മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിലേക്ക് ലോകമൊട്ടുക്കുമുള്ള മനുഷ്യരും നീങ്ങാൻ പോവുകയാണ്

86
Tragedy in Bihar: 22 children dead, dozens in hospital after ...

Venu Gopal

മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിലേക്ക് ലോകമൊട്ടുക്കുമുള്ള മനുഷ്യരും നീങ്ങാൻ പോവുകയാണ്.

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉറപ്പാക്കാനും അത് കൃത്യമായി ഏവർക്കും ആവശ്യാനുസരണം വിതരണം ചെയ്തു തൃപ്തിപ്പെടുത്തുന്നതിനും അതിനാവശ്യമായ കൃഷിയും ജലസേചനവും ജലസ്രോതസ്സുകളും വൈദ്യുതിയും ഇന്ധനങ്ങളും വാഹനങ്ങളും കാഷികോപകരണങ്ങളും സംസ്കരണ യന്ത്രങ്ങളും അവയുടെ സ്പെയർ പാർട്ട്സുകളും വിത്തുകളും വളങ്ങളും മൃഗപരിപാലന രീതികളും വസ്തുക്കൾ വിതരണം ചെയ്യാനുള്ള റോഡുകളും മറ്റു വിതരണ വഴികളും (ജലഗതാഗതം, റെയിൽവേ, വായുഗതാഗതം) ഈ പറഞ്ഞവയുടെയെല്ലാം ശേഖരണ കേന്ദ്രങ്ങളും സജ്ജമാക്കി എടുക്കേണ്ടതുണ്ട്‌.

കൂടാതെ പക്ഷിമൃഗാ പരിപാലന മേഖലയും ശക്തമാക്കിയാൽ മാത്രമേ അത് പൂർണ്ണമായ അർത്ഥത്തിൽ സ്വയം പര്യാപ്തമായി നിൽക്കൂ. ഇത് പൂർണ്ണമായും ജനകീയമായ അർത്ഥത്തിൽ ഉത്പാദന വിതരണ സമ്പ്രദായം നിലവിൽ വന്നാൽ മാത്രമേ സാധിക്കൂ എന്നുമുണ്ട്. അപ്പോൾ ഭക്ഷണം ഉറപ്പുവരുത്തുക എന്ന ശ്രമത്തിനു മാത്രമായി എന്തെല്ലാം സജ്ജീകരണങ്ങൾ ഒരുക്കിയെടുക്കാനുണ്ടെന്ന ശ്രമത്തിന്റെ ആഴവും പരപ്പും ഒന്നാലോചിച്ചു നോക്കൂ.. എന്തെല്ലാം മേഖലകൾ കോർത്തിണക്കി ഭദ്രമാക്കിയാലാണ് അവ സുസജ്ജമാവുകയുള്ളൂ എന്നാലോചിച്ചു നോക്കൂ.

ഇനി ഈ മേഖലകളുടെ വികസനം സാധ്യമാക്കാൻ ഉതകുന്ന തരത്തിൽ വിദ്യാഭ്യാസവും ഗവേഷണങ്ങളും മേല്പറഞ്ഞ ഓരോരോ രംഗങ്ങളിലും സജ്ജീകരിച്ചാൽ മാത്രമേ മനുഷ്യ ജീവിതം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ടുപോകൂ അല്ലായെങ്കിൽ മേല്പറഞ്ഞ ഏതെങ്കിലും ഒരു ഘടകം മൂലം മുഴുവൻ ഭക്ഷ്യ ശ്രിംഖലയുടെയും സ്വതന്ത്രവും സുഖകരവും വേഗതയോടുകൂടിയതുമായ മുന്നോട്ടുപോക്കിനു ഭംഗം വരാം.

ഇനി ഇതേ രീതിയിൽ കുടിവെള്ളം ആരോഗ്യ ക്ഷേമ രംഗം എന്നിവയെക്കൂടി ഉൾപെടുത്തുമ്പോഴാണ് മനുഷ്യന്റെ മുഴുവൻ നിലനിൽപിന്റെയും പുരോഗതി അതിന്റെ ശരിയായ അർത്ഥത്തിൽ മുന്നോട്ടുപോവുകയുള്ളൂ. അപ്പോൾ അടിസ്ഥാന വികസനം എന്നതിന്റെ കൃത്യമായ ഒരു ദിശ മനുഷ്യ സമൂഹം വളർത്തിയെടുത്തു ഉറപ്പാക്കേണ്ടതുണ്ട്. അത് ആരുടെ വളർച്ചക്ക് എന്നതും നിശ്ചയിക്കേണ്ടതുണ്ട്, അവയെല്ലാം ആരാലും നിയന്ത്രിക്കപ്പെടണം, ഏതു സാമ്പത്തിക ബന്ധത്തിലൂടെ ഉത്പാദിപ്പിക്കപ്പെടണം ശേഖരിച്ചെടുക്കണം, വിതരണം ചെയ്യപ്പെടണം എന്നതിലൊക്കെയും ഒരു സാമൂഹ്യ പരിരക്ഷയുടെ ഉദ്ദേശത്തോടെ മുഴുവൻ മേഖലകളെയും ഒന്നിനൊന്നോടു ബന്ധിപ്പിച്ചു സമഗ്രമായ അർത്ഥത്തിൽ ചിട്ടപ്പെടുത്താനുണ്ട്. അല്ലാതെ മനുഷ്യന് സ്വാതന്ത്ര്യവും സുരക്ഷയും സമാധാനവും ഉണ്ടായെന്നു വരില്ല.

ഈ രീതിയിലല്ലാതെ ഇന്ന് സമൂഹത്തിൽ കാണുന്ന ന്യായീകരണങ്ങളും സ്വപ്നങ്ങളുമെല്ലാം വെറും തട്ടിപ്പും വഞ്ചനയും സാമൂഹ്യ ദ്രോഹവും ദേശദ്രോഹവും മാത്രമാണ്. ഈ ദ്രോഹങ്ങൾക്ക് ഭൂരിഭാഗവും അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുകയാണ് എന്നതിൽ സംശയമില്ല. ഈ പറഞ്ഞ വിധത്തിലൂടെ ഇന്നുള്ള രാഷ്ട്രീയങ്ങളും സാമ്പത്തിക ബന്ധങ്ങളും വിതരണ രീതികളും ഒന്ന് പരിശോധിച്ച് നോക്കുക..