എഴുതിയത് : Venu Gopal

മരട് ഫ്ലാറ്റ് വിവാദമായപ്പോള്‍ അതിനെ വിവിധ കോണുകളിലൂടെ വീക്ഷിച്ചു വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

കോടികള്‍ ചെലവഴിച്ചവര്‍ അനുഭവിക്കട്ടെ..മുത്തങ്ങ സംഭവം നടന്നപ്പോള്‍ ഈ അനക്കമൊന്നും ഉണ്ടായില്ലല്ലോ..

അങ്ങിനെ സര്‍ക്കാരിന്റെ തെറ്റായും കോണ്ട്രാക്ടറുടെ തെറ്റായും ഉദ്യോഗസ്ഥരുടെ തെറ്റായും… തുടങ്ങി പലവിധത്തിലും കണ്ടു.

നിര്‍മ്മിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു കാര്യം എളുപ്പത്തില്‍ മനസ്സിലാകും. അതെന്തെന്നാല്‍ ബിൽഡിങ് പെർമിറ്റും ഒക്യൂപൻസി പെർമിറ്റും ആണ്.

അതായത് ഇതിൽ ബിൽഡിങ് പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ കോൺട്രാക്ടർക്ക് നിർമ്മാണം നടത്താം. ബിൽഡിങ് പെർമിറ്റ് നൽകേണ്ടത് സർക്കാർ സംവിധാനമാണ്. അത് സർക്കാരിന്റെ ഓരോ പ്രദേശത്തെയും ബിൽഡിങ് കോഡ് അനുസരിച്ചാണ് പെർമിറ്റ് നൽകുന്നത്.

ബിൽഡിങ് പ്ലാൻ സമർപ്പിക്കുമ്പോഴും പൈലിങ് നടത്തുമ്പോഴും ബന്ധപ്പെട്ട അധികാരികൾ, അധികാര സ്ഥാപനങ്ങൾ വിശദമായ പരിശോധനകളും നടത്താറുണ്ട്. ബിൽഡിങ്ങിന്റെ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും അടിസ്ഥാന നിർമ്മാണ രീതികൾ അടക്കം പരിശോധിക്കേണ്ട ചുമതല സർക്കാരിനുണ്ട്. സർക്കാരിനുണ്ട് എന്ന് പറയുമ്പോൾ പിണറായിയോ മോദിയോ എന്ന് വ്യക്തിപരമായോ രാഷ്ട്രീയപരമായോ കാണരുത്. അങ്ങിനെ വന്നാൽ ഈ പരിശോധനയിൽ അർത്ഥമില്ല.

ഈ ഘട്ടങ്ങൾ നടക്കുന്നതോടെ ബിൽഡിങ് നിർമ്മാതാവിന് പരസ്യം കൊടുക്കാം ബാങ്കുകൾ വഴി അതിന്റെ കടലാസു പണികൾ ആരംഭിച്ചു ഉപഭോക്താക്കളെ ക്ഷണിക്കാം. ഇത്രയും മതി ഒരു ഉപഭോക്താവിന് ഒരു കെട്ടിടം, വീട്, ഫ്‌ളാറ്റ്‌, കടകൾ എന്നിവ വാടകക്കോ സ്വന്തമായോ മേടിക്കുന്നതിനോ വേണ്ട ശ്രമം ആരംഭിക്കാൻ.

മേടിക്കുന്നവർക്ക് കെട്ടിടം നിൽക്കുന്നത് എവിടെ, ആരുടെ, ചുറ്റുപാടും എന്താണ് എന്നതൊന്നും നോക്കേണ്ടതില്ല. അത്തരം പരിശോധനക്ക് നിൽക്കാനും സാധിക്കില്ല. കെട്ടിടം പണിതുകൊണ്ടിരിക്കുന്നു എന്നാണെങ്കിൽ അവർ സർക്കാരിനെയാണ് വിശ്വസിക്കുന്നത്. കാരണം സർക്കാരിന്റെ അനുമതിയില്ലാതെ കെട്ടിടം ഉയരില്ല എന്നതുതന്നെ അതിന്റെ കാരണം. മേടിക്കുന്നവൻ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നതൊന്നും മറ്റുള്ളവർക്കും ചിന്തിക്കേണ്ടതില്ല. ഓരോരുത്തരും അവരവരുടെ ജീവിതസ്വപ്നങ്ങൾ സ്വരുക്കൂട്ടുന്നു.

നിർമ്മാണം എല്ലാം കഴിഞ്ഞു ബിൽഡിങ് ഒക്യു്പ്പെൻസി പെർമിറ്റും കൊടുത്ത് കഴിഞ്ഞാൽ ആ നിർമ്മാണം ഏറ്റവും സുരക്ഷിതമായി പണിതു തീർത്തു എന്നതാണ് നിർമ്മാണ രംഗത്തെ നിയമം. അതോടെ ഉപഭോക്താവ് മുഴുവൻ തുകയും കോൺട്രാക്ടർക്കു നൽകി അവരവരുടെ വാസസ്ഥലത്തേക്കു വീണ്ടും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു വേണ്ടുന്ന നികുതികൾ അടച്ചു കറണ്ടും വെള്ളവും ഫോണും മറ്റുമായി താമസം തുടങ്ങുന്നു.

അടുത്ത ദിവസം എല്ലാ സർക്കാർ അനുമതികളോടെയും പണിത ആ കെട്ടിടം പൊളിക്കുന്നു എങ്കിൽ ഉത്തരവാദി സർക്കാരാണ്. പൊളിക്കുന്നെങ്കിൽ ഉപഭോക്താക്കൾ മുടക്കിയ തുകയും വീട് അലങ്കരിക്കാൻ മുടക്കിയ തുകയും അതിന്റെ പലിശയും ചേർത്ത്, ഉപഭോക്താക്കൾക്ക് നഷ്ട്ടമായ സമയത്തിന്റെയും മറ്റു ബുദ്ധിമുട്ടുകളും പരിഗണിച്ചു പുതിയ വീട് സൗകര്യം താത്കാലികമായി നൽകി നഷ്ടപരിഹാരം നൽകേണ്ടതാണ്.

ജനങ്ങളും കോടതിയും ബന്ധപ്പെട്ട സർക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ സ്ഥാപങ്ങൾ എന്നിവയെയാണ് പഴി ചാരേണ്ടത്. കാരണം ഈ ഗതി നാളെ ആർക്കും വരാമെന്നിരിക്കെ ഭരണാധികാരികളെയാണ് കെട്ടിയിട്ടു ചോദ്യം ചെയ്യേണ്ടത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.