കൃഷി തുടങ്ങിയതോടെയാണ് മനുഷ്യനിൽ വിഭാഗീയത തുടങ്ങിയതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?

83
Venu Gopal
കാർഷികവൃത്തി കണ്ടുപിടിക്കുകയും ഒരു പ്രദേശത്തുമാത്രമായി തമ്പടിക്കാൻ തുടങ്ങുകയും ആ പ്രദേശത്തിന്, ഭൂമിക്കു അവകാശം സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തുതുടങ്ങാൻ ആരംഭിച്ചതോടെ, അതോടെ സ്വത്തു മനോഭാവം വളരുകയും ചെയ്തു തുടങ്ങിയിടത്തുനിന്നാണ് മനുഷ്യക്കൂട്ടം ഒരു സമൂഹമായി പരിണമിക്കുന്നത്.മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിഭജനം അവിടെനിന്നു തുടങ്ങുന്നു.സാമ്പത്തിന്മേലുള്ള, ശേഖരിച്ചു സൂക്ഷിക്കാനുള്ള കഴിവുകൾ ആർജ്ജിച്ചതോടെ, അസമത്വവും തുടങ്ങുന്നു.. ഈ അസമത്വം അതാതു സമൂഹത്തിലെ സാമ്പത്തികമായ അർത്ഥത്തിൽ വിവിധങ്ങളായ വിഭജനങ്ങളും അന്തസ്സുകളും ആഭിജാത്യങ്ങളും സൃഷ്ട്ടിച്ചിരിക്കാം. ഒരു സമൂഹം വളരുമ്പോൾ ഈ അസമത്വം പല പല ശ്രേണികളിലേക്കു നീങ്ങിയിരിക്കാം. കൃഷി വന്നതോടെയാണ് ഭൂമിക്ക് അതിരുകൾ നിശ്ചയിക്കാൻ തുടങ്ങിയത്. അന്നത്തെ ഏക ആശ്രയമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നത് അവിടെയാണല്ലോ. അതോടെ ഈ അതിരുകൾക്കു പുറത്തുള്ളവരും അകത്തുള്ളവരുമെന്ന തിരിവുകൾ രൂപപ്പെട്ടിരിക്കാം.കാലം കഴിയുംതോറും ഈ പുറത്തുള്ളവരിലും അകത്തുള്ളവരിലും ഈ അസമത്വത്തിന്റെ വിഭജനം നിരന്തരമായി രൂപപ്പെട്ടതിൽനിന്നുള്ള സ്വാഭാവിക സ്വാധീനമെന്നപോലെ തുടർച്ചയായി നടന്നിരിക്കാം.ഈ വിഭജനം പിന്നീടുള്ള ഘട്ടങ്ങളിൽ ഉണ്ടായ സാമൂഹ്യ വളർച്ചയിൽ ജാതിയായി പരിണമിച്ചിരിക്കാം. ഇത് ഉയർന്ന ജാതിയിലെന്ന വിഭജനം പോലെ താഴ്ന്ന ജാതിയെന്ന വിഭജനങ്ങൾക്കുള്ളിൽപോലും രൂപപ്പെട്ടു.
കാര്ഷികവൃത്തിക്ക് കൂടുതൽ സാദ്ധ്യത ഉണ്ടായിരുന്ന ഇന്ത്യയിലും ആഫ്രിക്കയിലും അതുകൊണ്ടായിരിക്കാം ഒരേ പ്രദേശത്തുകാരിൽ തന്നെ ഈ വിഭജനം വർദ്ധിച്ചുകൊണ്ടേയിരുന്നതും മഞ്ഞുമൂടി കിടന്നിരുന്ന യൂറോപ്പ്യൻ മേഖലയിൽ ഇന്ത്യയിലെയും ആഫ്രിക്കയിലെയും പോലെ കനത്തതോതിൽ വിഭാഗീയത വളരാതിരുന്നതിനു വഴിവെച്ചിരിക്കാൻ കാരണമായിട്ടുണ്ടാവുക.
ഈ വിഭാഗീയത വളർന്നുവളർന്നു നൂറ്റാണ്ടുകളുടെ കീഴ്വഴക്കങ്ങൾ താണ്ടിയതിനു ശേഷമായിരിക്കും ജാതി ഘടന ഇന്ത്യൻ പ്രദേശങ്ങളിൽ കനത്തുവന്നിട്ടുണ്ടാവുക. ജാതി ഘടന പോലും എന്നും ഇന്ന് കാണുന്ന തലത്തിൽ ആയിരുന്നില്ലായിരിക്കാം അതിന്റെ തുടക്കടത്തിൽ ഉണ്ടായിട്ടുണ്ടാവുക.
