മനുഷ്യൻ മനുഷ്യനെ ഒരു സ്പീഷീസ് ബീയിങ് ആയി കാണാതെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വിശേഷണത്തോടൊപ്പം മാത്രം കാണുക എന്നത് ആധുനിക മനുഷ്യവംശത്തിന്റെ ദുരവസ്ഥ

0
77
Venu Gopal
ആധുനിക രാഷ്ട്രീയ വ്യവസ്ഥയിലെ മനുഷ്യവംശത്തിന്റെ നിസ്സഹായാവസ്ഥയാണ് മനുഷ്യൻ മനുഷ്യനെ മനുഷ്യന്റെ അവസ്ഥയിൽ അതായത് ഒരു സ്പീഷീസ് ബീയിങ് ആയി കാണാതെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വിശേഷണത്തോടൊപ്പം മാത്രം കാണുക എന്നത്. അങ്ങിനെയാണ് ഗതികേടുകൊണ്ട് ആ സമൂഹത്തെ നിയന്ത്രിക്കാൻ വേണ്ടി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അത് പഠിക്കേണ്ടിവരുന്ന വിദ്യാഭ്യാസ രീതികൾ. സയൻസിലെ ഏതേതു ശാഖകൾ എടുത്തു പരിശോധിച്ചാലും ഒരു ജീവിയെന്ന നിലയിൽ വിശകലനം ചെയ്തുകൊണ്ടാണ് ഈ സ്പീഷീസ് ബിയിങ്ങിനെ പരിസരവുമായി ബന്ധപ്പെട്ട അവസ്ഥകളെ പഠിപ്പിക്കുന്നതെങ്കിൽ പടുത്തുയർത്തിയ സാംസ്കാരിക വിദ്യാഭ്യാസം മനുഷ്യന് തൊലിപ്പുറമേ മറ്റുപല അഡ്ഡ്രസ്സുകൾ നൽകിക്കൊണ്ടാണ് വളർത്തുന്നത്.
ഈ അഡ്ഡ്രസ്സുകളാകട്ടെ താൻ ജീവിക്കുന്ന പരിസരത്തിലെ യഥാർത്ഥ ചലനങ്ങളുമായി ബന്ധവുമില്ലായെങ്കിലും അഡ്രസ്സുകൾ താൻ പോലുമറിയാതെ മറ്റൊരു മനുഷ്യന് വിരുദ്ധമാക്കി പ്രവർത്തിപ്പിക്കുക എന്നതാണ്. സയൻസിലാകട്ടെ എല്ലാ മനുഷ്യർക്കുമെന്നപോലെ പഠിപ്പിക്കുകയും ചെയ്യുകയും എല്ലാ മനുഷ്യർക്കും ഫലവത്തായ മാർഗ്ഗങ്ങളും അനുഭവത്തിൽ കൊണ്ടുവരികയും നിരന്തരമായി ജീവിത സാഹചര്യങ്ങളിൽ മെച്ചപ്പെട്ട നിലവാരം കൊണ്ടുവരാനും സഹായിക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ടാണ് പള്ളിയിലെ വികാരിക്കോ മൊല്ലാക്കയ്ക്കോ ആശ്രമങ്ങളിലെ ആത്മീയ സാമിമാർക്കോ കക്ഷി രാഷ്ട്രീയ നേതാക്കൾക്കോ ഹാർട്ട് അറ്റാക്ക് വന്നാൽ ഒരേ ട്രീറ്റ്‌മെന്റ് നൽകി സുഖം പ്രാപിക്കാൻ വഴിയൊരുക്കുന്നത്. അവിടെ കെമിസ്ട്രിയും ബയോളജിയും ഇവരെയെല്ലാം ഒരൊറ്റ സ്പീഷീസ് ബീയിങ് ആയി കരുതി പരിഗണിക്കുകയും സുഖകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.
ഈ ആസാമിമാർ ആശുപത്രി കട്ടിൽ വിട്ടു പുറത്തുവരുന്ന അതേനിമിഷം മേൽപറഞ്ഞ ആ അഡ്രസ്സ് എടുത്തു കഴുത്തിലണിഞ്ഞു നീതിബോധവും ധാർമ്മികതയും കൈവിടുകയും തന്നെ തന്നെ നിരാകരിച്ചു മനുഷ്യനെന്ന സ്പീഷീസ് ബീയിങ് അല്ലാതാക്കുന്നു.
Advertisements