നോൺ പ്രോട്ടീൻ നൈട്രജൻ ഉപയോഗിച്ചുള്ള കാലിത്തീറ്റകൾ വഴി മനുഷ്യരിൽ മാരകമായ വൈറൽ ഡിസീസ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന്

0
80

Venu Gopal

ഏതാനും വര്ഷം മുൻപ്, എന്റെ ഓർമ്മയിൽ പതിനൊന്നു വർഷം മുൻപ്, നോൺ പ്രോട്ടീൻ നൈട്രജൻ ഉപയോഗിച്ചുള്ള കാലിത്തീറ്റകൾ വഴി മനുഷ്യരിൽ മാരകമായ വൈറൽ ഡിസീസ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് എന്റെ ചില സുഹൃത്തുക്കളായ വെറ്ററിനറി ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. അതിന്റെ കാരണവും അന്ന് വിശദീകരിച്ചിരുന്നു. ആ ഉപദേശവും ഒരു പ്രേരണയായിരുന്നു തുടർന്നുണ്ടായ എന്റെ ഓർഗാനിക് ഫീഡ് പദ്ധതി. പിന്നീട് അൾട്രാ ഓർഗാനിക് അഗ്രികൾച്ചർ വളപ്രയോഗ രീതികളിലേക്ക് നീങ്ങിയപ്പോൾ കാലിത്തീറ്റയിലെ ഈ വിഷയത്തിലേക്ക് അത്ര ആഴത്തിൽ പോകാൻ സമയം ലഭിച്ചില്ല. എങ്കിലും ഇനോർഗാനിക് തീറ്റകളിൽ അന്നുതൊട്ടുള്ള ഉത്പാദന രീതികളിൽ സംശയം ഉണ്ടായിരുന്നതുകൊണ്ട് തുടർന്ന് അൾട്രാ ഓർഗാനിക് രീതിയിൽ തന്നെ കാലിത്തീറ്റകൾ വികസിപ്പിക്കാൻ പ്രേരണയായെന്നു മാത്രം. പക്ഷെ മേൽപറഞ്ഞ അപകടം ആഴത്തിൽ പഠിക്കാനുള്ള അവസരവും ലഭിച്ചില്ല. ഇപ്പോഴത് ഇടയ്ക്കിടെ അലട്ടികൊണ്ടിരിക്കുന്നുണ്ട് പ്രത്യേകിച്ചും ഈ കൊറോണ വിഷയത്തിൽ ചില ചിന്തകൾ നടക്കുമ്പോൾ. ഇതേകുറിച്ച് ആരെങ്കിലും കൂടുതൽ ഗവേഷണം നടത്തിയവരുണ്ടോ കേരളത്തിൽ? സംശയിക്കാൻ കാരണം മേല്പറഞ്ഞ രീതികൾ ഏറ്റവും കൂടുതൽ അനുവർത്തിച്ചിട്ടുള്ളത് അമേരിക്കൻ യൂറോപ്പ്യൻ വിപണിയിലും തുടർന്ന് ലോകമെങ്ങും പതുക്കെ വളരുകയും ചെയ്തതിൽ ഇന്ന് കൊറോണ വ്യാപകമായിരിക്കുന്ന ഇറ്റലിയിലും (യൂറോപ്പിൽ) പിന്നെ അമേരിക്കയിലും ആയതുകൊണ്ട് ചില റൂട്ടുകൾ അത്തരം നോൺ പ്രോട്ടീൻ നൈട്രജൻ കാലിത്തീറ്റകൾ കാരണമാണോ ഈ വൈറസുകളുടെ വ്യാപനമെന്ന് ഒരു ചിന്ത വന്നിരിക്കുന്നു. ഈ വിഷയത്തിൽ, പ്രത്യേകിച്ചും മൃഗങ്ങളും കാലിത്തീറ്റയും അതിലെ കണ്ടെന്റും റൂമിനന്റ് മൈക്രോ ഓർഗനിസവും പഠിക്കുന്ന, ഗവേഷണം നടത്തുന്നവർ ഉപദേശിച്ചാൽ നന്നായിരുന്നു.