സിഗരറ്റ് വലി ‘നിർത്തിയ’ 𝐊 𝐆 ജോജ്ജ് സാർ, വലിക്കാൻ 30 സിഗരറ്റ് തനിയെ ഉണ്ടാക്കിയ കഥ

0
111

𝐊 𝐆 ജോർജ്ജ്സാർ സിഗരറ്റ് വലി നിർത്തി

“നിർത്താൻ നോക്കിയപ്പോൾ ആരോ പറഞ്ഞു പെട്ടന്ന് നിർത്താൻ പറ്റുകേല അത് കൊണ്ട് സിഗരറ്റ് റോൾ ചെയ്യുന്ന മെഷീൻ വാങ്ങി. സിഗരറ്റ് വലിക്കണമെന്നു തോന്നുമ്പോൾ ഇച്ചിരെ പണിയുണ്ടല്ലോ. ഇതൊക്കെ എടുത്തു വെച്ച് മെഷീന്റെ അകത്തു വെച്ച് റോൾ ചെയ്ത് സിഗററ്റാക്കി കത്തിച്ചു വലിക്കണ്ടേ അപ്പോ നമ്മൾ മടികൊണ്ടു വേണ്ടാന്ന് വെയ്ക്കും, അങ്ങനെ കുറേശ്ശേ കുറേശ്ശേ സിഗരറ്റ് വലി കുറഞ്ഞു വരും എന്നാണ് തിയറി.

ജോർജ്ജ് സാറിന്റെ അടുത്ത് ഈ തിയറി വെല്ലോം നടക്കുവോ ഞാനൊരു ദിവസം നോക്കിയപ്പോ രാത്രി ഇരുന്ന് സിഗരറ്റ് ഉണ്ടാക്കുവാ..! ഒരു മുപ്പതെണ്ണം ഉണ്ടാക്കി വെച്ചേക്കുവാ പിറ്റേന്ന് രാവിലത്തേക്ക് വേണ്ടി “😬ക്യാമറമാൻ വേണു ISC യുടെ ഓർമകളിലൂടെ…