രാജേഷ് കെ രാമൻ എന്ന പേര് മലയാള സിനിമയിൽ പതിഞ്ഞിട്ടു കാലമേറെ ആയി. പ്രേക്ഷകപ്രീതി നേടിയ സാരഥി, ഷേസ്പിയർ എംഎ മലയാളം എന്നീ രണ്ടു സിനിമകളുടെ തിരക്കഥകൾ രചിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം ചെയുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. ഇപ്പോളിതാ ഈ കാലത്തിന്റെ പ്രതിസന്ധിയെ മുഴുവൻ ആവാഹിച്ചുകൊണ്ടു അദ്ദേഹം തിരക്കഥ,സംവിധാനം നിർവഹിച്ച ‘വേനൽ’ എന്ന ഷോർട്ട് ഫിലിം പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുന്നതാണ്. മലയാളിയുടെ പ്രിയങ്കരനായ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം ആണ് അതിൽ പ്രധാനവേഷം ചെയ്തിരിക്കുന്നത് . ഒരു നല്ല സംവിധായകന്റെ കയ്യടക്കത്തോടോടുകൂടി, ഊതിക്കാച്ചിയ പൊന്നുപോലെ രാജേഷ് കെ രാമൻ ചെയ്തിരിക്കുന്ന ആ സൃഷ്ടി ഏവരും കണ്ടിരിക്കേണ്ട ഒന്നാണ്. രാജേഷ് കെ രാമൻ ബൂലോകം ടീവിയോട് സംസാരിച്ചത്
വേനലിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
വേനലിനെ കുറിച്ച് രാജേഷ് കെ രാമൻ
ലോകം മുഴുവൻ നിശ്ചലമാക്കുന്ന ഒരു വൈറസിന്റെ ആക്രമണം ആണിത് . മനുഷ്യർക്ക് അനങ്ങാൻ സാധിക്കാത്ത അവസ്ഥയായി.നമ്മുക്ക് കുറെ ശീലങ്ങളുണ്ട് , അതൊക്കെ മാറ്റിയാൽ നമ്മളില്ല. അത് നമ്മൾ കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്. ഇപ്പോൾ അതെല്ലാം ഒന്ന് ചേഞ്ച് ചെയ്യേണ്ടി വന്നിരിക്കുന്നു. ഉദാ : പാൽച്ചായ കുടിച്ചു ശീലിച്ചവർക്കു അത് കുടിക്കാൻ കഴിയാത്ത അവസ്ഥ വരുന്നത്, അവർക്കത് വലിയൊരു വിഷയമാണ്. വിലകൂടിയ കാറുള്ളവൻ കാറില്ലാതെ വരുമ്പോൾ ബസിൽ കയറി പോകേണ്ടിവരുന്നത് അവനു വലിയൊരു വിഷയമാണ്. അതിനേക്കാൾ ഭേദം മരിക്കുന്നതാണ് എന്ന് അവൻ ചിന്തിക്കുന്നു. എനിക്ക് ചുറ്റും ഞാൻ ഇതാണ് കണ്ടതും കേട്ടതും. മൊത്തം അതുതന്നെ എവിടെയും. ശീലങ്ങൾ മാറ്റി ജീവിക്കാൻ പലരും തയ്യാറല്ല. നമ്മുടെ മുൻ തലമുറകൾ പോലും അനുഭവിക്കാത്ത കാര്യമാണ് ഇതൊക്കെ. ലോകം മുഴുവൻ നിശ്ചലമാക്കി കളഞ്ഞ ഒരു സംഭവം ഇപ്പോഴാണ് ഉണ്ടാകുന്നതു. എന്നാൽ രസകരമായൊരു കാര്യം, കോവിഡും നമ്മളൊരു ശീലമാക്കി എന്നതാണ്.
