Vendhu Thanindhath Kaadu Part-1
2022 | Tamil
Crime | Drama
Wilson Fisk
ഗൗതം മേനോന്റെ അവസാന മോശ സിനിമകളിൽ നിന്നൊക്കെ മാറി പുള്ളിയുടേതായുള്ള ഒരു തിരിച്ചു വരവ്, അതും ഒരു പക്കാ ക്ലാസ്സ് ഗ്യാങ്സ്റ്റർ ഡ്രാമയിലൂടെ. അധികം പുതുമയുള്ള കഥയൊന്നുമല്ല. സാധാ ഗ്യാങ്സ്റ്റർ സിനിമകളിൽ കണ്ടുവരുന്ന അതേ കഥ പക്ഷേ മറ്റൊരു കഥാ പശ്ചാതലത്തിൽ പറഞ്ഞു പോകുന്നു എന്ന് മാത്രം.മുത്തു എന്ന സാധാരണക്കാരൻ, ജീവിക്കാനായുള്ള വഴി തേടി പുള്ളിയുടെ മാമൻ വഴി ബോംബയിൽ എത്തുന്നു. അവിടെ ഒരു ഹോട്ടലിൽ ജോലിക്ക് കേറുന്നു. എന്നാൽ ആ ഹോട്ടൽ ഒരു മറ ആയിരുന്നു. ആ മറയുള്ള ലോകത്തിൽ ജീവിക്കാൻ,നില നിൽക്കാൻ പലതും ചെയ്യേണ്ടി വരുന്ന നായകൻ. അങ്ങനെ പറഞ്ഞു പോകുന്ന സിനിമ. അതായത് മുത്തു എന്ന സാധാരണക്കാരനിൽ നിന്നും അവിടെത്തെ ഒരു ഗ്യാങ്സ്റ്റർ ആവുന്നത് വരെയുള്ള കഥ അതാണ് രണ്ട് ഭാഗങ്ങളിലായി പറയുന്നത്. അതിൽ ഒന്നാമത്തെ പാർട്ട് ആണ് Vendhu Thanindhath Kaadu Part 1 The Kindling.
സിനിമയുടെ രീതി സാവധാനം ആണ്. എന്നാൽ പോലും ഒരു ബോറടിയും ഒന്നുമില്ലാത്ത എൻഗേജിങ് ആയി തന്നെയാണ് പോകുന്നത്.ഒരു ഗ്യാങ്സ്റ്റർ മൂവി അതിനു വേണ്ട കെട്ടുറപ്പുള്ള മികച്ച തിരക്കഥ കൂടെ ഗൗതം മേനോന്റെ തന്നെ സ്ഥിരമായ അരോചകം ലെവൽ വോയിസ് ഓവർ ഒന്നുമില്ലാതെയുള്ള പക്കാ നീറ്റ് മേക്കിങ്. കൂടെ പെർഫോമൻസ് കൊണ്ട് മികച്ചതാക്കാൻ മികച്ച അഭിനേതാക്കൾ.പെർഫോമൻസ് നോക്കിയാൽ എല്ലാവരും വളരെ നാച്ചുറൽ ആയിട്ട് അവരുടെ കഥാപാത്രങ്ങൾ ചെയ്തു വെച്ചിട്ടുണ്ട്.
ചെറിയ കാരക്ടേഴ്‌സ് ആയി വന്നവർ പോലും നന്നായി ചെയ്തിട്ടുണ്ട്.എന്നാലും എടുത്ത് പറയേണ്ടത് സിലമ്പരശന്റെ പെർഫോമൻസ് തന്നെയാണ്.മുത്തു എന്ന കഥാപാത്രത്തിന്റെ നടത്തവും ചെറിയ മൈന്യൂട്ടായ ഭാവങ്ങൾ പോലും കിടു ആയി അവതരിപ്പിച്ചിട്ടുണ്ട് ഈ കഥാപാത്രമായി ജീവിക്കുക എന്നൊക്കെ പറയുംപോലെ.പുള്ളി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്ന്.
ഇനി പറയാനുള്ള സിനിമയുടെ ആത്മാവ് എന്നൊക്കെ പറയാവുന്ന എ ആർ റഹ്‌മാനെ പറ്റിയാണ്. പടം തുടങ്ങി അവസാനിക്കുംവരെ പല പല ഇമോഷണലുകളായി പെർഫെക്ട് ആയി നിൽക്കുന്ന കിടിലൻ ബാക്ക്ഗ്രൗണ്ട് സ്കോർ. അതിനിടയിൽ വരുന്ന സോങ്‌സ് പോലും പക്കാ apt അതൊക്കെ പ്ലെസ് ചെയ്ത സ്ഥലം തുടങ്ങി ഓരോന്നും പെർഫെക്ട് ആയിട്ട് ചെയ്തിട്ടുണ്ട്.ടൈറ്റിൽസിൽ പോലും ഗൗതം മേനോൻ ARR ന് കൊടുത്ത പരിഗണന കാണുമ്പോൾ തന്നെ ഉറപ്പിക്കാം ഈ സിനിമക്ക് പുള്ളി എത്രത്തോളം വേണ്ട പെട്ടതാണെന്ന്.Marakkuma Nenjam തിയേറ്റർ എക്സ്പീരിയൻസ് അവോസ്മരണീയമായ ഒന്ന് .
അതുപോലെ മറ്റു ടെക്നിക്കൽ വശങ്ങൾ എല്ലാം Top Notch തന്നെയാണ്. Dop, Sound Mixing, VFX, Editing, Action , Choreography എല്ലാം കിടു ആയി വന്ന നല്ലൊരു പ്രോഡക്ട് ആണ് പടം .മൊത്തത്തിൽ നല്ലൊരു ക്ലാസി ഗ്യാങ്സ്റ്റർ ഡ്രാമ.മെല്ലെയുള്ള കഥാപറച്ചിൽ രീതി സിനിമ ശെരിക്കും അർഹിക്കുന്നുണ്ട്. ഒരു പക്കാ മാസ്സ് പടം ആക്കാനുള്ള സ്കോപ്പ് ഉണ്ടായിട്ടും സിനിമക്ക് വേണ്ട രീതിക്കുള്ള മേക്കിങ് പ്രൊവൈഡ് ചെയ്തതിൽ പ്രേഷകൻ എന്ന നിലക്ക് ഞാൻ ഹാപ്പി ആണ്.നല്ലൊരു സിനിമ അനുഭവം തന്നെയായിരുന്നു.പടത്തിന്റെ രീതി മനസിലാക്കി ഒരു ക്ലാസ്സ് പടം പ്രതീക്ഷിച്ചു കണ്ടാൽ ഒരിക്കലും നിരാശപെടുത്തില്ല
Eagerly Waiting For Second Part🔥