ധാരാവിയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ഭീതിയോടെത്തന്നെ കാണണം

0
64
Venu Gopal.
ഏകദേശം ഒരു ലക്ഷം കുടുംബങ്ങളാണ് മുംബൈ ധാരാവിയിൽ. ഓരോ വീടുകളിലും കുറഞ്ഞത് ആറുപേരെങ്കിലും താമസിക്കുന്നുണ്ടാകും. ഈ കുടുംബങ്ങൾ ഏകദേശം ഒരു സാധാരണ ബെഡ് റൂമിന്റെ വലുപ്പത്തിലുള്ള വീടുകളിലാണ് അടുക്കളയും ഒരു കുളിമുറിയും ബാക്കിയുള്ളിടത്ത് ഈ പറഞ്ഞ ഏകദേശം ആറുപേർ അടങ്ങുന്നവരും താമസിക്കുന്നത്. അവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ഭീതിയോടെത്തന്നെ കാണണം. പട്ടണങ്ങളെ ചലിപ്പിക്കുന്നത് ധാരാവി പോലുള്ള ഇത്തരം ഏറ്റവും വൃത്തിഹീനമായ അനവധി ചേരികളാണ്. പട്ടണങ്ങളിലെ ഏകദേശം മുഴുവൻ വ്യാവസായങ്ങളിലെയും ഹോട്ടലുകളിലെയും മറ്റു ഭക്ഷ്യവസ്തുക്കൾ പച്ചക്കറി കച്ചവടങ്ങൾ നടത്തുന്ന ഇടങ്ങളിലെയും ജോലിക്കാരായി വരുന്നവർ ഈ ചേരികളിൽ തന്നെയാണ് താമസിക്കുന്നത്. താമസിക്കാൻ മറ്റു ഇടങ്ങളില്ല, ഉണ്ടെങ്കിൽ തന്നെ അവരുടെ വരുമാനവുമായി ഒത്തുപോകുന്നില്ല.ലാഭം മാത്രം പ്രതീക്ഷിക്കുന്ന സർക്കാരുകളും നമ്മുടെ വ്യവസ്ഥയും ജനങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്കും സുരക്ഷിതത്വത്തിനും വിലനൽകിയിരുന്നില്ല. ലാഭം മാത്രം പ്രതീക്ഷിക്കുന്നിടത്ത് മനുഷ്യത്വം ഉണ്ടാകണമെന്നില്ല. വിദ്യാഭ്യാസമോ ആരോഗ്യസംരക്ഷണമോ പോഷകാഹാരമോ മറ്റു സുരക്ഷിത ജീവിതമോ അതുകൊണ്ടുതന്നെ അവർക്ക് അന്യമാണ്.