ചന്ദ്രശേഖർ ആസാദും ജിഗ്നേഷ് മേവാനിയും കന്നയ്യകുമാറും – ഇന്ത്യയുടെ ഭാവി ഇവരിൽ

0
875

Venu Gopal

ബിജെപിക്ക് ഒരു എതിരാളിയെന്നവണ്ണം വളര്‍ന്നു വരുന്നതില്‍ മുന്‍പിലാണ് ചന്ദ്രശേഖര്‍ ആസാദ് രാവന്‍. ജനാധിപത്യത്തെ കൊന്നു കൊലവിളിക്കുന്ന ഒരവസ്ഥ സൃഷ്ടിച്ചെടുക്കാൻ രാപകല്‍ എല്ലാ കുതന്ത്രങ്ങളും ചികഞ്ഞു മാന്തിയെടുക്കുന്നതില്‍ മാത്രം വളരെ താത്പര്യത്തോടെ ബിജെപിയും. സാമൂഹ്യ രാഷ്ട്രീയ ഭരണം നേരായ വഴിക്ക് നീങ്ങാത്തത് കാരണം വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍ സാമൂഹ്യ ദ്രോഹങ്ങള്‍ നടത്തിയെടുക്കുന്നതില്‍ കയ്യും കണക്കുമില്ലാതെ തുടരുന്നു.

ജാതീയതയും വര്‍ഗ്ഗീയതയും വര്‍ദ്ധിക്കുന്നു എന്നതല്ലാതെ കുറവ് വരുന്നുമില്ല. അത്തരമൊരു അവസ്ഥയിലാണ് മായാവതി ചന്ദ്രശേഖര്‍ ആസാദിനെ കുറിച്ച് ഒരു ശത്രുവിനെ കാണുമ്പോലെ അപവാദങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത്. മായാവതി ദളിത് മൂവ്‌മെന്റിന്റെ ശക്തമായ മുന്നേറ്റത്തിന് പ്രാപ്തയല്ല എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ആ സ്ഥാനം ചന്ദ്രശേഖറിൽ വന്നു ചേരുന്നത് മായാവതിക്കു പിടിക്കുന്നില്ല എന്നതാണ് കാരണം. അല്ലാതെ മറ്റൊരു കാരണവുമില്ല.

ബിജെപിയുടെ ക്രൂര ഭരണത്തിനെതിരെ ഇപ്പോള്‍ ജനങ്ങളില്‍ കപട രാഷ്ട്രീയത്തിന്‍റെ മേലങ്കിയില്ലാതെ മുന്നോട്ടു വന്നിരിക്കുന്ന ചന്ദ്രശേഖറിനെ ബിജെപിയും മായാവതിയും മറ്റു മുഖ്യധാരാ കക്ഷി രാഷ്ട്രീയക്കാരും ഭയക്കുന്നുണ്ട്. സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ചൂഷണങ്ങള്‍ കൊണ്ട് ഗത്യന്തരമില്ലാത്ത അവസ്ഥയിലെത്തിയ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് ചന്ദ്രശേഖര്‍ ഒരു പ്രതീക്ഷയും നല്‍കുന്നുണ്ട്. അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന മറ്റു രണ്ടു വ്യക്തിത്വങ്ങള്‍ ജിഗ്നേഷ് മേവാനിയും, കന്നയ്യകുമാറും. യുവ നേതാക്കളിലെ വടക്കേ ഇന്ത്യയില്‍ നിന്നുള്ള പ്രതീക്ഷകള്‍.