Venu Gopal

ശിലായുഗത്തില്‍ ശിലകള്‍ ആയുധമാക്കി ഉപകരണമാക്കി ഉപയോഗയോഗ്യമായ ഒരു വസ്തുവാക്കി മാറ്റിയിരുന്നു. അത് വളര്‍ന്നു വളര്‍ന്ന് ഇന്നത് നമ്മെ അത്ഭുതപ്പെmodern medicineടുത്തുന്ന അത്യാധുനിക കൃഷി യന്ത്രങ്ങളും വീട്ടുപകരണങ്ങളും നിര്‍മ്മാണ യന്ത്രങ്ങളും ടിവിയും ഫോണും ഇന്റര്‍നെറ്റും മറ്റുമായ എണ്ണിയാലോതുങ്ങാത്ത തലത്തിലേക്ക് നമ്മെ എത്തിച്ചു.

ആയുര്‍വേദവും ആധുനിക സയന്‍സും അതിന്റെ പരിചരണ രീതികളും തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്നും മനസ്സിലാകും എന്ന് കരുതുന്നു. അപ്പോള്‍ ശിലായുഗത്തില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ തെറ്റാണോ എന്ന് ചോദിച്ചാല്‍ അത് തെറ്റല്ലായിരുന്നു അന്ന്.. ആയുര്‍വേദവും തെറ്റായിരുന്നോ എന്ന് ചോദിച്ചാല്‍ തെറ്റല്ലായിരുന്നു അന്ന്…

ശിലായുഗത്തിലെ ആയുധങ്ങളെ മെച്ചപ്പെടുത്തിയെടുത്ത പോലെ ആയുര്‍വേദത്തെയും സാധ്യതയുള്ള ഇടങ്ങളില്‍ മെച്ചപ്പെടുത്തി ആധുനിക ജ്ഞാന ശാഖയോടു ചേര്‍ത്തു ബന്ധിപ്പിക്കുകയാണ് വേണ്ടത്. വേണ്ടാത്തത്, പുതിയ ജീവിത സാഹചര്യവുമായി യോജിക്കാത്തവയും മെച്ചപ്പെട്ട രീതിയിൽ പരിസരവുമായി ചേർന്ന് പോകാത്തതും സൗകര്യപ്രദമല്ലാത്തവയും താനേ കൊഴിയുകയും ചെയ്യുമെന്നപോലെ.. പലതും കൊഴിഞ്ഞു പോകയും ചെയ്യാം.

വടക്കൻ കൊറിയയിൽ പണ്ടുകാലം മുതൽ ഉപയോഗിച്ച് വന്ന പച്ചമരുന്നുകളെ കുറിച്ചും അവയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങളെ കുറിച്ചും അത് ശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നെന്നും മനസ്സിലാക്കി അതിനെ സത്താക്കി വേർതിരിച്ചെടുക്കലും പ്രയോഗിക്കലും നടക്കുന്നുണ്ട്.

അതുപക്ഷേ അന്ധമായ രീതിയിലല്ല.

വേർതിരിച്ചെടുത്ത് മനസ്സിലാക്കി കൊണ്ടാണ്. ചിലത് വേര്തിരിച്ചെടുക്കാതെ തന്നെ അപ്പാടെയും ഒരു ഔഷധമെന്ന നിലയെക്കാൾ അതിലെ ചില എൻസൈമുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടു ഫലമുണ്ടെന്നു മനസ്സിലാക്കി നേരിട്ടും കൊടുക്കുന്നുണ്ട്. അത് രോഗ പ്രതിരോധം എന്ന നിലയിലല്ല മറിച്ച് അതിലടങ്ങിയ ഗുണവും ശരീരത്തിലേക്ക് ശരീരത്തിന്റെ ആ പ്രത്യേക സമയത്ത് ചെല്ലുന്നത് ചെറിയൊരളവിൽ പ്രയോജനമാണ് എന്ന കൃത്യമായ വേർതിരിച്ചെടുത്ത മനസ്സിലാക്കലിൽ നിന്നാണ്.

അങ്ങിനെയവർ ഏകദേശം പണ്ടു കാരണവന്മാർ ഉപയോഗിച്ചവയുടെ പഠനം പൂർത്തിയാക്കി എങ്കിലും തുടർച്ചയായ പഠനവും ഗവേഷണവും നടത്തുന്നുമുണ്ട്. ആവശ്യമില്ലാത്തവ, അതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ പുതിയ അറിവുകൾ വഴി മനസ്സിലാക്കിയതുകൊണ്ടു വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുണ്ട്.

ചില സസ്യങ്ങളിൽ ഓരോ മൂലകങ്ങളും വൻതോതിൽ അടങ്ങിയിരിക്കുന്നതുകൊണ്ടു ശരീരത്തിൽ നേരിട്ട് പ്രയോഗിക്കാനും വേർതിരിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്.
ഇതെല്ലാം തന്നെ ആധുനിക മെഡിക്കൽ സയൻസിന്റെ വളർച്ചക്കുവേണ്ടിയാണ് ചെയ്തെടുക്കുന്നത്. അല്ലാതെ രണ്ടും രണ്ടായില്ല.

ആത്യന്തികമായി അവയെല്ലാം മനുഷ്യന്, മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റു സസ്യങ്ങൾക്കും ഒരു പ്രത്യേക നിമിഷത്തിൽ ഏതുതരത്തിൽ, ഏറ്റവും യോജ്യമായ രീതിയില്‍ ഉപയോഗപ്രദമാകുന്നു എന്നതാണ് പ്രധാനം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.