കുറഞ്ഞപക്ഷം പത്തുവർഷത്തേയ്ക്ക് യൂറോപ്പ്യൻ സാമ്പത്തിക മേധാവിത്വത്തിനു പിടിച്ചെഴുന്നേൽക്കാൻ പോലും സാധിക്കുമോ എന്നത് സംശയമാണ്

69

Venu Gopal

വളരെ പെട്ടെന്ന് കൊറോണ വ്യാപനം തടഞ്ഞ ചൈന, ജപ്പാൻ, തെക്കൻ കൊറിയ, സിങ്കപ്പൂർ എന്നിവയും കൊറോണ വൈറസ് വ്യാപനം പൂർണ്ണമായും തടഞ്ഞ വടക്കൻ കൊറിയയും വൻതോതിൽ തടയിടാൻ കഴിഞ്ഞ റഷ്യയും.അതേസമയം വളരെ വേഗതയിൽ വ്യാപനം നടന്ന യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും.ഇതേ യൂറോപ്പിലും അമേരിക്കയിലും മുഴുവൻ വിതരണവും അപ്പാടെ നിലച്ചിരിക്കുന്നു.ചൈന ഉത്പാദനത്തിലേക്കും വിതരണത്തിലേക്കും നീങ്ങിക്കഴിഞ്ഞതും ചില മറുപടികൾ തരുന്നപോലെ.ചിലപ്പോൾ എന്റെ നിഗമനം തെറ്റായിരിക്കാം.കഴിഞ്ഞ രണ്ടു വർഷക്കാലമായി നടന്ന വ്യാപാര യുദ്ധം ചെറിയതോതിലല്ല നടന്നിരിക്കുന്നത്.
കുറഞ്ഞപക്ഷം പത്തുവര്ഷത്തേക്ക് യൂറോപ്പ്യൻ സാമ്പത്തിക മേധാവിത്വത്തിനു പിടിച്ചെഴുന്നേൽക്കാൻ പോലും സാധിക്കുമോ എന്നത് സംശയമാണ്. കാരണം എല്ലാ ഉത്പാദന വിതരണങ്ങളുടെയും നിയന്ത്രണവും എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിരലിലെണ്ണാവുന്ന ഏതാനും പേരിൽ മാത്രമാണ് യൂറോപ്പിലും അമേരിക്കയിലും നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെ ജനങ്ങൾ കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരികയും അതൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയും ചെയ്തേക്കാം.2015 ലാണ് ചൈനയും റഷ്യയും പാകിസ്ഥാനും പുതിയൊരു ആക്സിസ് ഉണ്ടാക്കുന്നതിനെ ഭയക്കുന്നതായുള്ള ഒരു റിപ്പോർട്ട് വന്നിരുന്നു. ഒപ്പം 2020 മാർച്ച് രണ്ടാം വാരത്തിൽ ചൈനയും റഷ്യയും പാകിസ്ഥാനും സ്വന്തം കറൻസിയിൽ തന്നെ പരസ്പരം വ്യാപാരം നടത്താൻ തീരുമാനിക്കുന്നത്.അമേരിക്കയിൽ നിന്നുള്ള ദശലക്ഷക്കണക്കിനു വരുന്ന സഹായമില്ലാതെ ഇസ്രായേൽ നിശബ്ദമാകാൻ പോകുന്നത്.. അമേരിക്കൻ വിപണിയിലെ കുത്തകകൾ ചൈനീസ് വിപണിയിൽ അവരുടെ ഭൂരിഭാഗവും നിക്ഷേപിച്ചത്.യൂറോപ്പും അമേരിക്കയും ഉത്പാദന രംഗത്ത് പിന്നിലായാൽ ഇന്ത്യൻ വിപണിയിൽ ഇതുവരെ നില ഭദ്രമാക്കിയിരുന്ന ഇന്ത്യൻ സാമ്പത്തിക ശക്തികൾക്കു എന്ത് സംഭവിക്കാമെന്നത് ഇപ്പോൾ വലിയൊരു ചോദ്യചിഹ്നമായി മാറുന്നപോലെ.പോസ്റ്റ് കൊറോണക്കാലത്തെ ആദ്യത്തെ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തന്നെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങളുടെ ദിശ മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.