ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ എങ്ങനെ നിരോധിക്കും? അതില്ലാത്ത ഉത്പന്നങ്ങൾ മറ്റു രാജ്യങ്ങൾക്കും ഇല്ല

0
54

Venu Gopal

ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കൊണ്ട് തത്തുല്യമായ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങളുടെ കച്ചവടം വർദ്ധിപ്പിക്കാം.. പക്ഷെ ഇന്ത്യൻ നിർമ്മിതമെന്നോ വിദേശ നിർമ്മിതമെന്നോ പറയപ്പെടുന്ന ഏതൊരു ഉത്പ്പന്നങ്ങളിലും ഒരു ചെറിയ ശതമാനമെങ്കിലും ചൈനീസ് ഉത്പന്നങ്ങളാണ് അടങ്ങിയിട്ടുള്ളത്.. അങ്ങിനെ വിവിധങ്ങളായ അസംസ്കൃത വസ്തുക്കൾ പല രാജ്യങ്ങളിൽ നിന്നെന്നപോലെ ചൈനയിൽനിന്നും ഇറക്കുമതി ചെയ്താണ് ഓരോ രാജ്യങ്ങളിലും ഉത്പാദനം നടക്കുന്നത്.. അതുതന്നെ ഇന്ത്യയിലും.. ചൈനയിലെ ഉത്പാദന രംഗവും അങ്ങിനെ പല രാജ്യങ്ങളിൽ നിന്നുമുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്താണ് നിർമ്മിക്കുന്നത്.. ഇവിടെ ഇത്തരം ബഹിഷ്കരണങ്ങൾ നടക്കുന്നതിന്റെ പിന്നിലെ വിഷയം വിപണിയിൽ തങ്ങളുടെ വസ്തുക്കൾക്ക് വിറ്റഴിച്ചു ലാഭം കയ്യടക്കുകയെന്ന തന്ത്രം മാത്രമാണുള്ളത്. അല്ലാതെ അത് നാട്ടുകാരെ സേവിക്കാനുള്ള വഴിയാണെന്ന് കരുതുന്നതിൽ അർത്ഥമില്ല. ഏതു രാജ്യങ്ങളുടെ സ്ഥിതിയും അതുതന്നെ.. ഈ മത്സരം മൂർച്ഛിക്കുമ്പോഴാണല്ലോ വ്യാപാര യുദ്ധങ്ങളും അതുപിന്നീട് യുദ്ധ ഭീതികളും സൃഷ്ടിക്കുന്നത്.. തകർന്നടിയുന്ന ലോകവിപണി ഇത്തരം വിഷയങ്ങൾ പ്രചരിപ്പിച്ചു ദേശീയതാ വികാരങ്ങളും ഉണർത്താതിരിക്കില്ല.