്നു. അഭയക്കേസിലെ സാക്ഷി അടയ്ക്ക രാജുവിനെ പോലുള്ളവർ അതിലൊരു ഉദാഹരണം മാത്രമാകുന്നു.
വയറ്റിപ്പിഴപ്പിനു മോഷണം തൊഴിലാക്കിയ യേശുദാസൻ എന്ന കള്ളൻ കേന്ദ്ര കഥാപാത്രമായ ‘വെളുത്ത പാതിര’ മറ്റൊരു ഗെസ്റ്റാസിന്റെ കഥയാണ് പറഞ്ഞു വയ്ക്കുന്നതു. ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർഹിറ്റ് സിനിമയിലും കള്ളന്റെ (പോലീസിന്റെ വയർലസ് മോഷണം) വേഷം ചെയ്ത കോബ്ര രാജേഷ് ആണ് യേശുദാസനെ അവതരിപ്പിച്ചത്. അദ്ദേഹം വളരെ മനോഹരമായി തന്നെ ഒരു കള്ളന്റെ ഭാവങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ദൈവങ്ങൾക്ക് കാണിക്ക സമർപ്പിച്ചു കൊണ്ടു മോഷണത്തിനായി ഒരുങ്ങുന്ന യേശുദാസൻ പള്ളി വികാരിയുടെ കൈയിൽ പെടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ഇതിന്റെ ഇതിവൃത്തം. അതെ ,മനസ്തപിക്കാത്ത കള്ളനായ ഗെസ്റ്റാസ് നൂറ്റാണ്ടുകൾക്കു ശേഷം കർത്താവിന്റെ സന്നിധിയിൽ വീണ്ടും വിചാരണയ്ക്കായി നിൽക്കുകയാണ്. വിചാരണചെയ്തു കുരിശിൽ തറയ്ക്കാൻ യഹൂദന്മാർ ഇല്ല. എന്നാൽ കള്ളന്റെ പ്രവർത്തി കുറ്റകരമാണ് ബോധ്യമുള്ള പാതിരി സഭയിലെ കുഞ്ഞാടുകളിൽ പ്രമുഖനായ കോശിയുടെ വീട്ടിലേക്കു വിഷയം ചർച്ച ചെയ്യാൻ പോകുമ്പോൾ ആ വീട്ടിൽ വച്ച് ഞെട്ടിപ്പിക്കുന്ന ഒരു സംഭവം തന്റെ പരിചാരകനിലൂടെ അറിയുന്നു.
പാതിരി മാനസാന്തരപ്പെട്ട് പള്ളിമേടയിലേക്കു വരുന്നു, പീലാത്തോസിന്റെ കഴുകിയ കൈകൾ അന്നും ഇന്നും പരിശുദ്ധമായിട്ടില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് പോയി. അവിടെ ഗെസ്റ്റാസ് മാത്രം കുരിശിൽ കിടന്നിരുന്നു. അയാളെ സ്വതന്ത്രനാക്കി വീട്ടിലേക്കാവശ്യമുള്ള നാണയത്തുട്ടുകൾ നൽകി യാത്രയാക്കി. അവർ പരസ്പരം നോക്കി, . വീണ്ടുമൊരു ഉയർത്തെഴുന്നേല്പ്പൊ കർത്താവെ എന്ന് രണ്ടുപേരുടെ മനസിലും മന്ത്രിച്ചു.
