വെന്തു തനിന്തതു കാടു 
Above average experience
ചിമ്പു സ്റ്റീൽ ദീ ഷോ + AR റഹ്മാൻ 

കഥയിലേക്ക് വന്നാൽ ബോംബെയ്‌ പട്ടണത്തിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന രണ്ട് ഗാങ്ങിന്റെ കഥ പറച്ചിലാണ് സിനിമ. മദ്രാസി ടീമും മലബാറി ( മലയാളി ടീമും )

???? തമിഴ് നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ വിറക് വെട്ടലാണ് നായകൻ മുത്തുവിന്റെ ജോലി, അമ്മയും ഒരു കുഞ്ഞനുജത്തിയും. അവിടെ ഉണ്ടായ ഒരു പ്രശ്നത്തിന്റെ പിന്നാലെ നാട് വിടേണ്ട അവസ്ഥ ഉണ്ടാകയുo മുത്തൂന്റെ അമ്മ അവന്റെ അമ്മാവന്റെ അടുക്കലേക്ക് അവനെ കൊണ്ട് ചെന്നെത്തിക്കയും ചെയ്യുന്നു. ബോംബെയിലേക്ക് പോകാൻ ഒരുങ്ങുന്ന അമ്മാവൻ അവനെയും കൂടെ കൂട്ടാൻ നിർബന്ധിതനാവുന്നു. പക്ഷെ അന്ന് രാത്രിയിൽ ഉണ്ടാകുന്ന ചില അസ്വാഭാവികമായ കാരണങ്ങൾ അവനെ വീണ്ടും പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു..

???? നോട്ട് നിരോധിക്കാത്ത, മദ്രാസ് എന്നും ബോംബയ്‌ എന്നും പറയുന്ന കാലഘട്ടത്തിലാണ് കഥ ആരംഭിക്കുന്നതും വികസിക്കുന്നതും. മുത്തു ബോംബെയ്‌ പട്ടണത്തിൽ എത്തുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്..സിനിമാട്ടോഗ്രഫി എടുത്തു പറയ്ക തന്നെ ചെയ്യണം – ഗംഭീരമാണ്, GVM ന്റെ ലവ് ട്രാക്കും വർക്ക് ഔട്ട് ആയിട്ടുണ്ട്. നായികയെ കാണാൻ നല്ല രസമാണ് (ചില സ്ഥലത്ത് അല്പം ലാഗും ചിലർക്ക് ഉണ്ടാവും )

????സിദ്ധിക്കും, നീരജ് മാധവും വളരെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചിമ്പുവിന്റെ മാരകമായ പെർഫോമൻസ് തന്നെയാണ് സിനിമയുടെ പോസിറ്റീവ്.. ഫൈറ്റ്, സീൻ, റൊമാൻസ് എല്ലാത്തിലും പുള്ളി തകർത്തു. ക്ലൈമാക്സിലെ ഒരല്പം കിക്ക് കുറഞ്ഞു പോയി എന്നതൊഴിച്ചാൽ തീയറ്റർ എക്സ്പീരിയൻസ് ചെയ്യാനുള്ളത് ഉണ്ട്‌. ഒന്നുറപ്പ് തമിഴ് നാട് ബോക്സ്ഓഫീസ് ഇളക്കി മറിക്കാൻ ഇത് പോതും ❤️ കൊള്ളാം .

Leave a Reply
You May Also Like

ഫേസ്ബുക്ക് ലോകത്തെ യുവാക്കളുടെ യഥാര്‍ത്ഥ ചിത്രം ദാ ഈ ഷോര്‍ട്ട്ഫിലിമില്‍

ഫേസ്ബുക്ക് ലോകത്ത്‌ പുറം ലോകവുമായി യാതൊരു വിധ ബന്ധവുമില്ലാതെ ജീവിക്കുന്ന യുവാക്കളെ നമ്മള്‍ കണ്ടിട്ടില്ലേ. 24 മണിക്കൂറും ഒരു മൊബൈലും നോക്കിയിരുന്നു ഹെഡ്‌സെറ്റും ചെവിയില്‍ വെച്ചിരിക്കുന്നതിന്റെ ആഫ്റ്റര്‍ എഫക്റ്റ്സ് ആവാം അല്ലെങ്കില്‍ അത്തരം ആളുകളുടെ പ്രതിനിധി ആകാം ഈ ഷോര്‍ട്ട് ഫിലിമിലെ അപ്പു എന്ന് പേരുള്ള ചെറുപ്പക്കാരന്‍ .

എന്റെ പോന്നു പെങ്ങളെ ഇങ്ങനെയൊന്നും പറഞ്ഞു കളയല്ലേ..

ഈയിടെ എഫ് ബിയില്‍ ഒന്ന് കയറിയപ്പോള്‍ നമ്മുടെ ഒരു പെങ്ങളുടെ വാളില്‍ ഒരു പോസ്റ്റ് കണ്ടു. പെങ്ങള് പോസ്ടിയത് കണ്ടപ്പോള്‍ എന്തോ എനിക്ക് ഒരു വിഷമം പോലെ. വയസ്സായ സ്ത്രീകളെ പോലും ചരക്കെന്നു വിളിക്കുന്നവര്‍ ലോകത്തില്‍ കേരളത്തില്‍ മാത്രേ കാണൂ എന്നാണു പെങ്ങള് പറഞ്ഞത്. സത്യം പറഞ്ഞാല്‍ കേരളത്തില്‍ ഞരമ്പ് രോഗികളുണ്ട് എന്നത് പകല് പോലെ സത്യമാണ്, അത് അവിതര്‍ക്കിതമാണ്. തിരക്കുള്ള ബസിലെ ക്രയ വിക്രയങ്ങളും ‘സൂപ്പര്‍ ഗ്ലുവിന്റെ’ കൂര്‍ത്ത കമ്പി കൊണ്ട് ആസ്ഥാനത്ത് കുത്ത് കൊള്ളുംപോഴുള്ള ആ ചളിഞ്ഞ മോന്തായവും, തരിപ്പ് മുട്ടികളുടെ ചാരലും തോന്ടലുമൊക്കെ നമ്മളില്‍ പലരും പലപ്പോഴായി കണ്ടവരാണ്. അത് കൊണ്ട് തന്നെ പെങ്ങള് പറഞ്ഞ കാര്യത്തോട് നൂറു ശതമാനം ഞാന്‍ യോജിക്കുന്നു.

അമറും അക്ബറും അന്തോണിയും പിന്നെ നാദിര്‍ഷയും

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്‍റെ രസകരമായ വിശേഷങ്ങള്‍

ആധുനിക ലോകത്തെ പിടിച്ചുകുലുക്കിയ 5 ചരിത്രസംഭവങ്ങള്‍

ലോകചരിത്രത്തിന്‍റെ ഗതി മാറ്റിയ 5 പ്രധാന സംഭവങ്ങള്‍