അങ്ങനെ എന്റെമുന്നിലൂടെ കടന്നുപോയ കാര്യങ്ങളാണ് വിഷയമാക്കിയത്. ഒരുനിമിഷമെങ്കിലും, എന്തിനു വേണ്ടി ജീവിക്കണം എന്നൊരു ചിന്ത കടന്നുപോയപ്പോൾ വിഷയം എന്നിൽ തന്നെ രൂപപ്പെട്ടു. നമുക്ക് അതിജീവിച്ചേ പറ്റൂ. അതിനുവേണ്ടി അതിനു ബദലായ ആന്റി ചിന്തകളും വികസിപ്പിക്കേണ്ടതുണ്ട്. കലയോ സാഹിത്യമോ ചുമ്മാ ഉണ്ടാക്കിയിട്ട് എന്തുകാര്യം, നമുക്ക് അതിജീവിക്കാൻ സാധിച്ചില്ലെങ്കിൽ എന്തിനാണ് കുറെ നന്മയുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് ? എന്റെ ചെവിയിൽ ഒരു മന്ത്രംപോലെ വന്നതാണ് ഈ ആശയം. ആത്മഹത്യ ചെയ്യാൻ തുനിയുന്നവർ ഓർക്കണം, ജീവിക്കാൻ എന്തെല്ലാം വഴികളുണ്ട് എന്ന്… . ഇതെല്ലം ചേർത്ത് വികസിപ്പിച്ച ഒരു കഥയാണ്. വളരെ ചുരുക്കി , പറയാനുള്ളത് കൃത്യമായി പറഞ്ഞുപോകുന്ന ,അനാവശ്യമായി ഒന്നും മുഴച്ചുനിൽക്കാത്ത കടുകോളം പോന്ന ഒരു സൃഷ്ടി.വേനലിൽ ഒരു കൂട്ട ആത്മഹത്യ ആണ് കാണിക്കുന്നത്. എന്നാൽ ഗൃഹനാഥൻ എന്ത് ജോലിയാണ്, എന്ത് ബിസിനസ് ആണ് ചെയ്തിരുന്നത് എന്ന് പറയുന്നില്ല. ബെന്നി പി നായരമ്പലം ആണ് ആ കഥാപാത്രം ചെയ്തത്.
ബെന്നി പി നായരമ്പലം ഇതിലേക്ക് വന്നത്
നായരമ്പലം ആണ് എന്റെയും നാട്. ചെറുപ്പകാലത്തൊക്കെ സിനിമ എന്ന ആഗ്രഹം വന്നപ്പോൾ ഒരുപാട് അകലെയാണ് സിനിമ എന്ന് മനസിലായി. നായരമ്പലം എന്ന് പേരിട്ടുകൊണ്ടു ബെന്നി പി നായരമ്പലം നമ്മെയൊക്കെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ചെയ്തത്. നമ്മുടെ നാട്ടിൽ നിന്നുതന്നെ ഒരാൾ സിനിമയിൽ ഉണ്ടല്ലോ, അദ്ദേഹത്തോട് പണ്ടേ എനിക്കു ആരാധനയും ഗുരുതുല്യമായ ബഹുമാനവും സ്നേഹവുമൊക്കെയാണ് പണ്ടേ ഉണ്ടായിരുന്നത്. എന്റെ ചെറുപ്പകാലത്തൊക്കെ കടുത്ത ആരാധനയോടെ അദ്ദേഹത്തെ മാറിനിന്നു കാണാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ.
വേനലിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വൈപ്പിന്കര എന്ന ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടല്ലോ. അവിടെ ഒരുപാട് ആർട്ട്സിറ്റുകൾ ഉണ്ടായിട്ടുണ്ട് . വിൻസന്റ് , ശങ്കരാടി, ദിലീപ് …അങ്ങനെ ഒരുപാട് ആർട്ടിസ്റ്റുകൾ. പിന്നീട് ജിബു ജേക്കബ്, ബെന്നി പി നായരമ്പലം തുടങ്ങിയവരും. വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ എന്നൊരു സംഘടന അവിടെയുണ്ട്. അതിന്റെ രക്ഷാധികാരിയാണ് ബെന്നിച്ചേട്ടൻ. അതിന്റെ സ്ഥിരം പ്രവർത്തകനും യൂണിറ്റ് പ്രസിഡന്റും ഒക്കെയാണ് ഞാൻ. അപ്പോൾ അങ്ങനെയൊരു ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അനവധി തിരക്കഥകൾ എഴുതിയ അത്രയും വലിയൊരു മനുഷ്യനാണ് അദ്ദേഹം. അപ്പോൾ അദ്ദേഹത്തെ ഒരു ഷോർട്ട് ഫിലിമിലേക്കു വേണ്ടി കൊണ്ടുവരിക എന്നത് എനിക്കും ആശങ്ക ഉണ്ടായിരുന്നു. എങ്കിലും നേരെ പോയി ബെന്നിച്ചേട്ടനോട് വേനലിന്റെ കഥ പറഞ്ഞു. അതിനു ശേഷം പറഞ്ഞു, ഇതൊരു മാസ് സംഭവമൊന്നും അല്ല എന്നാൽ, ഈ കഥ ചേട്ടൻ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കാൻ കാരണം ഇതിന്റെ ആശയം ഒരുപാടു പേരിൽ എത്തണമെന്നും ഒരുപാടു പേർ ഇത് ഷെയർ ചെയ്യണമെന്നും എനിക്ക് തോന്നി. ചേട്ടൻ അഭിനയിച്ചാൽ അത് സാധ്യമാകും. അപ്പോൾ അദ്ദേഹം പറഞ്ഞു, തീർച്ചയായും ഞാൻ അഭിനയിക്കാം, നൂറുശതമാനം ഞാൻ ഇതിൽ സഹകരിക്കാം .