ഒരു അഞ്ചുരൂപ നാണയവുമായി അച്ചന്റെ പരിചാരകൻ സ്റ്റിഫനും സ്വർണ്ണകുരിശുമായി കോശിയും ഗെസ്റ്റാസ് ഒഴിഞ്ഞ കുരിശിൽ രണ്ടു വശത്തായി ക്രൂശിക്കപ്പെടുന്നു. ഇതിൽ ആർക്കു ആദ്യം മാനസാന്തരം വരും ? ഇതിൽ ആര് ജമാന്തരങ്ങളിളിലൂടെ ‘നന്മ’യെന്ന ശിക്ഷയ്ക്കു വിധിക്കപ്പെടും ? ‘വെളുത്ത പാതിര’കൾ ഇനിയുമുണ്ടാകട്ടെ…
വെളുത്ത പാതിരായ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച റോബിൻ ഉമ്മൻ ബൂലോകം ടീവിയോട് സംസാരിച്ചത്
“നമസ്കാരം ഞാൻ റോബിൻ ഉമ്മൻ. കൊല്ലം ജില്ലയിലെ പത്തനാപുരം ആണ് സ്വദേശം. ഞാൻ സർക്കാർ സർവീസിൽ ഒരു ക്ലാസ് ഫോർ ജീവനക്കാരനായി ജോലി ചെയ്യുകയാണ് . സിനിമയിൽ മറ്റ് എക്സ്പീരിയസുകൾ ഒന്നും ഇല്ല.
‘വെളുത്തപാതിരാ’ എഴുതാനുണ്ടായ സാഹചര്യം,നമ്മൾ കള്ളന്മാർ എന്ന് മുദ്രകുത്തുന്നവർ കള്ളന്മാർ തന്നെ ആയിരിക്കാം. എന്നാൽ നല്ലവരെന്നു ചമഞ്ഞു നടക്കുന്ന ഒരുപാട് കള്ളന്മാർ നമുക്കിടയിൽ ഉണ്ട്. അവരെ തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാൽ അവരെ തിരിച്ചറിയുന്ന നിമിഷം , നമ്മൾ കള്ളന്മാർ എന്ന് മുദ്രകുത്തിയവർ കള്ളന്മാർ ആണോ എന്ന് നമ്മുടെ മനസാക്ഷിയോട് തന്നെ ചോദിക്കും. ആ ഒരു സാഹചര്യമാണ് വെളുത്ത പാതിരാ എന്ന ഷോർട്ട് ഫിലിം എഴുതാനുണ്ടായ കാരണം. അതുമാത്രമല്ല, ഓരോ വ്യക്തിയുടെ ഉള്ളിലും ഈശ്വരനുണ്ട്. ആ ഈശ്വരനെ തേടിയാണ് നാം അലഞ്ഞുകൊണ്ടിരുന്നത് .എന്നിൽ, അപരനിൽ ഈശ്വരനെ കണ്ടെത്താൻ എനിക്ക് എപ്പോൾ സാധിക്കുന്നുവോ ആ നിമിഷം ഞാനും ഈശ്വരനായി മാറും എന്നൊരു കൺസപ്റ്റ് ആണ് ഈയൊരു ഷോർട്ട് ഫിലിമിന്റെ യഥാർത്ഥ പ്രമേയം. മറ്റുള്ളവരിൽ ഈശ്വരനെ കാണാൻ എല്ലാര്ക്കും സാധിക്കട്ടെ എന്ന് വിശ്വസിച്ചുകൊണ്ട് നിർത്തുന്നു”
**
ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ വെളുത്ത പാതിരായ്ക്ക് വോട്ട് ചെയ്യാനുള്ള ലിങ്ക്. ചിത്രത്തിൽ ക്ലിക്ക് ചെയ്യുക >>
**
അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ.
Direction : Biju Krishnan
Story, Screenplay and dialogues : Robin Oommen
Production Designer : Sudhi Ambalapuzha
Production controllers: Shijo, Vishnu Mahan, Rakesh Thampi, Vaishak
Location Manager : Maneesha Murali
Associate camera : Joby George
Asst. Cameraman: Ganesh Ambalapuzha
Story Idea , Art Director : Don Xavier
Makeup : Maria
Sound Design & Mixing : JM prasad, JM prasad digitals, Purakkad
Background score : Raghu Manaladi
Associate Director : Arun Kidangara
Asst. Directors : Rino Raj Panicker, Swaraj Soman
Camera : Jijo John
Editor : Vishnu Ambalapuzha
Executive Producer : Lejo George Kappiyarath
Di & Titles : Udaya Digitals, Purakkkad
Cast :
Yesudasan – Cobra Rajesh
Father : Sabu Thottappally
Stephen : Satheesh Raghavan
Koshy : Saji Punnapra
245 total views, 1 views today