ഈ വിഭാഗീയതയുടെ അടിസ്ഥാനത്തിൽ സ്വത്തു ശേഖരണത്തിന്റെ അളവ് വർദ്ധിച്ചു വന്നതിലുള്ള അന്തരമായിരിക്കാം വിഭാഗീയതകളുടെ എണ്ണം വർദ്ധിച്ചു അത് ജാതി ഘടനകളിലേക്കു നയിച്ചിട്ടുണ്ടാവുക. ഈ സ്വത്തു വർദ്ധനയുടെ തുടക്ക കാലത്തായിരിക്കാം സ്വത്തിന്റെ കനത്തിൽ, കൃഷി ഭൂമിയുടെ വ്യാപ്തിയിൽ, ധാന്യങ്ങളുടെ അളവിൽ ഉണ്ടായ വർദ്ധന കൈവശം ഉള്ള അതാതു സമൂഹത്തിൽ ഒരു തലവൻ ഉയർന്നു വന്നിട്ടുണ്ടാവുക…. അതായിരിക്കാം രാജാവായി മാറിയതും ഈ കൃഷിഭൂമിയുടെ അതിരുകൾ രാജ്യമായി മാറാൻ കാരണവുമായിട്ടുണ്ടാവുക. ഈ ഭൂമിയുടെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതായിരുന്നല്ലോ രാജ്യം വലുപ്പം വെപ്പിക്കുന്നതിന്റെ ആവശ്യമായി വന്നത്.
തീർച്ചയായും ഇത്തരം പരിസ്ഥിതിയിലെ വരുമാനം, സ്വത്ത് എന്നതിന്റെ അടിസ്ഥാനത്തിലുള്ള തൊഴിൽ വ്യത്യാസങ്ങൾ തന്നെയായിരിക്കാം, അതിലൂടെ മനുഷ്യ സമൂഹത്തിൽ വന്നുചേർന്ന പരിഗണനകൾ ഉയർന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വ്യത്യാസം വരുത്തിയത്. അതോടൊപ്പം ഉയർന്ന സമ്പത്തുള്ളവർക്കിടയിൽ പോലും തമ്മിൽ തമ്മിൽ വിഭജനം ഇതേ സമ്പത്തിന്റെ കണക്കിൽ വിഭജനം തുടർന്നതുകൊണ്ടും കൂടിയാണ് സവർണ്ണരെന്നു പറയുന്നവരിൽ അടക്കം ജാതിയുടെ ഘടനയിൽ വ്യത്യാസം വന്നിട്ടുള്ളത്.
അതുതന്നെയാണ് താഴ്ന്നതെന്നു പറയുന്ന ജാതികളിലും തുടർച്ചയായി താഴോട്ടു താഴോട്ടു ജാതി അവരാൽ തന്നെ തള്ളി താഴോട്ടു നീക്കിയിട്ടുണ്ടാവുക. താഴോട്ടു താഴോട്ടു ഉണ്ടായ ജാതി വ്യവസ്ഥ മേലെയുള്ള ജാതിക്കാർ ഉണ്ടാക്കിയതാകാൻ വഴിയില്ല. തൊഴിലും സമ്പത്തും വരുമാനവും തന്നെയായിരിക്കാം ഓരോരോ ഘട്ടങ്ങളിലും തൊട്ടുമേലെയുള്ളവർ തങ്ങളേക്കാൾ കുറവുള്ളവരെന്ന പരിഗണനയുടെ തോതിൽ താഴോട്ടു താഴോട്ടു ഓരോരോ വിഭാഗം ജാതികളെ സൃഷ്ടിച്ചിട്ടുണ്ടാവുക.
ഇനി മനുഷ്യൻ എന്താണ്? മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള വ്യത്യാസം എന്താണ്? മനുഷ്യൻ അവനെത്തന്നെ കാണുന്നത് എങ്ങിനെയാണ്? മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമെന്താണ്? മനുഷ്യന്റെ പ്രകൃതമെന്താണ്? മനുഷ്യബോധത്തിന്റെ സവിശേഷ ഗുണമെന്താണ്? എന്നതൊക്കെ പഠിക്കുകയും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നതോടെയാണ് മനുഷ്യൻ മനുഷ്യനാകാൻ തുടങ്ങുക എന്ന മനസ്സിലാക്കൽ എന്ന് സാധ്യമാകുന്നുവോ അന്ന് ഈ വിഭജന രീതികൾ ഇല്ലാതാകും.
മനുഷ്യ ബോധത്തിന്റെ സവിശേഷ ഗുണങ്ങളും മനുഷ്യ സമൂഹത്തിന്റെ വളർച്ചയും മനുഷ്യബോധത്തിന്റെ സൈക്കോളജിയും ഏതൊരു വസ്തുവിനെയും രൂപാന്തരപ്പെടുത്തി മാറ്റുവാനുള്ള മനുഷ്യന്റെ പ്രവണതയും അവിടെയുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ചുമാണ് മനുഷ്യൻ പഠിക്കേണ്ടത്.. അതായത്, അപ്പോൾ മാത്രമാണ് മനുഷ്യൻ മനുഷ്യബോധത്തോടെ പ്രവർത്തിക്കാൻ തുടങ്ങുക.. ആ ഉയർന്ന ജീവിയുടെ സംസ്കാരത്തിലേക്ക് എത്താൻ കഴിയുക..
അതുകൊണ്ടാണല്ലോ ശ്രീനാരായണ ഗുരുവും പഠിപ്പിക്കാൻ ശ്രമിച്ചത്.. ആദ്യം മനുഷ്യനാകാൻ പഠിക്കുക.. തന്നിൽ ജാതിയില്ലെന്ന ചിന്ത എന്ന് വളര്ന്നുവോ അന്നുമുതൽ അയാളിൽ ഒരു മനുഷ്യൻ പിറക്കും..