ഫലങ്ങളിൽ എങ്ങിനെയാണ് പുഴു വരുന്നത് ? എല്ലാവരും ചില നേരങ്ങളിലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും

0
217

Venu Gopal

ഫലങ്ങളിൽ എങ്ങിനെയാണ് പുഴു വരുന്നത് ? പഴുത്ത മാങ്ങ മുറിക്കുമ്പോൾ പുഴുവിനെ കാണാറുണ്ട്.എല്ലാവരും ചില നേരങ്ങളിലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും എങ്ങിനെ പുഴുക്കൾ ഈ മാങ്ങയിൽ പ്രവേശിച്ചതെന്ന കാര്യം. ആ പുഴുക്കൾ ചില ഈച്ച വർഗ്ഗങ്ങളുടെ അല്ലെങ്കിൽ തുമ്പികളുടെ കുട്ടികളാണ്.. അമ്മായീച്ച വളരെ സമർത്ഥമായി ബീജം പഴത്തിൽ നിക്ഷേപിച്ചു പോവുകയും അവ പഴത്തിൽ കിടന്നു വളരുകയും ശേഷം പഴത്തെ തുരന്നു പുറത്തു വരികയും ചെയ്യുന്നു.ഓവിപൊസിറ്റര്‍ വഴിയാണ് പഴങ്ങളിൽ കീടങ്ങൾ ലാർവ്വ നിക്ഷേപിക്കുന്നത്. അത് പിന്നീട് പഴം പഴുത്തു വരുമ്പോൾ പുഴുക്കളായി കാണുകയും ചെയ്യും. മാങ്ങ പൂളുമ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും.ഏതാനും ചിത്രങ്ങളിലൂടെ അവ എങ്ങിനെ പഴങ്ങളിലേക്ക് എത്തുന്നതെന്ന് കാണിക്കാം.ആ പുഴുവുള്ള മാമ്പഴം കഴിച്ചെന്നു വെച്ച് ചത്തൊന്നും പോവില്ല.. പക്ഷെ പഴുക്കളെ കണ്ടാൽ നമുക്ക് കഴിക്കാനും തോന്നില്ല.