അപ്പോൾ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ ‘സാറാ’സ് ‘ സിനിമയുടെ തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. ബെന്നി പി നായരമ്പലം ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലക്കാണ് അവർ അതിനു പബ്ലിസിറ്റി നൽകിയിരുന്നത്. എങ്കിലും ‘വേനൽ’ അതിനു മുൻപ് തന്നെ ചെയ്യണമെന്ന അദ്ദേഹത്തിന്റെ താത്പര്യം പോലെ അത് നടന്നു.. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയാണ് ഷെയർ ചെയ്തത്. അത് ബെന്നിച്ചേട്ടൻ പറഞ്ഞിട്ടായിരുന്നു. അതുപോലെ തന്നെ മലയാള സിനിമയിലെ ഒരുപാട് നടീനടന്മാർ ഒരുമിച്ചു ചേർന്ന് വേനൽ ഷെയർ ചെയ്തു. നമ്മൾ വിചാരിച്ച അത്രയും ഉയരത്തിൽ ‘വേനൽ’ എത്താൻ കാരണം ബെന്നി ചേട്ടൻ അതിൽ അഭിനയിച്ചത് കൊണ്ടാണ്. കാരണം നമ്മൾ എത്ര നല്ല ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ടും കാര്യമില്ല. അത് എല്ലാരിലേക്കും എത്തിക്കാനും കഴിയണം. അതിനദ്ദേഹം പ്രധാന കാരണമായിട്ടുണ്ട്. ഷൂട്ടിങ് നടക്കുമ്പോഴും സിനിമാരംഗത്തെ വലിയ എക്സ്പീരിയൻസ് ഒന്നും പുറത്തുകാണിക്കാതെ , തികഞ്ഞ സ്നേഹത്തോടെ ,ഡയറക്ടറിന് മുന്നിൽ ഒരു കുട്ടിയെ പോലെ അദ്ദേഹം അഭിനയിച്ചു.
ബൂലോകം ടീവിയെ കുറിച്ച്
ബൂലോകം ടീവിയെ ഒരു വലിയ ആൽമരം ആയി തോന്നുന്നു . കുറേപേർക്കു ശ്വസിക്കാൻ ഒരു ആൽമരം ആണ് ബൂലോകത്തിന്റെ ഈ നല്ല നീക്കം .ഈ പ്രതിസന്ധി കാലത്തും ഒരു ചേർത്തുപിടിക്കൽ ആണ് ബൂലോകത്തിന്റെ ഈ കൂട്ടായ്മ. എണ്ണിയാലൊടുങ്ങാത്ത ചെറുപ്പക്കാർക്ക് കിട്ടുന്ന ഒരവസം. ഇങ്ങനെയൊരു മത്സരം വയ്ക്കുക, അതിനൊരു പ്രൈസ് നൽകുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് സ്നേഹത്തോടെ അതിനെ കാണുന്നു.
വേനലിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
venal
Script, Direction : Rajesh K Raman
Producer : Renu Gopinath Panikker, Gijo Johny, Rajesh K Raman
Camera : Ragesh Narayann
Editing : Ayoob Khan
Music : Bibin Asok
Art Director : Sijin K S
Makeup : Rajeeve Angamaly
Associate Director : Shibin C Babu
Assistant Director : Vineeth Somasekharan
Chief Associate Cameraman : Manikandan
Operating Cameraman : Libas Muhammad
Sound Designer : Vysak Soban
DI Colorist : Nikesh Remesh
Production Manager : Kannan C S
Recordist : Ratheesh Vijayan
Dubbing Artist : Jayalakshmi
Publicity Design : Shibin C Babu
Executive Producers : Nevel George
Renju Jacob
Sanju Satheesh
Anju Nair
Latha Satheesan
Sreejith Mypilayai
Cast : Benny P Nayarambalam
Anju Nair
Devaki Raman
Kalyani
Sreejith Mypilayai
Sijin Nilamboor
Vineeth Somasekharan