ബ്രിട്ടീഷുകാർക്ക് ശേഷം വളർന്ന ഇന്നത്തെ കൊള്ളക്കാരും ഇന്ത്യയിൽ വളരെ ഭംഗിയായി ‘അത്’ നിർവ്വഹിക്കുന്നുണ്ട്

87

Venu Gopal

ഇന്ത്യയിലെ ജനങ്ങൾ എപ്പോഴൊക്കെ ഒന്നിച്ചണിചേരാൻ ശ്രമിച്ചു ദേശ സ്നേഹത്താൽ ബ്രിട്ടീഷുകാർക്കെതിരെ തിരിയാൻ മുതിർന്നുവോ, നാട് കൊള്ളയടിയുടെ വേഗതയും തീവ്രതയും എപ്പോഴൊക്കെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുവോ അപ്പോഴൊക്കെയും ഹിന്ദുത്വ വികാരത്തെ മുസ്ലീമുകൾക്കെതിരെയും മുസ്‌ലിം മതവികാരത്തെ ഹിന്ദുക്കൾക്കെതിരെയുമാക്കി മാറ്റാനുള്ള വഴികൾക്ക് പദ്ധതിയിട്ടിരുന്നു. അത് ബ്രിട്ടീഷുകാർക്ക് ശേഷം വളർന്ന ഇന്നത്തെ കൊള്ളക്കാരും ഇന്ത്യയിൽ വളരെ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. മത ആചാരങ്ങൾക്കൊണ്ടു തികച്ചും വിരുദ്ധമായ വിശ്വാസങ്ങൾ ഉള്ളതുകൊണ്ടായിരിക്കാം ഈ വിശ്വാസങ്ങൾ തമ്മിൽ തമ്മിൽ അടിപ്പിക്കാൻ വളരെയെളുപ്പമെന്ന നിലയിൽ അന്നത്തെ കൊള്ളക്കാർ പ്രവർത്തിച്ചിരുന്നപോലെ ഇന്നുള്ളവരും അത് കയ്യൊഴിയാതെ പ്രയോഗിക്കുന്നത്.

ആചാരങ്ങളും വിശ്വാസങ്ങളും ഓരോ വ്യക്തിയിലും ഭിന്ന രീതിയിൽ യാതൊരു ഏകമാനതയുമില്ലാതെയും നിയന്ത്രണ രീതികൾ ഇല്ലാതെയും പ്രവർത്തിക്കുന്നതുകൊണ്ട് ഒരു മതത്തെയും മറ്റൊരു മതത്തെ അഥവാ ഒരു മതവിശ്വാസിയെ മറ്റൊരു മതവിശ്വാസിയുമായി ഇഴ ചേർത്തെടുക്കാൻ തക്ക വിധത്തിൽ ഒരുമിപ്പിക്കുക സാധിക്കില്ല. വിശ്വാസങ്ങളുടെ സ്വാധീനത്തിൽ നിന്നുകൊണ്ട് ശരിതെറ്റുകളെസംബന്ധിച്ച വിഷയങ്ങളിൽ, അതിന്റെ സങ്കീർണ്ണതകളിൽ അവർക്ക് ഒരു ഏകമാന വീക്ഷണം കൊണ്ടുവരാൻ സാധിക്കില്ല.

അത്തരം ആശയവാദങ്ങൾ ഓരോരോ മതങ്ങളിൽ വിശ്വസിക്കുന്ന അതാതു മതക്കാരിൽ പരസ്പരം
പോലും വ്യക്തിപരമായ നിലവാരത്തിലും വസ്തുനിഷ്ടമല്ലാത്തതിനാലും സാമൂഹ്യ ജീവിതവിഷയങ്ങളിലും വ്യക്തിജീവിതത്തിലും ഉണ്ടാകേണ്ടുന്ന പ്രയോഗപദ്ധതികളിൽ ശരിതെറ്റുകളെ സംബന്ധിച്ച വിഷയങ്ങളിലെ തീരുമാനങ്ങളിൽ, ഓരോരോ ചരിത്ര വികാസത്തിന്റെയും ഘട്ടങ്ങളിൽ രൂപപ്പെട്ടുവരുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഉതകുന്ന തരത്തിൽ, ഒരു സാമൂഹ്യമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാൻ തീർത്തും കഴിയില്ല എന്നതുകൊണ്ടുതന്നെ വിഘടിച്ചു നിൽക്കുകയും ചെയ്യും.