ജനങ്ങളുടെ പണമെടുത്ത് സ്വകാര്യബാങ്കിനെ രക്ഷിക്കുന്നു

182
Venu Gopal
ദുരന്തത്തിലൂടെ ഓടുന്ന ഇന്ത്യൻ എക്കോണമിയിലെ ബാങ്കിങ് സെക്ടറിലെ ആദ്യപതനം സ്വകാര്യ ബാങ്ക് ആയ യെസ് ബാങ്ക് മൊറട്ടോറിയത്തിലൂടെ പുറത്തുവന്നിരിക്കുന്നു.കൂടാതെ 2540 കോടി ഈ സ്വകാര്യ ബാങ്കിന്റെ പുനർ നിർമ്മാണത്തിന് വേണ്ടി റിസർവ്വ് ബാങ്ക് നൽകാമെന്ന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു! അതായത് ജനങ്ങളുടെ പണമെടുത്ത് തകരാൻ പോകുന്ന ബാങ്കിനെ കേന്ദ്ര സർക്കാർ ജീവൻ നൽകാൻ പോകുന്നത് 49 ശതമാനം ഷെയർ ഏറ്റെടുത്തുകൊണ്ടാണ്. സ്വകാര്യ ബാങ്കുകളും തകരാതെ നോക്കേണ്ടത് അത്തരം ബാങ്കുകളിൽ നിന്നും നിരന്തരം അടികൊള്ളുന്ന ജനങ്ങളുടെ പണം തന്നെ വേണം.വിവിധങ്ങളായ പ്രതിസന്ധികളിലൂടെ ജനങ്ങൾ വട്ടം തിരിഞ്ഞപ്പോഴും ബാങ്കുകളെ പിടിച്ചുനിർത്താൻ കോടികൾ ഒഴുകിയിട്ടും പിടിച്ചു നിൽക്കാൻ സാധിക്കാതിരുന്ന അവസ്ഥയിലെ ആദ്യപതനമാണ് യെസ് ബാങ്ക് പതനം. അപ്പോഴും നട്ടംതിരിയുന്നത് വീണ്ടും ജനങ്ങൾ തന്നെയാണ്. ഇതിനിടയിൽ 2018 ഇല്‍ കേരളസർക്കാർ കിഫ്ബിയുടെ 256 കോടി രൂപ യെസ് ബാങ്കിൽ ഇൻവെസ്റ്റ് ചെയ്തത് എന്താകുമെന്ന കാര്യം അറിയാൻ കഴിഞ്ഞിട്ടില്ല.അതേസമയത്ത് കേരള സര്‍ക്കാര്‍ 500 കോടി കൊടാക് മഹീന്ദ്രയിലും 373 കോടി ഇൻഡസ് ഇൻഡ് ബാങ്കിലും 106 കോടി HDFC യിലും നിക്ഷേപിച്ചത് ഇനി വരും നാളുകളിൽ മാത്രമേ അതിന്റെ സ്ഥിതി എന്താകുമെന്ന് അറിയാൻ സാധിക്കൂ..