COVID 19
എന്തെല്ലാം ദുരിതങ്ങൾ വന്നാലും ആരൊക്കെ വെളിച്ചപ്പാടായാലും കോഴിക്ക് കൂട്ടിൽ കിടക്കപ്പൊറുതിയില്ല
പെട്രോളിനും ഡീസലിനും മദ്യത്തിനും വിലകൂട്ടി…പ്രളയ സെസ് പോലെ മദ്യത്തിന് കോവിഡ് സെസും ചുമത്തുവാൻ തയ്യാറെടുക്കുന്നുണ്ട്. അതായത് എന്തെല്ലാം ദുരിതങ്ങൾ വന്നാലും വെളിച്ചപ്പാട് ആരൊക്കെ മാറി വന്നാലും
150 total views

പെട്രോളിനും ഡീസലിനും മദ്യത്തിനും വിലകൂട്ടി…പ്രളയ സെസ് പോലെ മദ്യത്തിന് കോവിഡ് സെസും ചുമത്തുവാൻ തയ്യാറെടുക്കുന്നുണ്ട്. അതായത് എന്തെല്ലാം ദുരിതങ്ങൾ വന്നാലും വെളിച്ചപ്പാട് ആരൊക്കെ മാറി വന്നാലും കോഴിക്ക് കൂട്ടിൽ കിടക്കപ്പൊറുതിയില്ലെന്ന പോലെയാണ്.
നികുതികളും ഫീസുകളും വർദ്ധിപ്പിക്കാതെ സർക്കാരുകളുടെ ധനശേഖരണം എങ്ങിനെ സാധ്യമാകും നടത്തിപ്പുകൾ എങ്ങിനെ ഭദ്രമാകും വിതരണവും വികസനവുമെങ്ങിനെ എന്നിങ്ങനെയുള്ള ചോദ്യങ്ങളുണ്ട്. ശരിയാണല്ലോ കുടുംബത്തിൽ വരുമാനമില്ലെങ്കിൽ ചെലവുകളെങ്ങിനെ നടത്തിപ്പോകുമെന്ന ചോദ്യം ജനങ്ങളോട് ചോദിച്ചാൽ മതി പിന്നെ നിശബ്തരായി നിൽക്കാനേ ജനങ്ങൾക്ക് കഴിയൂ. കാരണം സ്റ്റേറ്റിന്റെ ഭരണവും ജനങ്ങളുടെ കുടുംബ ജീവിതത്തിന്റെ നടത്തിപ്പുകളുമായി ബന്ധപ്പെടുത്തി കണ്ടാൽ സാധാരണക്കാരായവർക്ക് ഉത്തരമുണ്ടാകില്ലല്ലോ.
എല്ലാ കുടുംബങ്ങളുടെയും നിലനിൽപ്പിനുവേണ്ടി, ഒരു പ്രത്യേക ഘട്ടത്തിലെ സാമൂഹ്യ വളർച്ചയുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ലഭിക്കേണ്ട ലഭ്യതകളുടെ നീതിപൂർവകമായ വിതരണവും സുരക്ഷയും സ്വാതന്ത്ര്യവും നടത്തിച്ചെടുക്കാൻ വേണ്ടി ജനങ്ങളുടെ തന്നെ സംവിധാനമാണ് സ്റ്റേറ്റ് എന്ന വസ്തുതയിൽ നിന്നും വളരെമുന്നേതന്നെ സ്റ്റേറ്റ് സംവിധാനത്തെ വേർപെടുത്തി കഴിഞ്ഞിട്ടുണ്ട് എന്ന വിഷയം ജനങ്ങൾ അറിയാതെപോയിട്ടുണ്ട്. സ്റ്റേറ്റ് ജനങ്ങളിൽ നിന്നും അന്യമായ ഒരു സംവിധാനമാണെന്ന ഒരു മാനസിക നിലയിലാണ് ഇന്ന് ജനങ്ങൾ ജീവിക്കുന്നത്. നീതിപൂർവകമായ വിതരണമാണ് നടക്കുന്നതെങ്കിൽ ഒരു വ്യക്തിയുടെ നിലനിൽപ്പിന്റെ, ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും സ്റ്റേറ്റ് നൽകാൻ തയ്യാറായാൽ പിന്നെ ജോലി ചെയ്ത ലഭിക്കുന്ന വരുമാനം അപ്പാടെയും സ്റ്റേറ്റിന് നൽകിയാലും കുഴപ്പമില്ലായെന്നു ജനങ്ങൾ തന്നെ തീരുമാനിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
പക്ഷെ അങ്ങിനെ യാതൊരു ഉറപ്പും പ്രതീക്ഷയുമില്ലെങ്കിൽ പിന്നെ ഈ ഉത്പാദനവും വിതരണവും നിരന്തരമായി നടക്കുമ്പോൾ പോലും ആർക്കുവേണ്ടിയാണ് എന്നൊരു ചോദ്യവും വരുന്നുണ്ട്. അപ്പോൾ പിന്നെ വരുമാനത്തിലൂടെ ലഭിക്കുന്ന ഓരോ ചില്ലിക്കാശും എങ്ങിനെ ചെലവഴിക്കണമെന്നത് ആ വ്യക്തിയുടെ അവകാശമാണ്. അത്തരത്തിലുള്ളൊരു ഏടാകൂടത്തിലാണ് ജനങ്ങൾ അകപ്പെട്ടിരിക്കുന്നത്.
അപ്പോൾ നാളിതുവരെ വികസനമെന്ന പറച്ചിലിലൂടെ കൊടുത്തുകൊണ്ടിരുന്ന ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത തരത്തിലുള്ള കനത്ത നികുതികളും ഫീസുകളുമായി പിരിച്ചെടുത്ത കോടാനുകോടി തുകകൾ ഏതു തരത്തിലുള്ള വികസനത്തിലേക്കാണ് നീക്കിയിരിപ്പ് നടത്തിയത്? അടിസ്ഥാന വികസനത്തിന് വേണ്ടുന്ന ചെലവുകൾ നടപ്പാക്കിയിട്ടില്ലായിരുന്നു എന്നത് കൊറോണ കാലത്തെ ദുരിതങ്ങൾ ലോകമെങ്ങും തെളിയിച്ചു കഴിഞ്ഞു. കാരണം ഓരോരുത്തരുടെയും നിലനിൽപ്പ് പോലും അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടും മറ്റുള്ളവരെ മരണത്തിന്റെ ഭീതിയിലേക്ക് തള്ളിവിട്ടുകൊണ്ടും നിലനിർത്തുന്ന ഒരു പോലീസ് പട്ടാള കയ്യേറ്റങ്ങൾ മാത്രമേ ലോകമെങ്ങും കാണുന്നുള്ളൂ.
കൊറോണ ഭീതിയിൽ നിന്നും ഇതുവരെ സ്വാതന്ത്രരായിട്ടില്ല. ഇനിയുള്ള ജീവിതം എങ്ങിനെ നടത്തിച്ചെടുക്കണം എന്ന ആധിയോടെ നടുക്കത്തോടെ ബഹുഭൂരിപക്ഷം ചിന്തയിലാണ്ടു നിൽക്കുമ്പോഴാണ് നികുതികൾക്കു മേൽ നികുതികളും ഫീസുകളും വർദ്ധിക്കാൻ പോകുന്നത്. എരിച്ചട്ടിയിൽ നിന്നും വറചട്ടിയിലേക്ക് തന്നെ.
151 total views, 1 views today