ഇപ്പോൾ ചൈനയിലും ജപ്പാനിലും ഇന്ത്യയിലും രണ്ടാം തട്ടിൽ ആൾട്ടർനേറ്റിവ് മെഡിസിൻ വാദങ്ങളും കൊണ്ടുപിടിച്ചു വാർത്തകളാകുന്നുണ്ട്

58

Venu Gopal

ചൈനയിൽ വളരെ ഭീതിയോടെ കൊറോണ വൈറസ് പടർന്നപ്പോൾ ഏകദേശം ഏഴോളം ആന്റിവൈറൽ മരുന്നുകളും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമുള്ള മരുന്നുകളുമാണ് ചൈനയിലെ ആശുപത്രികളിൽ ഉപയോഗിച്ചത്. നിയന്ത്രണവിധേയമായതിനു ശേഷം മറ്റു രാജ്യങ്ങളിലേക്കും അതെ മരുന്നുകൾ നൽകാനും തുടങ്ങി. ഇപ്പോൾ ഇറ്റലിയിലേക്ക് നീങ്ങിയ ചൈനീസ് ഡോക്ടർമാരും ഈ മരുന്നുകൾ തന്നെയാണ് കൊണ്ടുപോയി ചികിത്സ നടത്തുന്നത്. ഒപ്പം വിവിധങ്ങളായ ഉപകരണങ്ങളും.കൂടാതെ ഒമ്പതോളം വാക്‌സിനുകൾ ഇപ്പോൾ ചൈനയിൽ മോഡേൺ മെഡിക്കൽ രംഗത്ത് പരീക്ഷണത്തിലാണ്. ചൈനയിൽ മാത്രമല്ല ലോകത്തെ എല്ലാ രാജ്യങ്ങളിലും കൊറോണ വ്യാപനത്തെ തടയിടാനുള്ള മരുന്നിന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ഈ സമയത്ത് രോഗത്തെ കുറിച്ചുള്ള കാര്യഗൗരവം ഉള്ളതുകൊണ്ട് ആൾട്ടർനേറ്റിവ് മെഡിസിൻ ഒരു ആശുപത്രികളിലും ഉപയോഗിക്കാൻ ആരാരും മുതിർന്നിട്ടില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങഉം പരിശോധനകളും നിരീക്ഷണങ്ങളും അടക്കം മോഡേൺ മെഡിസിനിലെ പ്രയോഗപദ്ധതികൾ അനുസരിച്ച് മാത്രമാണ് നടക്കുന്നത്.

ഈ സമയത്ത് ചൈനയിലും ജപ്പാനിലും ഇന്ത്യയിലും രണ്ടാം തട്ടിൽ ആൾട്ടർനേറ്റിവ് മെഡിസിൻ വാദങ്ങളും കൊണ്ടുപിടിച്ചു വാർത്തകളാകുന്നുണ്ട്, ആകുന്നുണ്ട്. ഈ വിഷയത്തിൽ ആൾട്ടർനേറ്റിവ് മെഡിസിൻ വിപണിയും സജീവമായി തങ്ങളുടെ മരുന്നുകൾക്ക് വേണ്ടിയും വിപണി കണ്ടെത്താനുള്ള വഴികളിൽ സജീവമായി രംഗത്തുണ്ട്. പക്ഷെ ഒരു സർക്കാരും ആൾട്ടർനേറ്റിവ് മെഡിസിൻ പ്രയോഗം ശരിയാണെന്ന നിഗമനത്തിൽ ഫസ്റ്റ് പ്രയോറിറ്റി നൽകുന്നില്ല, പക്ഷെ ചൈന തങ്ങളുടെ വിപണിയിലെ ആൾട്ടർനേറ്റിവ് മരുന്നുകൾക്കും ഒരു വിപണി കണ്ടെത്താനായി ഈ ഊഹക്കച്ചവടത്തിൽ കണ്ണടക്കുകയും ചെയ്യുന്നുണ്ട്. ആ തരത്തിലൊരു സംവാദത്തിനും മൗന സമ്മതവും നൽകുന്നുണ്ട്. ചൈനയിൽ മാത്രമല്ല ജപ്പാനിലും ഇന്ത്യയിലും അത് നടക്കുന്നുണ്ട്. ആൾട്ടർനേറ്റിവ് മെഡിസിൻ ഇപ്പോൾ ഉപയോഗിക്കരുതെന്ന കടുത്ത നിർദ്ദേശങ്ങൾ ഈ ഭീതിതമായ സമയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ദർ നൽകേണ്ടതാണ്.

അസുഖം ഭേദമായതിനു ശേഷം അവരവർക്കു ഒടുങ്ങാത്ത കമ്പം ഉണ്ടെങ്കിൽ തോന്നുന്നപോലെയാകട്ടെ.. കാരണം ഒരു പകർച്ച വ്യാധി തടയുവാൻ തക്ക സമഗ്രമായ പദ്ധതി ഈ ആൾട്ടർനേറ്റിവ് മെഡിസിൻ എന്ന് പറയപെടുന്നവയ്ക്ക് ഇല്ല എന്നതുകൊണ്ട് സർക്കാരുകൾ പ്രത്യേക നിർദ്ദേശങ്ങൾ നൽകേണ്ടതാണ്. അതല്ലായെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ട് മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചു പോയെന്നും പകർച്ചവ്യാധികൾ കൂടുതൽ ഇടങ്ങളിലേക്ക് പകർന്നെന്നും വരാം.