സർക്കാരുകളേ ഒരു മാസ്‌ക് നിർമ്മിക്കാൻ റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യമൊന്നുമില്ല

47

Venu Gopal

കോടിക്കണക്കിനു മാസ്കുകളും ആയിരക്കണക്കിന് ഗോഗിള്‍സും ഒക്കെ നിര്‍മ്മിക്കാന്‍ പ്രയാസമാണെന്നാണ് സര്‍ക്കാരുകള്‍ പറയുന്നത്. അതുകൊണ്ട് ജനങ്ങള്‍ തന്നെ നിര്‍മ്മിക്കുവാനാണ് സർക്കാരുകൾ നിർദ്ദേശിക്കുന്നത് !മിനിട്ടുകള്‍കൊണ്ട് ഷര്‍ട്ടും പാന്റും മറ്റു വസ്ത്രങ്ങളും നൂറു കണക്കിനും ആയിരക്കണക്കിനും മീറ്റര്‍ വസ്ത്രങ്ങളും നെയ്തെടുക്കാനും തുന്നാനുമൊക്കെ മനുഷ്യന്‍ പ്രാപ്തി നേടിയിട്ടും ഈ ആവശ്യങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല എന്നത് നമ്മൾ മനുഷ്യവംശം നേടിയ അറിവുകളെ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്. ഒരു കർഫ്യു നടത്തിയെടുക്കാനും റോഡിലൂടെ നടന്നുപോകുന്ന സാധുക്കളെ തല്ലാനും പോലീസും പട്ടാളവും രംഗത്തെത്തി.. വെറുതെയിരിക്കുന്ന ഈ സായുധന്മാരെ ഓരോ ഓർഡിനൻസ് ഫാക്ടറികളിലേക്കും പറഞ്ഞയച്ചു മാസ്‌കുകൾ നിർമ്മിക്കട്ടെ… അതല്ലാതെ സ്വകാര്യ കമ്പനികളും നൂറുകണക്കിന് അത്യന്താധുനിക  സ്റ്റിച്ചിങ് മെഷീനുകളുമായി വെറുതെയിരിക്കുന്നുണ്ട്, നൂറു നൂറുകണക്കിന് ഗാർമെൻറ് ഫാക്ടറികളുണ്ട്.പക്ഷെ ചെയ്യില്ല, ചെയ്യിക്കില്ല… അത്രയും പണം ജനങ്ങൾ തന്നെ ചെയ്യട്ടെ.. ദേശീയ വികാരവും ഈ പ്രതിസന്ധിയുടെ ഭീതിയും പറഞ്ഞുകൊണ്ട് ജനങ്ങളെകൊണ്ടുതന്നെ ചെയ്യിക്കാനാണ് ശ്രദ്ധ. ജനങ്ങൾ വേറെ നിർവാഹമില്ലാതെ അതനുസരിക്കാൻ തലകുനിക്കേണ്ടി വരികയും ചെയ്യുന്നു. ഒരു മാസ്‌ക് നിർമ്മിക്കാൻ റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യമൊന്നുമില്ല. അപ്പോൾ പറയുക ജനസംഖ്യയുടെ കണക്കും വിശദീകരിച്ചു നേതാക്കൾ വരികയായി.. ഇതേ നേതാക്കളാണ് ജനങ്ങൾക്ക് വേണ്ടുന്ന വസ്തുവകകളുടെ നിർമ്മാണങ്ങളും വിതരണവുമെല്ലാം സ്വകാര്യ ലാഭങ്ങൾക്കായി മുറിച്ചുകൊടുക്കാൻ കൂട്ടുനിന്നത്. അവിടെപ്പിന്നെ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പ്രത്യേകിച്ചും ഒരു പ്രതിസന്ധിഘട്ടത്തിൽ നിവർത്തിച്ചെടുക്കാനും സാധിക്കാതാകുന്നു. എന്നിട്ടു പ്രതിസന്ധിഘട്ടത്തിൽ ഇനിയെന്ത് ചെയ്യണം, പെട്ടെന്നുവേണ്ടുന്നതിനു എന്തുചെയ്യണമെന്ന കരച്ചിൽ തുടങ്ങുന്നു.

Advertisements