ഏതെല്ലാം ഭാഷ, വാക്കുകൾ എന്നതൊക്കെ എങ്ങിനെ ?

52

Venu Gopal

ഏതെല്ലാം ഭാഷ, വാക്കുകൾ എന്നതൊക്കെ എങ്ങിനെ – അന്യ സംസ്ഥാന തൊഴിലാളി / തബ്ലീഗ് കൊറോണ തുടങ്ങിയവ ഒരു ഉദാഹരണം -ഉപയോഗിക്കണമെന്ന് വാചാലരാകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും വിശാലമായും ആഴത്തിലും സാമൂഹ്യ ഉത്തരവാദിത്വങ്ങളോ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളിലോ സർക്കാരുകളും കക്ഷി രാഷ്ട്രീയക്കാരും നടത്തിയെടുക്കുന്ന നയങ്ങളിലും നിയമങ്ങളിലോ അത്രേം ആഴത്തിലൊരു വിശകലനം നടത്തുന്നത് താരതമ്യേന കുറവാണ്.
തബ്ലീഗി ജമാ അത്ത് മീറ്റിങ്ങിൽ പങ്കെടുത്തവർ എന്നെഴുതിയാൽ മതിയായിരുന്നു, പക്ഷെ മാധ്യമങ്ങൾ അതിനപ്പുറം പോയി.. വർഗ്ഗീയത ചിലപ്പോൾ കനത്ത തോതിൽ ഇല്ലെങ്കിലും വർഗ്ഗീയമായ ഒരു സംസ്കാരം ഏവരെയും ഇന്ന് പ്രലോഭിപ്പിക്കുന്നുണ്ട്. മറ്റൊരു മത ചിഹ്നത്തെ ഒരുതരം അസൂയയോടെയോ മറ്റോ കാണുന്ന അഥവാ പ്രേരിപ്പിക്കുന്ന തരത്തിലാണ് നമ്മുടെ മുഴുവൻ ആഘോഷങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും കക്ഷി രാഷ്ട്രീയങ്ങളും വളരുന്നതുംവളർത്തിയെടുക്കുന്നതും. ഇതെല്ലാം കൊണ്ടാണ് ജാതി മതം വിശ്വാസം ആചാരങ്ങൾ എന്നിവ ഒരു ജനാധിപത്യ മതേതര സമൂഹത്തിൽ തികച്ചും സ്വകാര്യമായ വിഷയമായി ഏവരും ഈ കർമ്മങ്ങളും ക്രിയകളും പൊതു രംഗത്തുനിന്ന് ഒഴിവാക്കണം എന്ന് പറയുന്നത്. സർക്കാരുകളും സർക്കാർ ഉദ്യോഗസ്ഥരും പാർട്ടികളും അതിൽനിന്നും ഒഴിവാക്കണം. എന്റെ അഭിപ്രായത്തിൽ ജാതിയുടെയോ മതത്തിന്റെയോ പേരിൽപോലും ഇന്നത്തെ കാലത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാകരുത്. അതിൽ ആത്മീയ പ്രസ്ഥാനങ്ങൾ അടക്കം ഈ പരിധിയിൽ കൊണ്ടുവരണം. ഇവയെല്ലാം ഇന്ന് മനുഷ്യന് സമാധാനം പകരം ഒരുതരം ജാതീയ വർഗ്ഗീയ വികാരമാണ് വളർത്തുന്നത്.
കണ്ടില്ലേ നമ്മുടെ യു പി ആസാമി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഉണ്ടാക്കാൻ 450 കോടി സർക്കാർ തുക ചെലവഴിക്കാൻ തീരുമാനിച്ചത്? അങ്ങിനെയങ്ങിനെ ഓരോന്നും വളർത്തിയും വളർന്നും നമ്മൾ നമ്മെ തന്നെ എല്ലാത്തരം അന്ധതകളിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ജനാധിപത്യത്തെ കുറിച്ചോ, മതേതരത്വത്തെ കുറിച്ചോ വളരെ ആഴത്തിൽ അതിന്റെ ചരിത്രവും പ്രാധാന്യവും ഫിലോസഫിയും മറ്റും പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമോ? അതുമില്ല..