ശരീരം അത്രമാത്രം പ്രതിരോധ സംവിധാനത്തിൽ ശക്തമാണെങ്കിൽ ഈ വ്യാപനം ശരീരത്തിൽ തടയാൻ സാധിക്കും

0
68

Venu Gopal


‘A chain is only as strong as its weakest link’

ഈ ചൊല്ല് പ്രകൃതിയിലെ ഏതൊരു ചലനത്തിലും നിയതമായിട്ടുള്ളതാണ്. മനുഷ്യ സ്വഭാവത്തിലും ശരീരത്തിലും മറ്റേതൊരു വ്യവസ്ഥയിലും പ്രവർത്തിക്കുന്ന ഒരു പ്രകൃതി നിയമം കൂടിയാണ്. മരുന്ന് കണ്ടു പിടിച്ചിട്ടില്ലെങ്കിലും 19 ലക്ഷം പേർ ഇപ്പോൾ കൊറോണയിൽ നിന്നും മുക്തി നേടിയെന്ന വാർത്ത തന്നെ നോക്കിയാലും ഈ അണു ശരീരത്തിൽ പ്രവർത്തിക്കുന്നതുപോലും ശരീരത്തിലെ ഏറ്റവും അശക്തമായ ഒരു പ്രതിരോധ സംവിധാനത്തിലെ അനാരോഗ്യകരമായ അവസ്ഥയിലൂടെ കടന്നു വരുന്നുണ്ടെന്നു വേണം മനസ്സിലാക്കാൻ. ശരീരം അത്രമാത്രം പ്രതിരോധ സംവിധാനത്തിൽ ശക്തമാണെങ്കിൽ ഈ വ്യാപനം ശരീരത്തിൽ തടയാൻ സാധിക്കുമെന്നുതന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

സാമൂഹ്യ ഘടനയിലും ഏതൊരു സംഘാടനവും തകരുന്നതും രാഷ്ട്രീയം സാമ്പത്തികം എന്നിങ്ങനെയുള്ള വിഷയങ്ങളിലും തകർച്ചകൾ അഥവാ അനാരോഗ്യകരമായ അവസ്ഥകൾ വരുന്നതും വളർച്ചയെ, വികാസത്തെ, പുരോഗതിയെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നതും ഈ വീക്കെസ്റ്റ് ലിങ്കുകളാണ്. നമ്മൾ ഒരു ചൊല്ലുപോലെ പറയാറില്ലേ ‘ഒരു അവശ നിമിഷത്തിൽ അങ്ങിനെ സംഭവിച്ചുപോയി’ എന്നൊക്കെ.. ഈ അവശത എന്നത് അപ്പോൾ ശാരീരിക ഗുണമേന്മാഗണങ്ങളെ പോലെ തന്നെ സ്വഭാവത്തെയും പ്രവർത്തനത്തെയും ചലനത്തെയും സ്വാധീനിക്കുന്നുണ്ട്. ഒരു വ്യക്തി സാമൂഹ്യ വളർച്ചക്കനുസരിച്ച് വിദ്യാഭ്യാസം നേടാൻ സാധിക്കാതിരിക്കുന്നെങ്കിൽ അതുപോലും ഈ വീക്കെസ്റ്റ് ലിങ്ക് ആയി വേണം പരിഗണിക്കാൻ. അത്തരം ലിങ്കുകൾ വഴിയായിരിക്കും സാമൂഹ്യ ജീർണതകൾ കടന്നു വരിക.

ചങ്ങലയുടെ ഓരോ കണ്ണികൾ കൂടുംതോറും ചങ്ങലയുടെ ശക്തിയിലും കുറവ് വരാം.. അപ്പോൾ പിന്നെ അതിനു വിരുദ്ധമായ വലിവിന്റെ ബല ശക്തിയെ (വിരുദ്ധ ശക്തിയെ) ഇല്ലാതാക്കേണ്ടി വരികയോ അല്ലെങ്കിൽ ചങ്ങലയുടെ കണ്ണികൾക്ക് കൂടുതൽ ഉറപ്പു നൽകുന്ന തരത്തിൽ ഉറപ്പിനെ ഓരോ കണ്ണികൾ കൂട്ടുന്നതിനനുസരിച്ച് മെച്ചപ്പെടുത്തുകയോ ഓരോ കണ്ണികളെയും സൂഷ്മ നിരീക്ഷണത്തിനു അനുസ്യൂതം നിരീക്ഷണത്തിനു വിധയമാക്കി കൊണ്ടിരിക്കുകയോ വേണ്ടി വരും. ഒരു രാജ്യം തന്നെ സാമ്പത്തികമായോ പട്ടാള ശക്തികൊണ്ടോ എത്ര ശക്തമായാലും നിലനിൽപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ കുറവുണ്ടെങ്കിൽ, അശക്തമാണെങ്കിൽ, ആ സമൂഹവും അനാരോഗ്യകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തും എന്നത് കൊറോണാകാലത്തെ യൂറോപ്പ്യൻ അമേരിക്കൻ സാമൂഹ്യ വ്യവസ്ഥ മറ്റൊരു ഉദാഹരണമാണ്.

Lenin teaches:
The world-imperialist chain is tearable by its decaying, parasitic and moribund nature in general. It is also tearable by the laws of the inhomogeneity of the economic, political and social development of the individual chain links, in particular. Lenin found out: The revolution is definetly most probable and most promising at the weakest point of the imperialist chain. The proletarian revolution can break through, there at first, where the front of the imperialist world system is weakest, and the revolutionary movement is strongest. It is therefore not sufficient that the ruling classes of the weakest link are no longer economically able to rescue the country from bankruptcy. The weakest link in the chain does not burst out of the world’s imperialist chain by itself. The world-proletarian subjective factor is of decisive importance for this purpose. It requires not alone the collapse of the capitalist system, but also, that the rulers are not any more capable to pacify the commotions and dissatisfaction of the masses and that they cannot tackle the strong and well organized revolutionary forces of the proletariat.

അപ്പോൾ ഏതൊരു മാറ്റവും തുടങ്ങാൻ പോകുന്നത്, അത് മേന്മയുള്ള വളർച്ചയുടേതായാലും ശരി ഏറ്റവും ലളിതമായ, ഏറ്റവും തരളിതമായ ഇടങ്ങളിൽ നിന്നും ആയിരിക്കാം. ഒരു ചെടിയുടെ വളർച്ച തുടങ്ങാൻ പോകുന്നതും അതിന്റെ ഏറ്റവും ലോലമായ ഇടങ്ങളിൽ നിന്നുതന്നെയായിരിക്കും.. ആ ലോലമായ ഇടങ്ങളിലൂടെ വളർച്ചയും തളർച്ചയും വരാം. പക്ഷെ ഏതുവേണമെന്നുള്ളത് ബോധപൂർവ്വം തളർച്ചയില്ലാത്ത, ആരോഗ്യവത്തായ സമൂഹമാണ്, അഥവാ ഒരു ഫോഴ്‌സ് ആണ് തീരുമാനിക്കുക. ആ തരത്തിൽ നിലവാരത്തിൽ ഔന്നത്യമുള്ള ലിങ്കുകൾ ശക്തമാക്കണം.